കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയ്ക്ക് 11 പഞ്ചായത്ത് മാത്രം! എൽഡിഎഫിന് 540, യുഡിഎഫ് വെറും 287... ത്രിശങ്കുവിൽ 99; ഞെട്ടിക്കുന്ന കണക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം ആരൊക്കെ കൈയ്യാളുമെന്നതിന്റെ ഏകദേശ കണക്കുകള്‍ പുറത്ത് വന്നുതുടങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ സ്വതന്ത്രര്‍ ആര്‍ക്കൊപ്പമെന്ന് വ്യക്തമാക്കാത്തതിലുള്ള ആശയക്കുഴപ്പം ഇനിയും മാറിയിട്ടില്ല.

കോൺഗ്രസ് 20 തികയ്ക്കില്ല! ലീഗിന് 3 സീറ്റ് നഷ്ടം... 140 ൽ ആകെ 38 സീറ്റ് മാത്രം; കണക്ക് ഫലിച്ചാൽ വൻ ദുരന്തംകോൺഗ്രസ് 20 തികയ്ക്കില്ല! ലീഗിന് 3 സീറ്റ് നഷ്ടം... 140 ൽ ആകെ 38 സീറ്റ് മാത്രം; കണക്ക് ഫലിച്ചാൽ വൻ ദുരന്തം

സുരേഷ് ഗോപി ഇങ്ങനെ ആകാന്‍ കാരണക്കാര്‍ രഞ്ജി പണിക്കരും ഷാജി കൈലാസും? രഞ്ജി പണിക്കര്‍ തന്നെ പറഞ്ഞത്സുരേഷ് ഗോപി ഇങ്ങനെ ആകാന്‍ കാരണക്കാര്‍ രഞ്ജി പണിക്കരും ഷാജി കൈലാസും? രഞ്ജി പണിക്കര്‍ തന്നെ പറഞ്ഞത്

എന്നാല്‍ സംസ്ഥാനത്ത് 540 ഗ്രാമപ്പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് തന്നെ ഭരണത്തിലെത്തുമെന്ന് ഉറപ്പിക്കുകയാണ് ഇപ്പോള്‍ മലയാള മനോരമ. മുന്നണിയിലെ സ്വതന്ത്രരെ കൂടി ഉള്‍പ്പെടുത്തി മനോരമ തയ്യാറാക്കിയ കണത്തില്‍ എല്‍ഡിഎഫ് കൂടുതല്‍ ശക്തരാണ്. അതേസമയം യുഡിഎഫും എന്‍ഡിഎയും ഇതുവരെ അവകാശപ്പെട്ട വിജയം പോലും അവര്‍ക്കില്ലെന്നും ഇത് വ്യക്തമാക്കുന്നു. വിശദാംശങ്ങള്‍...

തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്ക്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്ക്

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം കേരളത്തില്‍ 514 ഗ്രാമപ്പഞ്ചായത്തുകളാണ് എല്‍ഡിഎഫ് സ്വന്തമാക്കിയത്. യുഡിഎഫ് 375 ല്‍ പരം പഞ്ചായത്തുകളും എന്‍ഡിഎ 23 പഞ്ചായത്തുകളും സ്വന്തമാക്കി എന്നായിരുന്നു കണക്ക്. എന്നാല്‍ ആ കണക്കുകളില്‍ കാണാതെ പോയ കുറേ ഇടത് സ്വതന്ത്രര്‍ ഉണ്ടായിരുന്നു.

ഇടതിന് 540

ഇടതിന് 540

2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാള്‍ എല്‍ഡിഎഫിന് ഗ്രാമപ്പഞ്ചായത്തുകളും വാര്‍ഡുകളും ഇത്തവണ കുറഞ്ഞു എന്നായിരുന്നു പ്രതിപക്ഷം പറഞ്ഞിരുന്നത്. ഇപ്പോള്‍ മലയാള മനോരമ പുറത്ത് വിട്ട കണക്ക് പ്രകാരം എല്‍ഡിഎഫ് അധികാരത്തിലേറുമെന്ന് ഉറപ്പുള്ള, എല്‍ഡിഎഫിന് ഭൂരിപക്ഷമുള്ള 540 പഞ്ചായത്തുകളുണ്ട്. കഴിഞ്ഞ തവണ 549 ഇടത്തായിരുന്നു എല്‍ഡിഎഫ് ഭരണം.

