• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മരിയ്ക്കാൻ ഏറ്റവും നല്ല ഇടം കേരളമോ?... തമാശയല്ല

  • By Siniya

തിരുവനന്തപുരം: പ്രകൃതി രമണീയതക്കൊണ്ടു നിറഞ്ഞതാണ് ദൈവത്തിന്ർറെ സ്വന്തം നാടായ കേരളം അതുക്കൊണ്ടു തന്നെഇതിന്ർറെ മനോഹാരിതാ വിദേശികളെ ആകര്ർഷിച്ചിരിക്കുകയാണ്. ഈ ആകര്കേർഷണം കാരണം ഇവരില്ർ പലരും കേരളത്തിലേക്ക് ചേക്കേറിയിരിക്കുകയാണ്. എന്നാലിപ്പോള്‍ കേരളത്തിന് മറ്റൊരു പ്രത്യേകത കൂടി വന്നിരിക്കുകയാണ് ഇന്ത്യയില്‍ കേരളമാണ് മരിക്കാന്‍ ഏറ്റവും നല്ല ഇടം എന്നും പഠനം കണ്ടെത്തിയിരിക്കുകയാണ്. ഗവേഷകര്‍ ഇങ്ങനെ കണ്ടെത്തണമെങ്കില്‍ ഇതിന് പിന്നില്‍ വലിയൊരു കാരണവുമുണ്ട്. ഇതിനുള്ള ഏക കാരണം സ്വാന്തന പരിചരണമാണ്.

മാറാ രോഗിയുടെ ദുരിതവും അത് കുടുംബത്തിന്റെ മാത്രം ബാധ്യതയായി മാറിയിരുന്നു. എന്നാല്ർ പാലിയേറ്റീവ് കെയര്ർ സേവനം വന്നതിലൂടെ രോഗികള്ർക്ക് ഇത് ആശ്വാസമായി. എന്നാല്ർ ഇന്ന് സി പി എമ്മും പാലിയേറ്റീവ് കെയര്‍ സേവനം സംസഥാനത്ത ഉടനീളം വ്യാപിപ്പിക്കാന്ർ പോവുകയാണ്. നേരത്തെ പല സാമൂഹിക പ്രവര്ർത്തനങ്ങള്ർ സി പി എം ചെയ്‌തെങ്കിലും ഇപ്പോള്‍ സാന്ത്വന പരിചരണത്തിനായാണ് ഇറങ്ങി തിരിച്ചിരിക്കുന്നത്. രോഗികള്‍ക്ക് സാന്ത്വനം നല്‍കുക, അവരുടെ ചികിത്സക്ക് സാമ്പത്തിക സഹായം സ്വരൂപിക്കുക തുടങ്ങിയവയാണ് ആദ്യ ലക്ഷ്യം.ഇത് നൂതന ചിന്തയുടെ ഭാഗമായാണ് സിപി എം പാലിയേറ്റ് കെയര്ർ കേരളത്തിലുട നീളം വ്യാപിപ്പിക്കുന്നതെന്ന് മുന്‍ധനമന്ത്രിയായിരുന്ന തോമസ് ഐസക് പറഞ്ഞു . എന്നാല്‍ എല്ലാ അധികാര ശൃംഘലകളും രോഗികള്‍ക്കായി ഒരു വിഹിതം മാറ്റിവയ്‌ക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്ർത്തു.

എന്നാല്‍ ചിലയിടങ്ങളില്‍ പാലിയേറ്റിവ് അവബോധം ഉണ്ടാക്കാന്‍ കേഡര്‍മാര്‍ക്ക് സി പി എം ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയതായി പ്രമുഖ ഓങ്കോളജിസ്റ്റായ വി പി ഗംഗാധരന്‍ പറഞ്ഞു.

