ഭൂമി പതിവ്: ഇടുക്കിക്ക് മാത്രമായി ചട്ടങ്ങളിൽ മാറ്റം വരുത്തില്ലെന്ന് മന്ത്രി കെ രാജൻ
സംസ്ഥാനത്തെ 14 ജില്ലകളിലും ഇത് ഒരുപോലെ ബാധകമാണെന്ന് മന്ത്രി പറഞ്ഞു
തിരുവനന്തപുരം: ഭൂമി പതിവ് ചട്ടങ്ങളിൽ ഇടുക്കിക്ക് മാത്രമായി ഇളവ് നൽകാൻ സാധിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. നിയമസഭയിൽ പി.ജെ ജോസഫിന്റെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഇടുക്കി ജില്ലയ്ക്കു മാത്രമായി ഏർപ്പെടുത്തിയിട്ടുള്ള പതിവ് ചട്ടങ്ങളിലെ നിയന്ത്രണങ്ങൾ എടുത്തുകളയാനാവുമോയെന്ന് പി.ജെ ജോസഫ് പ്രമേയത്തിൽ ചോദിച്ചു.

എന്നാൽ 1964-ലെ കേരള ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം കൃഷിക്കും താമസത്തിനും സമീപ വസ്തുവിന്റെ ഗുണപരമായ അനുഭവത്തിനും 1993-ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം സ്വന്തമായ കൃഷിക്കും താമസത്തിനും കടകൾക്കുമാണു പട്ടയം അനുവദിക്കാൻ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇതനുസരിച്ചാണു പട്ടയം അനുവദിച്ചു വരുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
Recommended Video
"സംസ്ഥാനത്തെ 14 ജില്ലകളിലും ഇത് ഒരുപോലെ ബാധകമാണെന്ന് മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലയ്ക്കുവേണ്ടി മറ്റു ജില്ലകളിൽനിന്ന് വ്യത്യസ്തമായ പ്രത്യേക ചട്ടങ്ങൾ ഒന്നും നിലവിലില്ല. പുതിയ ഭേദഗതികൾ സർക്കാരിന്റെ പരിഗണനയിലില്ല." മന്ത്രി പറഞ്ഞു.
മൂന്നാർ പ്രദേശത്ത് കാർഷികാവശ്യങ്ങൾക്കായി പതിച്ചുകൊടുത്ത ഭൂമിയിൽ വ്യാപകമായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവന്നിരുന്നു. ഹൈക്കോടതി 2010ൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ മൂന്നാർ പ്രദേശത്ത് റവന്യൂ വകുപ്പിൻ്റെ എൻ ഒ സി ഇല്ലാതെ യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും നടത്തുന്നില്ല എന്ന് റവന്യു, തദ്ദേശ സ്വയംഭരണം, പോലീ സ്, വനം വകുപ്പുകൾ ഉറപ്പുവരുത്തേണ്ടതാണെന്ന് നിർദ്ദേശിച്ചിരുന്നു.. തുടർന്ന് മൂന്നാർ പ്രദേശത്ത് നിർമ്മാണ പ്രവർത്തന ങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എൻ ഒ സി നിർബന്ധമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications