Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ റിമാന്റ് പ്രതികളെ വിട്ടയക്കുന്നു; വിചാരണ തടവുകാര്‍ക്കും മോചനം, വിവരങ്ങള്‍ ഇങ്ങനെ

കൊച്ചി: കൊറൊണ വൈറസ് വ്യാപന ഭീതി തടയുന്നതിന്റെ ഭാഗമായി കേരളത്തില്‍ തടവുകാര്‍ക്ക് താല്‍ക്കാലിക മോചനം. റിമാന്റ് പ്രതികളെയും വിചാരണ തടവുകാരെയും ഏപ്രില്‍ 30 വരെ ജാമ്യത്തില്‍ വിട്ടയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള വകുപ്പുകള്‍ പ്രകാരം അറസ്റ്റിലായവര്‍ക്കാണ് ജാമ്യം നല്‍കുക. ഏതെല്ലാം തടവുകാര്‍ക്കാണ് ജാമ്യം നല്‍കേണ്ടത് എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ജയില്‍ സൂപ്രണ്ടുമാരുടേതാകും.

j

അതേസമയം, സ്ഥിരം കുറ്റവാളികള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല. അവര്‍ക്ക് ഇളവ് നല്‍കില്ല. ജാമ്യം ലഭിക്കുന്ന വ്യക്തികള്‍ അവര്‍ താമസിക്കുന്ന സ്ഥലത്തെ പോലിസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. മാത്രമല്ല, കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചാല്‍ ജാമ്യം റദ്ദാകും. ജാമ്യ കാലാവധി പൂര്‍ത്തിയാക്കിയാല്‍ കോടതികളില്‍ ഹാജരാകണം. ജാമ്യം തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ വിചാരണ കോടതി തീരുമാനമെടുക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

രാജ്യത്തെ പല ജയിലുകളില്‍ നിന്നും തടവുകാരെ സമാനമായ രീതിയില്‍ ജാമ്യത്തില്‍ വിടുന്നുണ്ട്. ഉത്തര്‍ പ്രദേശിലെ അലിഗഡിലുള്ള ജയിലില്‍ 28 തടവുകാര്‍ക്ക് എട്ടാഴ്ച ജാമ്യം നല്‍കി. ഇവര്‍ തിങ്കളാഴ്ച പുറത്തിറങ്ങി. ജയിലിലെ തടവുകാരുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യം. ഇതുവഴി ജയിലില്‍ കൊറോണ വൈറസ് വ്യാപന ഭീതി തടയാമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഉത്തര്‍ പ്രദേശില്‍ 71 ജയിലുകളിലെ തടവുകാര്‍ക്ക് മോചനം നല്‍കാന്‍ യോഗി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 11000 തടവുകാരെയാണ് വിട്ടയക്കുക.

ദില്ലിയിലെ തിഹാര്‍ ജയിലില്‍ നിന്ന് 3000 തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജയിലുകളിലുള്ളവര്‍ക്ക് രോഗം പിടിപ്പെട്ടാല്‍ വന്‍ ദുരന്തമാകും സംഭവിക്കുക. ദില്ലിയില്‍ ജയിലുകളില്‍ നിന്ന് തടവുകാരുടെ എണ്ണം കുറയ്ക്കാന്‍ കെജ്രിവാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. കുറ്റവാളികള്‍ക്ക് കേസിന്റെ ഗൗരവം പരിശോധിച്ച് പ്രത്യേക പരോള്‍ അനുവദിക്കാനും തീരുമാനിച്ചു. ഇതിന് വേണ്ടി സര്‍ക്കാര്‍ ജയില്‍ ചട്ടങ്ങളില്‍ ഇളവ് വരുത്തും.

തടവുകാരെ മോചിപ്പിക്കുന്ന കാര്യത്തില്‍ തീരമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സമിതി ഇക്കാര്യം പരിശോധിക്കണം. ഏതൊക്കെ തടവുകാരെ പരോളിലും ജാമ്യത്തിലും വിടാം. എത്രകാലം... എന്നീ കാര്യങ്ങള്‍ സമിതി പരിശോധിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+