16 കോടി വേണ്ട? ഭാഗ്യശാലിക്ക് സംഭവിച്ചത് എന്ത്? ഇനിയും വൈകിയാൽ പണം സർക്കാരിന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ബംപർ ലോട്ടറി അടിച്ചാൽ പിന്നാലെ ജീവിതം രക്ഷപ്പെട്ടല്ലോയെന്ന് ചിന്തിക്കുന്നവരാണ് പലരും. എന്നാൽ ലോട്ടറിയടിക്കുന്നത് ജീവിതത്തിലെ സ്വൈര്യം തന്നെ ഇല്ലാതാക്കുമെന്ന് കരുതുന്നവരും കുറവല്ല. സഹായം അഭ്യർത്ഥിച്ച് വരുന്നവരുടെ നീണ്ട നിര തന്നെയാണ് ഇക്കൂട്ടരെ ആശങ്കപ്പെടുത്തുന്നത്.
കഴിഞ്ഞ വർഷം ലോട്ടറി വകുപ്പ് പുറത്തിറക്കിയ ഓണം ബംബർ വിജയിയായ അനൂപ് തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ തുറന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ലോട്ടറിയടിക്കുന്നവർ ഇപ്പോൾ അക്കാര്യം പുറത്ത് പറയാൻ മടി കാണിക്കാറുണ്ട്. ക്രിസ്തുമസ്-ന്യൂയർ ബംപർ ജേതാവിനും ഇതേ ഭയം തന്നെയാകുമോ? ലോട്ടറി അടിച്ച് ഒരു മാസം പിന്നിട്ടിട്ടും ഒന്നാം സമ്മാനം നേടിയ ആൾ കാണാമറയത്ത് തുടരുകയാണ്.

ക്രിസ്തുമസ്-ന്യൂയര്‍ ബംപര്‍ സമ്മാനത്തുക
16 കോടി രൂപയായായിരുന്നു ഇത്തവണ
ക്രിസ്തുമസ്-ന്യൂയര്‍ ബംപര്‍ സമ്മാനത്തുക. ജനുവരി 19 ന് ആയിരുന്നു നറുക്കെടുപ്പ് നടന്നത്.
XD 236433 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്.
ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റുപോയത് പാലക്കാട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് അടുത്തുള്ള ശ്രീമൂകാംബിക ലോട്ടറി ഏജന്‍സിയില്‍ നിന്നാണ്.ലോട്ടറി അടിച്ച പിന്നാലെ തന്നെ ഇക്കാര്യം പുറത്ത് വന്നു. പക്ഷേ ഒന്നാം സമ്മാനക്കാരൻ മാത്രം പുറത്ത് വന്നില്ല.

സമ്മാനാര്‍ഹമായ ടിക്കറ്റ് ആര്‍ക്കാണ് വിറ്റത്
ഒരുപാട് പേര്‍ ടിക്കറ്റ് വാങ്ങിയതിനാല്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് ആര്‍ക്കാണ് വിറ്റത് എന്ന് ഓര്‍മയില്ല എന്നാണ് ശ്രീമൂകാംബിക ലോട്ടറി ഏജന്‍സി ജീവനക്കാരന്‍ ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞത്. മാത്രമല്ല തമിഴ്‌നാടുമായി ഏറ്റവും അടുത്ത നില്‍ക്കുന്ന ജില്ലയാണ് പാലക്കാട്. ഇവിടെ തമിഴ്നാട്ടിൽ നിന്നും എത്തുന്ന യാത്രക്കാരും അതിഥി തൊഴിലാളികളുമെല്ലാം ലോട്ടറി എടുക്കാറുണ്ട്. ഇവരിൽ ആർക്കെങ്കിലുമാണോ ലോട്ടറി അടിച്ചതെന്നാണ് ഒരു സംശയം.

