കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ടയില്‍ പിസി ജോര്‍ജ്ജ് മത്സരിക്കും; കേരള കോണ്‍ഗ്രസ് പിളരും, തിരിച്ചടിയാവുക യുഡിഎഫിന്

Google Oneindia Malayalam News

പത്തനംതിട്ട: ഇടത്-വലത് കക്ഷികളുടെയോ ബിജിപിയുടേയോ പിന്തുണയില്ലാതെ പൂഞ്ഞാറില്‍ നിന്ന് സ്വതന്ത്രനായി വിജയിച്ച് കരുത്ത് തെളിയിച്ച നേതാവാണ് പിസി ജോര്‍ജ്ജ്. ഒരു പാര്‍ട്ടിയേയും പിന്തുണയ്ക്കാത്ത നിലപാടായിരുന്നു നിയമസഭയില്‍ അദ്ദേഹം സ്വീകരിച്ചിരുന്നത്. അങ്ങനെയിരിക്കെയാണ് ശബരിമല വിവാദം വരുന്നതും പിസി ജോര്‍ജ്ജ് ബിജെപി പക്ഷത്തേക്ക് ചായുന്നതും.

സഭയ്ക്ക് അകത്തും പുറത്തുമുള്ള പിസി ജോര്‍ജ്ജിന്‍റെ ബിജെപി ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. ബിജെപിയില്‍ മതേതരത്വമില്ല എന്ന് ആക്ഷേപിച്ച് ആ ബന്ധവും അധികം വൈകാതെ തന്നെ പിസി ജോര്‍ജ്ജ് ഉപേക്ഷിച്ചു. പിന്നീട് യൂഡിഎഫില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചെങ്കിലും അവര്‍ അടുപ്പിച്ചില്ല. ഇടതുപാളയത്തേക്ക് തിരിഞ്ഞു നോക്കാനും വയ്യ. ആ അവസ്ഥയിലാണ് ലോകസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കുമെന്നുള്ള പ്രഖ്യാപനവുമായി പിസി ജോര്‍ജ്ജ് രംഗത്തെത്തുന്നത്.

ബിജെപിയുമായി സഹകരണം

ബിജെപിയുമായി സഹകരണം

പൂഞ്ഞാറില്‍ നിന്ന് വിജയിച്ച് സ്വതന്ത്രനായി കഴിഞ്ഞുവരുന്നതിനിടെയാണ് നിയമസഭയില്‍ ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ പിസി ജോര്‍ജ്ജ് തയ്യാറായത്. ശബരിമല വിഷയത്തില്‍ ആത്മാര്‍ത്ഥപരമായ നിലപാട് സ്വീകരിച്ച ഏക പാര്‍ട്ടി ബിജെപിയായിരുന്നെന്നായിരുന്നു ജോര്‍ജ്ജിന്‍റെ അവകാശ വാദം.

തള്ളിപ്പറയുന്നു

തള്ളിപ്പറയുന്നു

സഭയ്ക്ക് പുറത്തും ബിജെപി സഹകരണം തുടരുമെന്നും എന്നാല്‍ ബിജെപിയില്‍ ചേരില്ലെന്നും ജോര്‍ജ്ജ് വ്യക്തമാക്കി. പിന്നീട് ജോര്‍ജ്ജിനെ എന്‍ഡിഎയുടെ ഭാഗമാക്കി നിര്‍ത്താനായിരുന്നു ബിജെപിയുടെ ശ്രമം. ബിജെപി സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരന്‍പിള്ള മുന്‍ കൈയെടുത്ത് ചര്‍ച്ചകളും നടന്നു. എന്നാല്‍ ഒന്നരമാസം കഴിയുന്നതിന് മുമ്പ് തന്നെ ജോര്‍ജ്ജ് ബിജെപിയെ തള്ളിപ്പറഞ്ഞു.

യുഡിഎഫിലേക്ക് ചേക്കേറാന്‍

യുഡിഎഫിലേക്ക് ചേക്കേറാന്‍

ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം യുഡിഎഫിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങളായിരുന്നും പിസി ജോര്‍ജ്ജ് സജീവമാക്കിയത്. മുന്നിണിയിലേക്കുള്ള ജോര്‍ജ്ജിന്‍റെ അപേക്ഷ പോലും പരിഗണിക്കേണ്ടതില്ലെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം.

അഞ്ച് സ്ഥാനാര്‍ത്ഥികള്‍

അഞ്ച് സ്ഥാനാര്‍ത്ഥികള്‍

ഇതോടെയാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കുക എന്ന തീരുമാനത്തിലേക്ക് പിസി ജോര്‍ജ്ജ് എത്തുന്നത്. യുഡിഎഫില്‍ എത്തുന്നതിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ താനടക്കം കേരള ജനപക്ഷത്തിന്‍റെ അഞ്ച് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്നാണ് പിസി ജോര്‍ജ്ജ് വ്യക്തമാക്കുന്നത്.