യുഡിഎഫിന് 287 മാത്രം

യുഡിഎഫിന് 287 മാത്രം

കഴിഞ്ഞ തവണത്തേക്കാള്‍ നേട്ടമുണ്ടാക്കി എന്നായിരുന്നു യുഡിഎഫിന്റെ അവകാശവാദം. കഴിഞ്ഞ തവണ 365 ഗ്രാമപ്പഞ്ചായത്തുകളായിരുന്നു യുഡിഎഫിന് ലഭിച്ചത്. എന്നാല്‍ മലയാള മനോരമ പുറത്ത് വിടുന്ന പുതിയ കണക്കില്‍ യുഡിഎഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്തുകള്‍ വെറും 287 എണ്ണം മാത്രമാണ്. കഴിഞ്ഞ തവണത്തേക്കാള്‍ ഏറെ പിന്നില്‍.

ബിജെപിയ്ക്ക് 11 മാത്രം

ബിജെപിയ്ക്ക് 11 മാത്രം

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 14 ഗ്രാമപ്പഞ്ചായത്തുകളില്‍ ആയിരുന്നു ബിജെപി അധികാരത്തിലെത്തിയത്. ഇത്തവണ അത് 23 ആയി ഉയര്‍ന്നു എന്നായിരുന്നു ബിജെപിയുടെ വാദം. എന്നാല്‍ അതും പൊള്ളയായിരുന്നു എന്നാണ് ഇപ്പോള്‍ തെളിയിക്കപ്പെടുന്നത്. 11 ഇടത്ത് മാത്രമാണ് ബിജെപിയ്ക്ക് ഭൂരിപക്ഷമുള്ളത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ മൂന്ന് എണ്ണം കുറവെന്ന് സാരം.

ത്രിശങ്കുവില്‍ 99

ത്രിശങ്കുവില്‍ 99

കേരളത്തിലെ 99 ഗ്രാമപ്പഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. പ്രാദേശിക നീക്കുപോക്കുകളായിരിക്കും ഇവിടെ ആര് അധികാരത്തിലെത്തുക എന്ന് തീരുമാനിക്കുക. 99 എണ്ണത്തില്‍ പത്തെണ്ണത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ തന്നെ കഴിഞ്ഞ തവണത്തേതിനേക്കാള്‍ മുന്നിലെത്തും. 99 ല്‍ 78 എണ്ണത്തിലെങ്കിലും അധികാരം പിടിച്ചാലെ യുഡിഎഫിന് കഴിഞ്ഞ തവണത്തെ നിലയെങ്കിലും സ്വന്തമാക്കാന്‍ സാധിക്കൂ.

വാര്‍ഡുകളില്‍ എല്‍ഡിഎഫ്

വാര്‍ഡുകളില്‍ എല്‍ഡിഎഫ്

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 10,340 വാര്‍ഡുകളായിരുന്നു എല്‍ഡിഎഫ് നേടിയത്. ഇത്തവണ സ്വതന്ത്രരെ കൂട്ടാതെ തന്നെ 10,114 വാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. മൊത്തം 1,870 സ്വതന്ത്രര്‍ ആണ് ജയിച്ചുവന്നിട്ടുള്ളത്. ഇതില്‍ വലിയൊരു വിഭാഗം എല്‍ഡിഎഫിനൊപ്പമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ മുന്നണി കണക്കിലും വാര്‍ഡുകളുടെ എണ്ണത്തില്‍ എല്‍ഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ മറികടക്കും.

ഒന്നാം സ്ഥാനം സിപിഎമ്മിന് തന്നെ

ഒന്നാം സ്ഥാനം സിപിഎമ്മിന് തന്നെ

ഇത്തവണയും ഏറ്റവും അധികം വാര്‍ഡുകള്‍ സ്വന്തമാക്കിയ രാഷ്ട്രീയ പാര്‍ട്ടി സിപിഎം തന്നെയാണ്. 8190 വാര്‍ഡുകളില്‍ ആണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. സിപിഎം സ്വതന്ത്രരെ കൂട്ടാതെയുള്ള കണക്കാണിത്. കഴിഞ്ഞ തവണ 7,982 വാര്‍ഡുകളില്‍ ആയിരുന്നു സിപിഎം വിജയിച്ചത്.

യുഡിഎഫും കോണ്‍ഗ്രസും

യുഡിഎഫും കോണ്‍ഗ്രസും

കഴിഞ്ഞ തവണത്തേതിനേക്കാള്‍ സ്ഥിതി മെച്ചപ്പെടുത്തി എന്ന് യുഡിഎഫ് അവകാശപ്പെടുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ല. കഴിഞ്ഞ തവണ യുഡിഎഫിന് മൊത്തം 8,847 വാര്‍ഡുകള്‍ കിട്ടിയിരുന്നു. ഇത്തവണ അത് 8,022 ആയി കുറഞ്ഞു. യുഡിഎഫ് സ്വതന്ത്രരെ കൂട്ടുമ്പോള്‍ ഈ എണ്ണത്തിലും വ്യത്യാസം വരും. കഴിഞ്ഞ തവണ 5,784 വാര്‍ഡുകളില്‍ ജയിച്ച കോണ്‍ഗ്രസ് ഇത്തവണ 5,551 വാര്‍ഡുകളില്‍ ഒതുങ്ങി.

ബിജെപിയുടെ നേട്ടം

ബിജെപിയുടെ നേട്ടം

വാര്‍ഡുകളുടെ എണ്ണത്തില്‍ 2015 അപേക്ഷിച്ച് എന്‍ഡിഎ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 1,244 വാര്‍ഡുകളില്‍ ആയിരുന്നു 2015 ല്‍ വിജയം. അത് ഇത്തവണ 1,600 ആയി ഉയര്‍ത്തി. ഇതില്‍ 1,596 എണ്ണവും ബിജെപിയ്ക്ക് മാത്രം സ്വന്തമാണ്. ഇത്തവണ, കഴിഞ്ഞ തവണത്തേതിന്റെ മൂന്നിരട്ടി വാര്‍ഡുകളില്‍ എങ്കിലും ജയിക്കും എന്നായിരുന്നു ബിജെപിയുടെ അവകാശവാദം എന്നാല്‍. ആകെ 25 ശതമാനം വളര്‍ച്ചയാണ് നേടാനായത്.

മുനിസിപ്പാലിറ്റികളില്‍

മുനിസിപ്പാലിറ്റികളില്‍

മുനിസിപ്പാലിറ്റികളിലും ഇപ്പോള്‍ മുന്‍തൂക്കം എല്‍ഡിഎഫിന് തന്നെയാണ് 86 നഗരസഭകളില്‍ 39 ഇടത്ത് എല്‍ഡിഎഫിന് ഭൂരിപക്ഷമുണ്ട്. 321 ഇടത്ത് മാത്രമാണ് യുഡിഎഫിന്റെ ഭൂരിപക്ഷം. രണ്ടിടത്ത് എന്‍ഡിഎയും. 14 മുനിസിപ്പാലിറ്റികളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.

രാഷ്ട്രീയ വോട്ടുകള്‍ ചുമപ്പ് തന്നെ

രാഷ്ട്രീയ വോട്ടുകള്‍ ചുമപ്പ് തന്നെ

തദ്ദേശ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ വോട്ടുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ജില്ലാ പഞ്ചായത്തിലേക്കുള്ള വോട്ടുകളാണ്. 14 ജില്ലാ പഞ്ചായത്തുകളില്‍ 11 എണ്ണവും ഇത്തവണ ഇടതിനൊപ്പമാണ് എന്നാണ് മലയാള മനോരമയുടെ കണക്ക്. രണ്ടിടത്ത് മാത്രമാണ് യുഡിഎഫിന് ഭരണമുള്ളത്. ഒരു സ്ഥലത്ത് ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.

വോട്ട് വിഹിതത്തിലും നേട്ടം എല്‍ഡിഎഫിന് മാത്രം; യുഡിഎഫിനൊപ്പം ബിജെപിയും താഴോട്ട്, പഞ്ചായത്തുകളിലുംവോട്ട് വിഹിതത്തിലും നേട്ടം എല്‍ഡിഎഫിന് മാത്രം; യുഡിഎഫിനൊപ്പം ബിജെപിയും താഴോട്ട്, പഞ്ചായത്തുകളിലും

വന്‍ ഭീതിയില്‍ കോണ്‍ഗ്രസ്; നിയമസഭയില്‍ ലീഗിനും താഴെ പോകാന്‍ സാധ്യത... മുസ്ലീം ലീഗ് നയിക്കുമോ കേരള യുഡിഎഫിനെ?വന്‍ ഭീതിയില്‍ കോണ്‍ഗ്രസ്; നിയമസഭയില്‍ ലീഗിനും താഴെ പോകാന്‍ സാധ്യത... മുസ്ലീം ലീഗ് നയിക്കുമോ കേരള യുഡിഎഫിനെ?

Recommended Video

cmsvideo
പിണറായി മാസ്സ്..താനെന്തു തേങ്ങായ ഈ പറയുന്നേ ദേവാ | Oneindia Malayalam

English summary
Kerala Local Body Election Results Final Tally: LDF in 540 Panchayaths, UDF in 287 and NDA in only 11; no majority for any alliance in 99 Panchayaths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X