അനൂപിന്റെ അനുഭവമാകുമോയെന്ന ഭയമോ
അതല്ല ഇനി അനൂപിന്റെ അനുഭവം ആവർത്തിക്കുമോയെന്ന ഭയം കാരണം പുറത്ത് പറയാത്തതാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഓണം ബംബർ ലോട്ടറി അടിച്ച തൊട്ട് പിന്നാലെ തന്നെ ശ്രീവരാഹം സ്വദേശിയായ അനൂപ് തനിക്കാണ് ടിക്കറ്റ് അടിച്ചതെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു. ജീവിതം പാടെ മാറി മറിയുമെന്ന പ്രതീക്ഷ പങ്കുവെച്ചായിരുന്നു അനൂപിന്റെ ആദ്യ പ്രതികരണങ്ങൾ. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞപ്പോൾ തന്നെ ജീവിതം മാറി പക്ഷേ അതൊരിക്കലും അനൂപ് പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല.

സഹായം അഭ്യർത്ഥിച്ച് ആളുകളുടെ ഫോൺ വിളി,
കാസർഗോഡ് മുതൽ കന്യാകുമാരി വരെ ഉള്ളിടങ്ങളിൽ നിന്ന് സഹായം അഭ്യർത്ഥിച്ച് ആളുകളുടെ ഫോൺ വിളി, ഫോണിൽ ബന്ധപ്പെടാൻ പറ്റാത്തവർ വീട്ടിൽ നേരിട്ടെത്തി പണം അഭ്യർത്ഥിക്കും. ഒടുക്കം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. കുഞ്ഞിന് അസുഖമായിട്ട് ഡോക്ടറെ പോലും കാണാൻ പോകാൻ ആളുകൾ അനുവദിക്കുന്നില്ലെന്ന് ഫേസ്ബുക്കിലൂടെ അനൂപ് തുറന്ന് പറഞ്ഞു.

അടുത്തിടെ കൂടി അനൂപ് വ്യക്തമാക്കിയിരുന്നു
ലോട്ടറി അടിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഇത്തരം ബുദ്ധിമുട്ടുകൾക്കൊന്നും യാതൊരു കുറവും വന്നിട്ടില്ലെന്ന് അടുത്തിടെ കൂടി അനൂപ് വ്യക്തമാക്കിയിരുന്നു. എന്ത് ചെയ്താലും അഹങ്കാരമെന്ന മട്ടിലാണ് ആളുകൾ വിമർശിക്കുന്നത്, പണം നൽകിയില്ലെങ്കിൽ പ്രാക്കും കുറ്റപ്പെടുത്തലുമാണ്, പഴയ വീട് മാറി പുതിയ വീട്ടിലെത്തിയിട്ടും സഹായം അഭ്യർത്ഥിച്ച് വരുന്നവർ കുറയുന്നില്ലെന്നും അനൂപ് പറഞ്ഞിരുന്നു.

നിശ്ചിത സമയത്തിനുള്ളിൽ ലോട്ടറി എത്തിച്ചില്ലെങ്കിൽ
ഈ അനുഭവം കേട്ടതിനാൽ ഓണം ബംബറിന് തൊട്ട് പിന്നാലെ നറുക്കെടുത്ത പൂജാ ബംബർ വിജയി തന്റെ പേര് പരസ്യമാക്കിയിരുന്നില്ല. മാസങ്ങൾക്ക് ശേഷമായിരുന്നു ഇദ്ദേഹം ടിക്കറ്റ് സമർപ്പിച്ചത്. മാത്രമല്ല തന്റെ വിവരങ്ങൾ പരസ്യമാക്കരുതെന്ന് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. നിലനിൽ ക്രിസ്തുമസ് ബംബർ സമ്മാനങ്ങൾ നേടിയവരും വിവരം പുറത്ത് വിട്ടിട്ടില്ല. പക്ഷേ ഇവർ സമ്മാന തുകകൾ ലഭിക്കുന്നതിനുള്ള നടപടിരകൾ ഒക്കെ പൂർത്തിയാക്കിയിട്ടുണ്ട്.
അതേസമയം നിശ്ചിത സമയത്തിനുള്ളിൽ ലോട്ടറി എത്തിച്ചില്ലെങ്കിൽ ഈ സമ്മാനത്തുക നഷശ്ടമാകും. ഈ പണം സർക്കാരിലേക്കായിരിക്കും പോകുക. അതേസമയം ഏജന്റിന് കമ്മീഷൻ ലഭിക്കും.












Click it and Unblock the Notifications