പത്തനംതിട്ടയില്‍

പത്തനംതിട്ടയില്‍

പത്തനംതിട്ട മണ്ഡലത്തിലായിരിക്കും പിസി ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയാവുക. കോണ്‍ഗ്രസുമായി സഹകരിക്കുന്നതിന് താന്‍ നല്‍കിയ കത്തിന് ഇതുവരെ മറപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പിസി ജോര്‍ജ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്.

ജനപിന്തുണ

ജനപിന്തുണ

തിരഞ്ഞെടുപ്പില്‍ കേരളജനപക്ഷത്തിന്‍റെ പങ്കാളിത്തം ഉറപ്പാക്കും. അതുവഴി പാര്‍ട്ടിയുടെ ജനപിന്തുണ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോധ്യമാക്കിക്കൊടുക്കും. കോട്ടയം, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം, ചാലക്കുടി മണ്ഡലങ്ങില്‍ പാര്‍ട്ടിക്ക് സ്വാധീനം ഉണ്ട്. ഇവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്ത്തും. കുറഞ്ഞ പക്ഷം പത്തനംതിട്ടയിലെങ്കിലും പിസി ജോര്‍ജ്ജിന്‍റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന് തിരിച്ചടിയായേക്കും.

ജോസഫിന് പുറത്തുവരേണ്ടി വരും

ജോസഫിന് പുറത്തുവരേണ്ടി വരും

കേരള കോണ്‍‌ഗ്രസ് എമ്മില്‍ നിന്ന് പിജെ ജോസഫിന് പുറത്തുവരേണ്ടി വരുമെന്നും അപ്പോള്‍ അദ്ദേഹവുമായി സഹകരിക്കുമെന്നും ജോര്‍ജ്ജ് വ്യക്തമാക്കുന്നു. പിജെ ജോസഫ് പറയുന്നയാളെ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ കേരള കോണ്‍ഗ്രസിലെ പ്രശ്നം തീരും. എന്നാല്‍ മാണി അതിന് തയ്യാറാവില്ല.

താന്‍ നിര്‍ബന്ധിതനാകും

താന്‍ നിര്‍ബന്ധിതനാകും

ജോസ് കെ മാണിയെ അംഗീകരിച്ച് പിജെ ജോസഫ് മാണിക്കൊപ്പം തുടരാന്‍ തീരുമാനിച്ചാല്‍ അദ്ദേഹത്തിനൊപ്പമുള്ള അസംതൃപ്തരെ ഉള്‍ക്കൊള്ളുന്ന സംവിധാനമൊരുക്കാന്‍ താന്‍ നിര്‍ബന്ധിതനാകും. മാണിയുമായി പിരിഞ്ഞ് ജോസഫ് പുറത്തുവന്നാല്‍ അദ്ദേഹവുമായി സഹകരിക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

ജോര്‍ജ്ജ് പങ്കെടുത്തു

ജോര്‍ജ്ജ് പങ്കെടുത്തു

ലോക്സഭാ സീറ്റിനെ ചൊല്ലി കേരളാ കോണ്‍ഗ്രസ് മാണിഗ്രൂപ്പില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ് നടത്തിയ സര്‍വമത പ്രാര്‍ത്ഥനായ യജ്ഞത്തില്‍ പിസി ജോര്‍ജ്ജ് പങ്കെടുത്തിരുന്നു. പിജെ ജോസഫ് ക്ഷണിക്കാതൊയായിരുന്നു ജോര്‍ജ്ജ് പരിപാടിയില്‍ പങ്കെടുത്തത്.

ഗ്രൂപ്പ് വഴക്ക്

ഗ്രൂപ്പ് വഴക്ക്

അതേസമയം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനുള്ളില്‍ ഗ്രൂപ്പ് വഴക്ക് മൂര്‍ച്ഛിക്കുകയാണ്. ജോസ് കെ മാണി നയിക്കുന്ന കേരള യാത്രയുടെ സമാപനസമ്മേളനത്തില്‍ പിജെ ജോസഫ് പങ്കെടുക്കുന്നില്ല. വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് കേരളയാത്രയുടെ സമാപനം നടക്കാനിരിക്കെ വ്യാഴാഴ്ച കുടുംബ സമേതം ജോസഫ് ദുബൈക്ക് പോവും.

English summary
kerala janapaksham leader p c goerge election candidate in pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X