1960 ല്‍ ലണ്ടനില്‍ ഡോ. സിസിലി സോണ്ടേസ് തുടങ്ങി വച്ച പദ്ധതിയാണെങകിലും ഇന്ന് ഏറ്റവും കൂടുതല്‍ സാന്ത്വന ചികിത്സ നല്‍കുന്നത് കേരളത്തിലാണ്. പാലിയേറ്റിവ് കെയര്‍ സേവനം കേരളത്തലുട നീളം വ്യാപിപ്പിച്ചു കഴിഞ്ഞു. സിംഗപ്പൂര്‍ ആസ്ഥാനമായി 40 രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു പഠനം നടത്തിയിരുന്നു. എന്നാല്‍ ഏറ്റവും ഗുരുതരമായ രോഗമുള്ളവര്‍ക്ക് മരിക്കാന്‍ ഏറ്റവും നല്ല ഇടം കേരളമാണ് എന്നു കണ്ടെത്തി. ഇതിന്റെ കാരണം പാലിയേറ്റീവ് കെയറിന്റെ പരിചരണം രോഗികള്‍ക്ക് നല്ല രീതിയില്‍ ലഭിക്കുന്നതുകൊണ്ടാണ്. കേരളത്തില്‍ അടിസ്ഥാന പരമായ ആരോഗ്യ സംരക്ഷണമാണ് നല്‍കുന്നതെന്ന് ഗംഗാധരന്‍ പറഞ്ഞു. പാലിയേറ്റീവ് കെയര്‍ സര്‍വ്വീസ് വിജയിച്ചത് ഇതില്ർ പ്രവര്ർത്തിച്ച ടീമിന്ർറെ വിജയമാണെന്ന് തിരുവല്ല ആശുപത്രിയിലെ പാലിയേറ്റീവ് കെയര്ർ ഡയരക്ടര്‍ എസി കുര്യന്‍ പറഞ്ഞു. ആശുപത്രിയിലെ നാലു ഡോക്ടര്‍മാരെയും 10 നഴ്‌സിനെയും ഒരു വാര്‍ഡും മറ്റുള്ള പ്രവര്‍ത്തകരെയുംസേവനത്തിനായി നല്‍കുന്നുണ്ട്. ഇത് സൗജന്യമാണ് . രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന പവപ്പെട്ട ആളുകള്‍ക്കാണ് കൂടതലായും പാലിയേറ്റീവ് കെയറിന്റെ സേവനം ലഭ്യമാകുന്നത്.

ഇതിന്റെ സേവനം വ്യാപിപ്പിക്കുന്നത് രോഗികളുടെ കുടുംബങ്ങളില്‍ നിന്നും അതേപോലെ രോഗികള്‍ മരിച്ചിട്ടുണ്ടെങ്കില്‍ അവരുടെ കുടുംബങ്ങള്ർ വഴിയുമാണ്. ഇതിന് വേണ്ടി അവരുടെ കുടുംബങ്ങളും സന്നദ്ധ പ്രവര്‍ത്തനങ്ങ്ള്‍ക്ക് സഹകരിച്ചിട്ടുണ്ട്. പാലിയേറ്റീവ് സേവനത്തിലൂടെ നാര്‍ക്കോട്ടിക് നിയന്ത്രണങ്ങളുള്ള ഏക സംസ്ഥാനം കേരളമാണ്. പാവപ്പെട്ടവരെ രോഗങ്ങളില്‍ നിന്ന് സഹായിക്കാനായി പാലിയേറ്റീവ് കെയര്‍ സേവനം വര്‍ദ്ധിപ്പിക്കുമെന്ന് ഇന്ത്യന്‍ പാലിയേറ്റീവ് കെയര്‍ സര്‍വ്വീസ് ചെയര്‍മാന്‍ എം ആര്‍ രാജഗോപാലന്‍ പറഞ്ഞു.കേരളത്തിന്റെ തനത് സാന്ത്വന ചികിത്സാ പദ്ധതിയെ നെയ്ബര്‍ഹുഡ് നെറ്റ് വര്‍ക്കിലുടെ മറ്റു സംസഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.

രോഗികള്‍ക്ക് പരിചരണമില്ലാതെ മരിക്കുന്നതില്‍ ബ്രിട്ടണ്‍,ഓസ്‌ട്രേലിയയും, ന്യൂസ്ലാന്‍ഡും ഒന്നും രണ്ടും മുന്നും സ്ഥാനത്താണുള്ളത്. എന്നാല്‍ ഇന്ത്യയ്ക്ക 40 സ്ഥാനവും ചൈനയ്ക്ക് 37 സ്ഥാനവുമാണുള്ളതെന്ന് പഠനം തെളിയിച്ചു.

English summary
Now, Kerala is offering itself as the best place to die. The state boasts of being far ahead in palliative care in India. Its approach has been fine-tuned over the years by policymakers, health experts and civil society activists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more