Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരളം മുടിഞ്ഞ തറവാടല്ല, ഓണത്തിന് മാവേലി വന്ന് സന്തോഷത്തോടെ മടങ്ങി പോകും';കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരിന്റെ നിലപാടാണെന്ന് ആവർത്തിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. അതേസമയം ഓണത്തിന് യാതൊരു പ്രതിസന്ധിയും സംസ്ഥാനത്തെ ജനങ്ങൾക്ക് നേരിടേണ്ടി വരില്ലെന്നും മുടിഞ്ഞവരുടെ കൈയ്യിലല്ല കേരളമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേരളം മുടിഞ്ഞ തറവാടല്ല. ഇടതുപക്ഷത്തിന്റെ കൈകളിലാണ് കേരളത്തെ ജനം ഏൽപ്പിച്ചത്. ഓണത്തിന് യാതൊരു കുറവും ഉണ്ടാകില്ല. മാവേലി വന്ന് സന്തോഷത്തോടെ തന്നെ മടങ്ങിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു. 'നികുതി വിഹിതം വെട്ടിക്കുറച്ച് കൊണ്ട് കേന്ദ്ര സർക്കാർ കേരളത്തെ ശ്വാസം മുട്ടിക്കുകയാണ്. കേന്ദ്ര വിഹിതത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ വലിയ കുറവാണ്‌ ഇത്തവണയുണ്ടായത്. പല സംസ്ഥാനങ്ങളും ചെലവിന്റെ 40 ശതമാനം സ്വയം വഹിച്ച് 60 ശതമാനത്തിനും കേന്ദ്രത്തെ ആശ്രയിക്കുമ്പോൾ കേരളം 70 ശതമാനവും സ്വയം വഹിക്കുകയാണ്. 30 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം.

knb

കേന്ദ്രം വായ്‌പാ പരിധി വർധിപ്പിച്ചു നൽകാത്ത സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ തനതു നികുതി, നികുതിയേതര വരുമാനം വർധിപ്പിച്ചും അനാവശ്യ ചെലവുകൾ ചുരുക്കിയും വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിഭവ സമാഹരണത്തിനുള്ള തീവ്ര യജ്ഞത്തിലാണ് സംസ്ഥാനം. ധനകാര്യകമീഷൻ നിശ്ചയിച്ചു നൽകുന്ന കടമെ‌ടുപ്പ് പരിധിയുടെ അടിസ്ഥാനത്തിലാണ് ബജറ്റ് തയ്യാറാക്കുന്നത്. എന്നാൽ, സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനി, കിഫ്ബി എന്നിവ എടുത്ത വായ്പകൾ സംസ്ഥാനത്തിന്റെ കടമായി കൂട്ടി വായ്പാപരിധി വെട്ടിക്കുറക്കുകയാണ്‌ കേന്ദ്രം. ഇത്‌ ബജറ്റിൽ നിശ്‌ചയിച്ച പ്രകാരമുള്ള സംസ്ഥാനത്തിന്റെ വികസന മുൻഗണനകളെ താളംതെറ്റിക്കും.

കേന്ദ്ര നികുതി വരുമാനത്തിന്റെ ഡിവിസിബിൾ പൂളിൽനിന്ന് കേരളത്തിനുള്ള വിഹിതം ഓരോ വർഷവും കുറഞ്ഞുവരികയാണ്‌. 1980- 85ൽ 3.95 ശതമാനമായിരുന്നത്‌ ഇപ്പോൾ 1.92 ശതമാനമായി. ജനസംഖ്യാ നിയന്ത്രണ പരിപാടികൾ കാര്യക്ഷമമായി നടപ്പാക്കിയതും വികസന നേ‌ട്ടങ്ങൾ ആർജിച്ചതും കേരളത്തിന് വിഹിതം കുറയാൻ കാരണമായി. അശാസ്ത്രീമായി മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതാണ് ഇത്തരം വിവേചനങ്ങൾക്ക് കാരണം. നികുതി വിഹിതം നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റംവരുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്', ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്നും ലക്കും ലഗാനുമില്ലാതെ കടമെടുത്ത് കേരളത്തെ സർക്കാർ ഒരു പരുവമാക്കിയെന്നുമായിരുന്നു ചെന്നിത്തല കുറ്റപ്പെടുത്തിയത്. മുടിഞ്ഞ തറവാടിന്റെ കാരണവരെ പോലെയാണ് കെ എൻ ബാലഗോപാൽ പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ വായിൽ പാലൊഴിച്ചാൽ ഇപ്പോൾ തൈരായി പുറത്തുവരുന്ന അവസ്ഥയാണെന്നും ചെന്നിത്തല പരിഹസിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+