കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നു: സ്ലീപ്പര്‍ സെല്ലുകള്‍ ഉണ്ടാവാം: ഡിജിപി
തിരുവനന്തപുരം: കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരെപ്പോലും വര്‍ഗീയ വത്കരിക്കുകയാണ് ചിലരുടെ ലക്ഷ്യം. സംസ്ഥാനത്ത് സ്ലീപ്പര്‍ സെല്ലുകള്‍ ഇല്ലെന്ന് പറയാന്‍ കഴിയില്ല. മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലുള്ളവരെ ഭീകര സംഘടനകള്‍ക്ക് ആവശ്യമാണെന്നും വിദ്യാഭ്യാസ നിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് ഇതിന് കാരണം. വ്യക്തികളെ ഭീകരസംഘങ്ങള്‍ വലയിലാക്കുന്നത് തടയാന്‍ പോലീസ് പല തരത്തിലുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്‍റെ എല്ലാ വിശദാംശങ്ങളെ കുറിച്ചും പൊതുസമൂഹത്തില്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. എന്നാല്‍ ഇത്തരത്തിലുള്ള പല ശ്രമങ്ങളുടേയും ഭാഗമായി ഇത്തരം ആശങ്കകള്‍ സംസ്ഥാനത്ത് കുറഞ്ഞ് വരികയാണ്.

Recommended Video

അടുത്ത കാലത്തായി കേരളത്തില്‍ നിന്നും തീവ്രവാദ സംഘടനകളിലേക്ക് കേരളത്തില്‍ നിന്നുള്ള റിക്രൂട്ടിംഗ് കുറഞ്ഞിട്ടുണ്ട്. പൊലീസിന്‍റെ ഭാഗത്ത് നിന്നുമുള്ള ജാഗ്രത ഇതിന് വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ ഖേദം ഇല്ലെന്നും സ്ഥാനമൊഴിയാന്‍ പോവുന്ന ഡിജിപി അഭിപ്രായപ്പെട്ടു.
കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം
മാവോയിസ്റ്റുകൾക്ക് നിരുപാധികം കീഴടങ്ങാൻ അവസരം നൽകിയിരുന്നു. എന്നാല്‍ സംരക്ഷിത വനത്തിൽ യൂണിഫോമിട്ട് വരുന്നവർ നിരപരാധികളല്ലെന്ന് നിലപാടെടുത്തു. മാവോയിസ്റ്റ് വേട്ടയിൽ ചെയ്തത് പോലീസിന്റെ കർത്തവ്യം മാത്രമാണ്. ചെയ്തത് ജോലി മാത്രമാണ്. അതില്‍ ഒരു ഖേദവും ഇല്ല. രാജ്യസുരക്ഷക്കാണോ ചിലവിനാണോ പ്രധാന്യമെന്ന് ചോദിക്കുന്നതിൽ അർത്ഥമില്ലെന്നായിരുന്നു ഹെലിക്കോപ്ടറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കുള്ള മറുപടി.
സാരിയിൽ ഗ്ലാമറസായി റിച്ച; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications