Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ എത്തിയത് പുതിയ സ്വപ്‌നവുമായി, മടങ്ങുന്നത് ലക്ഷപ്രഭുവായി; ബംഗാള്‍ സ്വദേശിക്ക് ലോട്ടറി ഭാഗ്യം

തിരുവനന്തപുരം: പുതിയ ജോലിയും പുതിയ സ്വപ്‌നവുമായി കേരളത്തിലേക്കെത്തിയ ബംഗാള്‍ സ്വദേശി ബിര്‍ഷു റാബ ലോട്ടറി അടിച്ച തുകയുമായി വിമാനത്തില്‍ നാട്ടിലേക്ക് പറന്നിറങ്ങി. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് ബിര്‍ഷു റാബയെ തേടിയെത്തിയത്. ജൂണ്‍ 29ന് ലോട്ടറി അടിച്ചതിന് പിന്നാലെയാണ് ബിര്‍ഷു റാബ തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തിയത്. കോടിപതിയായതോടെ സുരക്ഷ തേടിയാണ് റാബ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്.

പിന്നാലെ പൊലീസ് ലുലു മാളിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്ന് അക്കൗണ്ട് എടുത്തു നല്‍കി. കഴിഞ്ഞ ദിവസമാണ് ലോട്ടറി അടിച്ച തുകയില്‍ നിന്ന് നികുതി കിഴിച്ച് 66 ലക്ഷം രൂപ അക്കൗണ്ടില്‍ എത്തിയത്. തുടര്‍ന്ന് പൊലീസ് ഇടപെട്ട് വിമാനത്തില്‍ നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. സുരക്ഷിതമായി നാട്ടിലെത്തിയെന്നും ബന്ധുക്കള്‍ക്കൊപ്പം സുഖമായി ഇരിക്കുകയാണെന്നും ബിര്‍ഷു റാബ പൊലീസിനെ അറിയിച്ചു.

lottery

'സര്‍, മുജേ ബചാവോ..'എന്ന് പറഞ്ഞുകൊണ്ടാണ് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. എന്താണ് കാര്യമെന്നറിയാതെ പൊലീസുകാരും കുഴങ്ങി. ആശ്വസിപ്പിച്ച് കാര്യമന്വേഷിച്ചപ്പോള്‍ ബിര്‍ഷു കീശയില്‍ നിന്ന് ഒരു ലോട്ടറി ടിക്കറ്റെടുത്ത് എടുത്ത് നല്‍കി. ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ഒരു കോടിയുടെ ടിക്കറ്റായിരുന്നു അത്.

തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കല്‍ നിന്നും ബിര്‍ഷു എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വൈകിട്ട് ലോട്ടറിക്കടക്കാരന്‍ ടിക്കറ്റ് വാങ്ങി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ബിര്‍ഷുവിനാണെന്നറിഞ്ഞത്. ബമ്പറടിച്ചത് പുറത്തറിഞ്ഞാല്‍ ആരെങ്കിലും തന്നെ അപായപ്പെടുത്തും എന്ന് പേടിച്ചാണ് ബിര്‍ഷു പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്.

ടിക്കറ്റ് ഏല്‍പ്പിക്കാന്‍ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നല്‍കണം എന്നുമായിരുന്നു ബിര്‍ഷുവിന്റെ ആവശ്യപ്പെട്ടത്. ബിര്‍ഷു പറഞ്ഞത് മുഴുവന്‍ കേട്ട തമ്പാനൂര്‍ എസ് എച്ച് ഒ പ്രകാശ് ഉടന്‍ തന്നെ ഫെഡറല്‍ ബാങ്ക് മാനേജരെ വിളിച്ചുവരുത്തി. ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏല്‍പ്പിക്കുംവരെ ബിര്‍ഷുവിനെ സ്റ്റേഷനില്‍ ഇരുത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+