കേരളത്തിലെ ഐസിസ് തലവന്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു? സജീര്‍ മംഗലശ്ശേരിക്ക് ശേഷം ഇനിയാര്?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ദില്ലി: കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായി ഐസിസില്‍ ചേര്‍ന്നു എന്ന് കരുതുന്നവരുടെ തലവന്‍ സജീര്‍ മംഗലശ്ശേരി കൊല്ലപ്പെട്ടതായി സൂചന. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് സജീര്‍ കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദേശീയ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ചില മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെ അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു എന്നത് വ്യാജ വാര്‍ത്തയാണ് എന്ന വാദവുമായി അഫ്ഗാനിലെ മലയാളികളായ ഐസിസുകാര്‍ പറയുന്നും ഉണ്ട്.

വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ് സജീര്‍ മംഗലശ്ശേരി അബ്ദുള്ള. കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായ 21 പേരുടെ നേതാവായിരുന്നു സജീര്‍.

സജീര്‍ മംഗലശ്ശേരി

കേരളത്തില്‍ നിന്നുള്ള ഐസിസ് സംഘത്തിന്റെ നേതാവാണ് സജീര്‍ മംഗലശ്ശേരി എന്നാണ് കരുതുന്നത്. ഇയാള്‍ കൊല്ലപ്പെട്ടു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

എന്‍ഐടി ബിരുദധാരി

മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു സജീര്‍ മംഗലശ്ശേരി. കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം പൂര്‍ത്തിയാക്കിയ ആളാണ്. യുഎഇയില്‍ വച്ചാണ് ഇയാള്‍ തീവ്രവാദത്തില്‍ ആകൃഷ്ടനായത്.

ഔദ്യോഗിക സ്ഥിരീകരണം

സജീര്‍ മംഗലശ്ശേരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഇനിയും പുറത്ത് വന്നിട്ടില്ല. രൂക്ഷമായ ആക്രമണം നടക്കുന്നതിനാല്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിയുക എളുപ്പമല്ല.

എത്ര മലയാളികള്‍ കൊല്ലപ്പെട്ടു?

കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് കടന്ന 21 പേരില്‍ 13 പേരും കൊല്ലപ്പെട്ടു എന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാര്യവും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

സന്ദേശങ്ങള്‍ അടിസ്ഥാനമാക്കി

സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച ടെലഗ്രാം സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സജീര്‍ കൊല്ലപ്പെട്ടു എന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നത് എന്നാണ് വിവരം. സംഘത്തിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും സുരക്ഷിതരാണെന്നും സൂചനകളുണ്ട്.

ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന്

എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാര്‍ ആരും തന്നെ കൊല്ലപ്പെട്ടിട്ടില്ല എന്നാണ് ഐസിസില്‍ ചേര്‍ന്ന മലയാളിയായ അഷ്ഫാക്ക് മുഹമ്മദ് പറയുന്നത്. ബന്ധുക്കള്‍ക്ക് അയച്ച ടെലഗ്രാം സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.

എല്ലാം വ്യാജ വാര്‍ത്ത

അഫ്ഗാനിസ്ഥാനില്‍ നടന്ന ആക്രമണത്തില്‍ മലയാളുകള്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് അഷ്ഫാഖ് സന്ദേശത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. നേരത്തെ ്അയച്ച സന്ദേശത്തില്‍ മാതാപിതാക്കളോടും തന്റെ വഴി പിന്തുടരണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു അഷ്ഫാക്ക്.

ഞെട്ടിപ്പിക്കുന്ന ആക്രമണം

ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു അഫ്ഗാനിസ്ഥാനില്‍ അമേരിക്ക 'ബോംബുകളുടെ മാതിവിനെ' വര്‍ഷിച്ചത്. ഈ ആക്രമണത്തില്‍ 93 പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Sajeer Mangalasseri Abdulla, the head of the Islamic State (IS) volunteers from Kerala in Afghanistan’s remote Nangarhar province, is suspected to have been killed in the April 13 GBU-43/B bomb strike near Asadkhel.
Please Wait while comments are loading...