Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിച്ചത് സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം, കിട്ടിയത് വെറും 40 ലക്ഷം; മധുര സ്വദേശിക്ക് സംഭവിച്ചത്

പാലക്കാട്: സംസ്ഥാനത്തെ അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കേരള ഭാഗ്യക്കുറിയുടെ അനധികൃത ഓണ്‍ലൈന്‍ വില്‍പന സംഘങ്ങള്‍ സജീവമാകുന്നു. ഈ സംഘങ്ങള്‍ തട്ടിപ്പ് നടത്തുന്നതായ വ്യാപക പരാതിയും ഉയര്‍ന്നിട്ടുണ്ട്. സമ്മാനര്‍ഹമായ ടിക്കറ്റുകള്‍ ഉടമകള്‍ക്ക് നല്‍കാതെയാണ് ഈ സംഘം തട്ടിപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം മീനാക്ഷി പുരത്ത് ഓണ്‍ലൈന്‍ സംഘങ്ങള്‍ വാട്‌സാപ്പ് വഴി വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വാങ്ങിയ മധുര സ്വദേശിക്കാണ് സമ്മാനം ലഭിച്ചത്.

എന്നാല്‍ ഇയാള്‍ മീനാക്ഷിപുരത്ത് എത്തി ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതെ കബളിപ്പിക്കാന്‍ തുടങ്ങി. പിന്നീട് മധുരയില്‍ നിന്ന് കൂടുതല്‍ പേരുമായി യുവാവ് മീനാക്ഷിപുരത്തെത്തി. ഒടുവില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലൂടെ 40 ലക്ഷം നല്‍കാമെന്ന് ലോട്ടറി സംഘം യുവാവിന് ഉറപ്പ് നല്‍കി. വാട്‌സാപ്പ് ഗ്രൂപ്പ് മുഖേനയാണ് ഈ സംഘം ടിക്കറ്റ് വില്‍പ്പന നടത്തുന്നത്.

lottery

വാളയാര്‍, ഒഴലപ്പതി, വേലന്താവളം, ഗോപാലപുരം, മീനാക്ഷിപുരം എന്നിവിടങ്ങളിലുള്ളവരാണ് ഈ ടിക്കറ്റുകളുടെ ഉപയോക്താക്കള്‍. സംസ്ഥാനത്ത് വില്‍പന നടത്തുന്ന എല്ലാ ടിക്കറ്റുകളും ഇതര സംസ്ഥാന ലോട്ടറി സംഘങ്ങളുടെ കയ്യില്‍ ലഭ്യമാണ്. നേരിട്ട് വില്‍പന സാധ്യമല്ലാത്തത് കൊണ്ട് ഓണ്‍ലൈന്‍ വഴിയാണ് വില്‍പന.

ഓരോ ദിവസത്തെയും ലോട്ടറി ടിക്കറ്റുകളുടെ 12 എണ്ണം വരുന്ന സെറ്റുകളുടെ ചിത്രമെടുത്ത് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുകയാണ് പതിവ്. ഏത് ടിക്കറ്റാണോ വേണ്ടത്, അത് ആവശ്യക്കാര്‍ക്ക് തിരഞ്ഞെടുക്കാം. ചെറിയ സമ്മാനങ്ങള്‍ അടിക്കുമ്പോള്‍ ഇവര്‍ തുക അയച്ചുകൊടുക്കും. ഇതോടെ ഈ സംഘങ്ങള്‍ക്കുള്ള വിശ്വാസ്യത വര്‍ദ്ധിക്കും.

എന്നാല്‍ വലിയ തുകകള്‍ സമ്മാനമായി ലഭിക്കുന്ന ലോട്ടറി ടിക്കറ്റുകള്‍ കള്ളപ്പമം കൈവശമുള്ളവര്‍ക്ക് മറിച്ച് വിറ്റ് കൂടുതല്‍ പണം സ്വന്തമാക്കും. ഇത്തരത്തിലുള്ള പരാതികളും ഈ സംഘത്തിന് മേല്‍ ഉയരുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണ് ഈ സംഘം ഇങ്ങനെ ചെയ്യുന്നത്. ഇവര്‍ക്കെതിരെ വ്യാപക പരാതികള്‍ ഉയരുന്നുണ്ട്.

ഇതിനിടെ സംസ്ഥാനത്ത് സമാന്തര ലോട്ടറി തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി പരാതി ഉയരുന്നുണ്ട്. എഴുത്ത് ലോട്ടറിയാണ് സംസ്ഥാനത്ത് സജീവമാകുന്നത്. കൂടുതലായും സാധാരണക്കാരാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ ഇരയാകുന്നു എന്നാണ് പരാതി. സംസ്ഥാന ലോട്ടറിയെ മറയാക്കിയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+