കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോപണങ്ങളെ തകര്‍ത്തെറിഞ്ഞ 'പിണറായി വിജയം'; തദ്ദേശം പിടിച്ചടക്കി, ഇനി ലക്ഷ്യം ഭരണത്തുടര്‍ച്ച

Google Oneindia Malayalam News

തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ വിവാദങ്ങളുടേയും ആരോപണങ്ങളുടേയും നടുവിലായിരുന്നു പിണറായി വിജയന്‍ സര്‍ക്കാറും ഇടുതുമുന്നണിയും. സ്വര്‍ണ്ണക്കടത്തിലെ ആരോപണങ്ങല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെയെത്ത്. മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കറിന് പിന്നാലെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് പിന്നാലെ ഇടി വട്ടമിട്ട് പറന്നു. തിരഞ്ഞെടുപ്പ് വേളയില്‍ സ്പീക്കര്‍ ശ്രീ രാമകൃഷ്ണനെതിരെ ആരോപണവുമായി കെ സുരേന്ദ്രന്‍ എത്തി. പിന്നാലെ കോണ്‍ഗ്രസും ഇതേറ്റെടുത്തു. കെ ഫോണ്‍, ലൈഫ് പദ്ധതി തുടങ്ങിയ സര്‍ക്കാറിന്‍റെ ഒട്ടുമിക്ക പദ്ധതികളും ആരോപണങ്ങളുടെ കേന്ദ്രമായി. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം കാറ്റില്‍ പറത്തി എല്‍ഡിഎഫ് മികച്ച വിജയം നേടിയതോടെ നിറയെ ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ തലത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചത് എല്ലാ ആരോപണങ്ങള്‍ക്കും ജനം നല്‍കിയ മറുപടിയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിൽ വലിയ വിജയം നേടിയ എൽഡിഎഫ് കോർപറേഷനിൽ ആധിപത്യം നേടി. ജില്ലാ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ചത്.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുതരംഗം
തകര്‍ത്തെറിഞ്ഞ്

തകര്‍ത്തെറിഞ്ഞ്


2015 ല്‍ 7 വീതം പഞ്ചായത്തുകള്‍ നേടി ഒപ്പത്തിനൊപ്പമായിരുന്നു എല്‍ഡിഎഫും യുഡിഎഫും. എന്നാല്‍ ഇത്തവണ യുഡിഎഫിനെ തകര്‍ത്തെറിഞ്ഞ് 14 ല്‍ 11 ഇടത്തും എല്‍ഡിഎഫിന് വിജയിക്കാന്‍ സാധിച്ചു. യുഡിഎഫിന് 3 ഇടത്ത് മാത്രമാണ് വിജയം. നഗരസഭകളില്‍ മാത്രമാണ് യുഡിഎഫിന് മുന്‍തൂക്കം ഉള്ളത്. എന്നാല്‍ തൊട്ടു പിറകില്‍ എത്താന്‍ എല്‍ഡിഎഫിന് സാധിച്ചു.

പിണറായി വിജയന്‍

പിണറായി വിജയന്‍

എല്‍ഡിഎഫിന്‍റെ വിജയം പാര്‍ട്ടിയിലും മുന്നണിയിലും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മേധാവിത്വം ഉറപ്പിക്കും. വിവാദങ്ങളെല്ലാം വികസന പ്രവര്‍ത്തനങ്ങളിലും ജനക്ഷേമ പദ്ധതികളിലും തട്ടി തെറിച്ചപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഊര്‍ജ്ജമാണ് എല്‍ഡിഎഫിന് ലഭിച്ചത്. തുടര്‍ ഭരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് ഇനി ശക്തമാക്കും.

മധ്യകേരളം

മധ്യകേരളം


യുഡിഎഫിന്‍റെ നട്ടെല്ലായ മധ്യകേരളം പിടിച്ചതോടെ ഭരണത്തുടര്‍ച്ച സിപിഎം ഉറപ്പിക്കുകയാണ്. ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റമാണ് മധ്യകേരളത്തില്‍ എല്‍ഡിഎഫിന് കരുത്തായത്. കോട്ടയം, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകള്‍ പിടിച്ച മുന്നണിക്ക് ജില്ലയിലെ ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളിലും മികച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചു. മധ്യകേരളത്തിലെ ഈ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും തുടരാന്‍ കഴിഞ്ഞാല്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉറപ്പാണ്.

ആരോപണങ്ങൾ ജനം തള്ളി

ആരോപണങ്ങൾ ജനം തള്ളി

സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ ജനം തള്ളിയതായും തുടർഭരണമുണ്ടാകുമെന്നും വ്യവസായ മന്ത്രി ഇ പി ജയരാജൻ പ്രതികരിച്ചു. കേന്ദ്ര ഏജന്‍സികളെ പ്രതിരോധിക്കുന്ന സര്‍ക്കാറിനും സിപിഎമ്മിനും ഈ വിജയം കൂടുതല്‍ ശക്തി പകരും. സര്‍ക്കാറിനെതിരായ ആരോപണങ്ങളെല്ലാം ജനം തള്ളിയെന്നാണ് ഇടത് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. മുഖ്യമന്ത്രിക്ക് പുറമെ പാർട്ടി സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവനും അഭിമാനിക്കാൻ കഴിയുന്ന നേട്ടമാണ് ഈ വിജയം.

262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം

English summary
kerala Local Body Election results 2020: LDF aims to continue the rule in the Assembly elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X