തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം: 5 സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്, 15ൽ എട്ടിടത്തും എൽഡിഎഫ് മുന്നേറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി ഇടതുപക്ഷം. 9 ജില്ലകളിലെ പതിനഞ്ച് തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 15 വാര്‍ഡുകളില്‍ എട്ടിടത്ത് എല്‍ഡിഎഫ് വിജയിച്ചു. 7 ഇടത്താണ് യുഡിഎഫിന് വിജയം. ആലപ്പുഴ ജില്ലയിലെ മുട്ടാറിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമെത്തി. ഇതോടെ നറുക്കെടുപ്പ് വഴിയാണ് ഇവിടെ വിജയിയെ തീരുമാനിച്ചത്.
എല്‍ഡിഎഫില്‍ നിന്നും അഞ്ച് സീറ്റുകള്‍ യുഡിഎഫിന് പിടിച്ചെടുക്കാന്‍ സാധിച്ചു. അതേസമയം യുഡിഎഫില്‍ നിന്ന് മൂന്ന് സിറ്റിംഗ് സീറ്റുകള്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പിടിച്ചെടുത്തത്. വിശദമായ തിരഞ്ഞെടുപ്പ് ഫലം അറിയാം.
കലക്കൻ ലുക്കിൽ 'മലർവാടി' ഫെയിം അപൂർവ്വ ബോസ്; ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൈറൽ

സംസ്ഥാനത്തെ 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് ബുധനാഴ്ച ആയിരുന്നു വോട്ടെടുപ്പ് നടന്നത്. 79.73 ശതമാനം പോളിംഗ് ഉപതിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തി. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ 11 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ തിരഞ്ഞെടുപ്പ് നടന്നു. തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ 3 മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലും മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും ആണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

കോട്ടയം ജില്ലയിലെ ഏക ഉപതിരഞ്ഞെടുപ്പ് എലിക്കുളം പഞ്ചായത്ത് പതിനാലാം വാര്‍ഡിലേത് ആയിരുന്നു. ഇവിടെ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസനും ഇടത് പക്ഷത്തിനും തിരിച്ചടിയേറ്റു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടോമി ഇടയോടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജെയിംസ് ചാക്കോയോട് പരാജയപ്പെട്ടത് ജോസ് വിഭാഗത്തിന് ക്ഷീണമായി. 159 വോട്ടുകള്‍ക്കാണ് യുഡിഎഫ് ഇവിടെ വിജയം കണ്ടത്. ജോസ് കെ മാണി അടക്കം പ്രചാരണത്തിന് ഇറങ്ങിയിട്ടും തിരിച്ചടി നേരിട്ടുവെന്നതാണ് ശ്രദ്ധേയം.

കണ്ണൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന ആറളം പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. വീര്‍പ്പാട് വാര്‍ഡില്‍ ആയിരുന്നു ഉപതിരഞ്ഞെടുപ്പ്. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു ഇടതുപക്ഷം പഞ്ചായത്ത് ഭരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഈ ഉപതിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകവുമായിരുന്നു. എല്‍ഡിഎഫിലെ ഒരു അംഗത്തിന്റെ മരണത്തെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

വാശിയേറിയ മത്സരം ആയിരുന്നു ഉപതിരഞ്ഞെടുപ്പില്‍ നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബേബി ജോണ്‍ ആയിരുന്നു വിജയിച്ചത്. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ 8 വോട്ടിന് തോറ്റ സുരേന്ദ്രന് പാറക്കത്താഴത്തെ തന്നെ ആയിരുന്നു ഇത്തവണയും യുഡിഎഫ് മത്സരത്തിന് ഇറക്കിയത്. എന്നാല്‍ 137 വോട്ടിന്റെ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് വിജയിച്ചു. ആകെ പതിനേഴ് അംഗങ്ങളുളള ഭരണസമിതിയില്‍ ഇതോടെ എല്‍ഡിഎഫിന് 9ഉം യുഡിഎഫിന് 8ഉം അംഗങ്ങളായി.

തിരുവനന്തപുരം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത് നെടുമങ്ങാട് നഗരസഭയിലെ പതിനാറാം കല്ല് വാര്‍ഡില്‍ ആയിരുന്നു. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റ് ആയിരുന്നു ഇത്. വാര്‍ഡ് ഇടതുപക്ഷം നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ത്ഥിയായ വിദ്യ വിജയന് 94 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. മലപ്പുറം ജില്ലയില്‍ മുന്‍തൂക്കം യുഡിഎഫിനാണ്. ഉപതിരഞ്ഞെടുപ്പ് നടന്ന നാലില്‍ മൂന്നിടത്തും യുഡിഎഫിനാണ് വിജയം.

വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ സിറ്റിംഗ് സീറ്റ് യുഡിഎഫ് നിലനിര്‍ത്തി. ഒന്‍പതാം വാര്‍ഡില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ യു അനില്‍ കുമാര്‍ ആണ് വിജയിച്ചത്. 84 വോട്ടുകള്‍ക്ക് ആണ് അനില്‍ കുമാറിന്റെ വിജയം.നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് വഴിക്കടവ് ഡിവിഷനില്‍ യുഡിഎഫ് അട്ടിമറി വിജയം നേടി. സിപിഎമ്മില്‍ നിന്ന് മുസ്ലീം ലീഗ് സീറ്റ് പിടിച്ചെടുത്തു. 238 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഏലക്കാടന് ബാബുവിന്റെ വിജയം.

ചെറുകാവ് പഞ്ചായത്തിലെ പത്താം വാര്‍ഡ് ആയ ചേവായൂരിലും വിജയം യുഡിഎഫിനൊപ്പമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെവി മുരളീധരനാണ് ഇവിടെ വിജയിച്ചത്. 309 വോട്ടുകള്‍ക്കാണ് ഇടത് സ്ഥാനാര്‍ത്ഥിയെ മുരളീധരന് പരാജയപ്പെടുത്തിയത്. ഇടതുപക്ഷത്തിന്റെ ഏക വിജയം തലക്കാടാണ്. തലക്കാട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ എല്‍ഡിഎഫിനാണ് വിജയം. പതിനഞ്ചാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെഎം സജ്ല വിജയിച്ചു. 204 വോട്ടുകള്‍ക്കാണ് സജ്ല സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തിയത്.

ആലപ്പുഴയില്‍ നടന്ന ഏക ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തി. മുട്ടാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ആണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ കൗണ്‍സിലര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫും യുഡിഎഫും 168 വോട്ട് വീതം നേടി. തുടര്‍ന്ന് വിജയിയെ നറുക്കെടുപ്പിലൂടെ കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണിയാണ് നറുക്കെടുപ്പില്‍ വിജയിച്ചത്.

എറണാകുളം കോതമംഗലം വാരപ്പെട്ടി പഞ്ചായത്തിലും വേങ്ങൂര്‍ പഞ്ചായത്തിലും ഉപതിരഞ്ഞെടുപ്പ് നടന്നു. വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പതിമൂന്നാം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. ഇത് ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റ് ആയിരുന്നു. ശക്തമായ മത്സരത്തില്‍ യുഡിഎഫിന്റെ ഷജി ബെസി വിജയിച്ചു. വേങ്ങൂരിലെ 11ാം വാര്‍ഡിലെ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായ പിവി പീറ്റര്‍ വിജയിച്ചു. ഇടത് അംഗത്തിന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. 15 അംഗങ്ങള്‍ ആകെ ഉളളതില്‍ എല്‍ഡിഎഫിന് എട്ടും യുഡിഎഫിനും ഏഴും ആയിരുന്നു അംഗബലം. 19 വോട്ടുകള്‍ക്ക് വിജയിച്ച് ഇടതുപക്ഷം ഭരണം നിലനിര്‍ത്തി.

വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ മുന്‍സിപ്പാലിറ്റി പഴേരി വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. സിപിഎം സ്ഥാനാര്‍ത്ഥി എസ് രാധാകൃഷ്ണന് ആണ് വിജയിച്ചത്. 112 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാധാകൃഷ്ണന് ലഭിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ഇതോടെ ബത്തേരി നഗരസഭയില്‍ എല്‍ഡിഎഫിന് 24 സീറ്റായി. യുഡിഎഫിന് 10 സീറ്റും ഒരു സീറ്റില്‍ സ്വതന്ത്രനുമാണ് ഇവിടെ വിജയിച്ചത്.

കോഴിക്കോട് ജില്ലയിലെ വളയം പഞ്ചായത്തിലെ കല്ലുനിര വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 196 വോട്ടിന് എല്‍ഡിഎഫിലെ കെടി ഷബിന ആണ് വിജയിച്ചത്. പത്തനംതിട്ടയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന സീറ്റ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാര്‍ഡിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 323 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇടത് സ്ഥാനാര്‍ത്ഥി അലക്സാണ്ടര്‍ ഡാനിയേല്‍ വിജയിച്ചു. ഇതോടെ ഭരണസമിതിയില്‍ ആകെയുളള 20 സീറ്റില്‍ എല്‍ഡിഎഫ് 11ലേക്ക് അംഗസംഖ്യ ഉയര്‍ത്തി.
Recommended Video
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications