Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരോ മണിക്കൂറിലും നറുക്കെടുപ്പ്: ലോട്ടറിയിലെ തട്ടിപ്പ് വ്യാപകം, സെയിം ടിക്കറ്റുകള്‍ക്കായി മാഫിയ

തൃശൂർ: കേരള സംസ്ഥാന ലോട്ടറിയുടെ വിറ്റുപോകുന്ന ടിക്കറ്റുകളില്‍ സമീപകാലത്ത് വലിയ വർധനവാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓണം ബംബർ ലോട്ടറിയുടെ വലിയ വിജയവും ഇതില്‍ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. കേരള ലോട്ടറിയുടെ ഈ ജനപ്രീതി മറയാക്കി വലിയ രീതിയിലുള്ള ചൂതാട്ടവും സംസ്ഥാനത്ത് പെരുകുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഒറ്റ നമ്പർ ചൂതാട്ടത്തിനെതിരെ ഫലപ്രദമായ നടപടി ഉണ്ടാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

സംസ്ഥാന ലോട്ടറിയിൽ സെയിം നമ്പറുകൾ

സംസ്ഥാന ലോട്ടറിയിൽ 12 ഒറ്റ അക്ക (സെയിം നമ്പറുകൾ) വിൽപന സർക്കാർ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മറയാക്കി പല ഏജന്‍സികളും നൂറും അതിനും മുകളില്‍ വരുന്ന രീതിയില്‍ നാലക്കം ശരിയായി വരുന്ന സെയിം ടിക്കറ്റുകള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്നത് വ്യാപകമാണെന്നാണ് മാധ്യമം പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നത്.

നേരത്തെ സൂപ്പർ ലോട്ടറി ഉണ്ടായിരുന്ന

നേരത്തെ സൂപ്പർ ലോട്ടറി ഉണ്ടായിരുന്ന സമയത്ത് ഇത്തരത്തിലുള്ള സെയിം നമ്പർ വില്‍പ്പന വ്യാപകമായിരുന്നു. അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിച്ചതോടെ അതിന് താല്‍ക്കാലിക വിരാമം വന്നിരുന്നു. എന്നാലിപ്പോള്‍ സംസ്ഥാന ലോട്ടറിയില്‍ തന്നെ ഏജന്‍സികളുടെ സഹായത്തോടെ തട്ടിപ്പ് വ്യാപകമാവുകയാണ്.

ഏഴ് സീരിസുകളിലായിട്ടാണ് സംസ്ഥാന സർക്കാർ

ഏഴ് സീരിസുകളിലായിട്ടാണ് സംസ്ഥാന സർക്കാർ ലോട്ടറി വില്‍പ്പന നടത്തുന്നത്. ഇതില്‍ മുഴുവനും വരുന്ന ആറക്കങ്ങളും ഒരുപോലെ വരുന്ന ടിക്കറ്റുകളാണ് തട്ടിപ്പുകാർ ആദ്യം പരീക്ഷിച്ചിരുന്നത്. ഇതിന് വലിയ പ്രചാരണം ലഭിച്ചതോടെയാണ് അവസാന നാലക്കങ്ങൾ ഒരുപോലെ വരുന്ന ടിക്കറ്റുകൾ സെറ്റാക്കി വിൽക്കാന്‍ തുടങ്ങിയത്. പല ജില്ലകളിലും നൂറു ടിക്കറ്റുകൾ വരെ സെറ്റാക്കി വിൽപന വ്യാപകമാണ്.

vastu tips: നിങ്ങളുടെ വീട് വടക്കോട്ട് ദർശനമുള്ളതാണോ: എങ്കില്‍ ഇക്കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കുക

നാലക്കത്തിന് സമ്മാനം ലഭിക്കാനുള്ള സാധ്യത

നാലക്കത്തിന് സമ്മാനം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഒരുമിച്ച് വന്‍തുക ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇത്തരം സെയിം ടിക്കറ്റുകള്‍ എടുക്കുന്നുവരുടെ എണ്ണം വ്യാപകമാണ്. സെയിംടിക്കറ്റുകള്‍ എടുക്കുന്നവർ പതിവുകാരാണ് എന്നുള്ളതും ഈ തട്ടിപ്പിന് സഹായകമാവുന്നു. സെയിം ടിക്കറ്റുകള്‍ ഒപ്പിക്കുന്നതിന് വേണ്ടി സമീപ ജില്ലകളിലെ ഏജന്റുമാർ ടിക്കറ്റുകള്‍ പരസ്പരം കൈമാറുന്ന സാഹചര്യം വരേയുണ്ട്.

വന്‍കിട സംഘങ്ങള്‍ തന്നെ ഇതിന്

വന്‍കിട സംഘങ്ങള്‍ തന്നെ ഇതിന് പിന്നില്‍ പ്രവർത്തിക്കുന്നുണ്ട്. ഏജന്‍സികളെ വെച്ച് ഒന്നിലധികം ജില്ല ഓഫീസുകളില്‍ നിന്നും ടിക്കറ്റ് വാങ്ങി പലജില്ലകളില്‍ എത്തിച്ച് സെയിം ടിക്കറ്റുകള്‍ ഒപ്പിച്ച് വില്‍പ്പന നടത്തുന്നതാണ് ഇവരൂടെ രീതി. ലോട്ടറി വകുപ്പാണ് ഇത്തരം തട്ടില്‍ നടപടി എടുക്കേണ്ടതെങ്കിലും ലോട്ടറി ഓഫീസിലെ ജീവനക്കാർ തന്നെ ഇത്തരം തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നുവെന്ന പരാതിയും വ്യാപകമാണ്.

ഉദ്യോഗസ്ഥ ലോബിയും വൻകിട ഏജന്‍റുമാരും

ഉദ്യോഗസ്ഥ ലോബിയും വൻകിട ഏജന്‍റുമാരും തമ്മിലുള്ള ഒത്തുകളിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് സംശയം. തൃശ്ശൂർ നഗരത്തിലെ മുക്കും മൂലയുമെല്ലാം രാവിലെ തന്നെ സമാന്തര ലോട്ടറിയും സെയിം നമ്പർ ലോട്ടറിയുമൊക്കെയായി സജീവമാണ്. മണിക്കൂറുകള്‍ ഇടവിട്ട് നറുക്കെടുപ്പ് നടത്തുന്ന സംഘങ്ങള്‍ വരെ ഇവിടെയുണ്ട്. സാധാരണക്കാരും തൊഴിലാളികളുമാണ് ഇതിന്റെ ഇരകളില്‍ അധികവും.

ആദ്യമൊക്കെ കുറച്ച് തുക ലഭിക്കുന്നത്

ആദ്യമൊക്കെ കുറച്ച് തുക ലഭിക്കുന്നത് ഇവരെ വീണ്ടും വീണ്ടും ഈ തട്ടിപ്പിന്റെ അടിമകളാക്കി മാറ്റുന്നു. ലോട്ടറികള്‍ വ്യാപകമായി വിറ്റുപോവുന്നത് വഴിയ സർക്കാർ ഖജനാവിലേക്ക് പണം എത്തുന്നുണ്ട്. അതിനാല്‍ തന്നെ ഇത്തരം തട്ടിപ്പുകളോട് അധികൃതരും കണ്ണടയ്ക്കുന്നു. തൃശ്ശൂരുകാരനായ ആന്റണി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മാസങ്ങള്‍ക്ക് ധനമന്ത്രിക്ക് കത്തെഴുതിയെങ്കിലും വേണ്ട നടപടിയുണ്ടായില്ല. ലോട്ടറി ഏജന്റുമാർക്ക് ബോധവത്കരണം മാത്രമാണ് നിലവില്‍ നടന്ന് വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+