കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ; എട്ടരയോടെ ആദ്യ ഫല സൂചനകള്‍, ഉച്ചയോടെ അന്തിമ ഫലം

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും. ആദ്യ ഫല സൂചനകള്‍ എട്ടരയോടെ എത്തുമെങ്കിലും 11 മണിക്കാകും വ്യക്തമായ ചിത്രം തെളിയുക. രണ്ടുമണി ആകുമ്പോഴേക്കും അന്തിമ ഫലം പുറത്തുവിടാന്‍ സാധിക്കുമെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറയുന്നത്. പോസ്റ്റല്‍ വോട്ട് കൂടുതലുള്ളതിനാല്‍ ആദ്യ വോട്ടെണ്ണല്‍ അല്‍പ്പം വൈകും. ഇവിഎം വോട്ടുകള്‍ എണ്ണാന്‍ തുടങ്ങുന്നതോടെ ഫലം വേഗത്തില്‍ വന്നു തുടങ്ങും.

19

244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക. കൊറോണ പ്രോട്ടോകോള്‍ പാലിച്ചാകും വോട്ടെണ്ണല്‍. രണ്ടര ലക്ഷത്തോളം പോസ്റ്റല്‍ വോട്ടുകളുണ്ട്. ഇത് എണ്ണിത്തീരാന്‍ സമയമെടുക്കും. ശേഷമാകും ഇവിഎമ്മിലെ വോട്ട് എണ്ണുക. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, ഇത്തവണ കൊറോണ രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്തിയിരുന്നു.

നടി ചിത്രയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍, ആറ് ദിവസത്തെ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍നടി ചിത്രയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍, ആറ് ദിവസത്തെ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍

ത്രിതല പഞ്ചായത്തുകളിലെ വോട്ടുകള്‍ ബ്ലോക്ക് തലത്തിലാണ് എണ്ണുക. മുന്‍സിപ്പാലിറ്റിയിലെയും കോര്‍പറേഷനിലെയും വോട്ടുകള്‍ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്ത കേന്ദ്രങ്ങളിലും എണ്ണും. ഉച്ചയ്ക്ക് രണ്ടു മണിയോടെ സമ്പൂര്‍ണ ഫലം പുറത്തുവിടാനാകുമെന്ന വിശ്വാസത്തിലാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. വാര്‍ഡുകള്‍ ഒന്ന് മുതല്‍ ക്രമത്തിലാണ് വോട്ടെണ്ണുക. എട്ട് പോളിങ് സ്‌റ്റേഷനുകള്‍ക്ക് ഒരു ടേബിള്‍ എന്ന നിലയിലാണ് വോട്ടെണ്ണല്‍.

Recommended Video

cmsvideo
ജനവിധി നാളെയറിയാം, 16 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ | Oneindia Malayalam

സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പില്‍ 76.18 ശതമാനമാണ് പോളിങ്. മൂന്നാംഘട്ടത്തില്‍ മാത്രം 78.64 ശതനമാവും. എല്ലാ മുന്നണികളും വിജയ പ്രതീക്ഷയിലാണ്. തിരുവനന്തപുരം കോര്‍പറേഷനാണ് ഇത്തവണ ശ്രദ്ധാകേന്ദ്രം.

English summary
Kerala Local Body Election Vote Counting will Start Wednesday 8 AM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X