കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യവിൽപനശാലകൾക്ക് മുന്നിൽ ആൾക്കൂട്ടം, സർക്കാരിന് വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തെ ബാറുകള്‍ക്കും ബിവറേജുകള്‍ക്കും മുന്നില്‍ ആള്‍ത്തിരക്കേറുന്നതില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. കൊവിഡ് വ്യാപനം ശക്തമായിരിക്കുന്ന സമയത്ത് ഇത്തരത്തില്‍ മദ്യവില്‍പന ശാലകള്‍ക്ക് മുന്നില്‍ ആള്‍ത്തിരക്കുണ്ടാകുന്നത് പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. മദ്യശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഞ്ചരിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലുളളതെന്നും കോടതി കുറ്റപ്പെടുത്തി.

ഇക്ക ബിഗ് ബോസ് അണിയറക്കാരോട് ക്ഷമിച്ചു; പക്ഷെ ഞങ്ങള്‍ക്ക് കഴിയില്ല: പ്രതിഷേധവുമായി കിടിലം ആരാധകര്‍ഇക്ക ബിഗ് ബോസ് അണിയറക്കാരോട് ക്ഷമിച്ചു; പക്ഷെ ഞങ്ങള്‍ക്ക് കഴിയില്ല: പ്രതിഷേധവുമായി കിടിലം ആരാധകര്‍

തൃശൂര്‍ ജില്ലയിലെ കുറുപ്പം റോഡിലുളള ബെവ്‌കോ ഔട്ട്‌ലെറ്റിലെ തിരക്കുമായി ബന്ധപ്പെട്ട് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ചത്. ഇത്തരം സാഹചരങ്ങള്‍ എന്ത് സന്ദേശമാണ് ജനത്തിന് നല്‍കുന്നത് എന്ന് ഹൈക്കോടതി ചോദിച്ചു. മദ്യവില്‍പന ശാലകളില്‍ തിരക്ക് ഒഴിവാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സ്വീകരിച്ച നടപടികള്‍ ഓഗസ്റ്റ് 11ന് ഉളളില്‍ അറിയിക്കണം എന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

hc

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് വീണ്ടും സുഹാന; ഷാരൂഖിന്റെ മകളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
എറണാകുളം; ബെവ്‌കോ കേസില്‍ വീണ്ടും സര്‍ക്കാരിന് തിരിച്ചടി

ബാറുകളിലേയും ബെവ്‌കോ ഔട്ട്‌ലെറ്റുകളിലേയും തിരക്ക് കുറയ്ക്കുന്നതിന് വേണ്ടി പ്രവര്‍ത്തന സമയം പുനക്രമീകരിച്ച വിവരം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ രാവിലെ 11 മണി മുതല്‍ വൈകിട്ട് 7 മണി വരെ ആയിരുന്നു പ്രവര്‍ത്തന സമയം. ഇപ്പോഴത് രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 മണി വരെയാക്കി പുനക്രമീകരിച്ചിരിക്കുകയാണ്. നേരത്തെ മദ്യശാലകള്‍ക്ക് മുന്നിലെ തിരക്കില്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മദ്യശാലകളിലെ തിരക്ക് സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. മദ്യവില്‍പന ബെവ്‌കോയുടെ കുത്തകയായിരിക്കെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും തിരക്കിന് ജനങ്ങളെ കുറ്റം പറയാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കൊവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ ബിവറേജുകളും ബാറുകളും അടച്ചിരിക്കുകയാണ്..

English summary
Kerala High Court slams state government for crowd infront of liquor shops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X