Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരളം വിട്ട് എങ്ങോട്ടുമില്ല; വീട് വയ്ക്കണം, മക്കളെ പഠിപ്പിക്കണം'; ബംബറടിച്ച അല്‍ബര്‍ട്ട് പറയുന്നു

lottery

കൊച്ചി: മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിലാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പത്ത് കോടി രൂപ അടിച്ച വിജയിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. സിനിമ താരം രജനിചാണ്ടിയുടെ വീട്ടുജോലിക്കാരനായ അസം സ്വദേശിയായ അല്‍ബര്‍ട്ട് ടിഗ്ഗയ്ക്ക് ആണ് സമ്മാനം ലഭിച്ചത്. ആലുവയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് വ്യക്തമായെങ്കിലും ആദ്യ മണിക്കൂറില്‍ വിജയിയെ കുറിച്ചുള്ള വാര്‍ത്തല്‍ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല.

ഓണ്‍ലൈനിലൂടെ അറിഞ്ഞു

ഓണ്‍ലൈനിലൂടെ അറിഞ്ഞു

എന്നാല്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് അസം സ്വദേശി അല്‍ബര്‍ട്ട് ഒന്നാം സമ്മാനം അടിച്ച ടിക്കറ്റുമായി ആലുവയിലെ ബാങ്കില്‍ എത്തിയത്. ഇതോടെയാണ് വിജയിയെ കേരളം അറിഞ്ഞത്. തനിക്കാണ് സമ്മാനം അടിച്ചതെന്ന വിവരം അല്‍ബര്‍ട്ട് ഓണ്‍ലൈന്‍ മുഖേന അറിഞ്ഞിരുന്നു. നാട്ടിലുള്ള ഭാര്യ അഞ്ചലയോട് മാത്രമാണ് ഇതേ കുറിച്ച് പറഞ്ഞത്. വൈകീട്ടോടെ രജനി ചാണ്ടിയുടെ ഭര്‍ത്താവ് ചാണ്ടിയെ വിവരം അറിയിച്ചു.

കേരളത്തില്‍ എത്തിയിട്ട് 15 വര്‍ഷം

കേരളത്തില്‍ എത്തിയിട്ട് 15 വര്‍ഷം

അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇന്നലെ ആലുവ കാത്തലിക് സെന്ററിലെ എസ് ബി ഐ ബ്രാഞ്ചിലെത്തി ടിക്കറ്റ് കൈമാറിയത്. അസമിലെ എസ് ബി ഐ ശാഖയിലെ അക്കൗണ്ട് ആലുവയിലേക്ക് മാറ്റി ഉച്ചയ്ക്ക് ശേഷമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ 15 വര്‍ഷത്തോളമായി നടി രജനി ചാണ്ടിയുടെ വീട്ടിലെ ജീവനക്കാരനാണ് ആല്‍ബര്‍ട്ട്.

രജനി ചാണ്ടിയുടെ വിശ്വസ്ത ജോലിക്കാരന്‍

രജനി ചാണ്ടിയുടെ വിശ്വസ്ത ജോലിക്കാരന്‍

1995ല്‍ ആണ് ആല്‍ബര്‍ട്ട് കേരളത്തില്‍ ജോലി തേടിയെത്തിയത്. അശോക പുരത്ത് വീട് ബന്ധുക്കള്‍ക്ക് വിറ്റ് ചെങ്ങമനാട്ടിലെ ഫ്‌ളാറ്റിലേക്ക് എത്തുമ്പോഴും ആല്‍ബര്‍ട്ട് ഇവരുടെ ഒപ്പമുണ്ടായിരുന്നു. വിറ്റ വീടിന്റെ കാവല്‍ക്കാരനായും ചെടികള്‍ നനയ്ക്കാനും ആല്‍ബര്‍ട്ട് ഇപ്പോഴും അവിടേക്ക് പോകാറുണ്ട്. കഴിഞ്ഞ ദിവസം ടിക്കറ്റ് എല്‍പ്പിച്ച് വീട്ടിലേക്ക് മടങ്ങി ചെടികള്‍ക്കൊക്കെ വെള്ളമൊഴിക്കാനും ആല്‍ബര്‍ട്ട് ഉണ്ടായിരുന്നു.

കേരളത്തില്‍ എത്തിയത്.

കേരളത്തില്‍ എത്തിയത്.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ആല്‍ബര്‍ട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ എത്തിയത്. ആദ്യം കൂലിവേല ചെയ്താണ് ജീവിച്ചത്. പിന്നീട് രജനി ചാണ്ടിയുടെ വീട്ടില്‍ ജോലിക്കായി എത്തിയപ്പോഴാണ് സ്ഥിരമായത്. ഭാര്യയും രണ്ട് മക്കളമുണ്ട് അസമില്‍. ഒരു കൊച്ചു ഓലമേഞ്ഞ വീട്ടിലാണ് താമസം.

ആഗ്രഹങ്ങള്‍ ഇങ്ങനെ

ആഗ്രഹങ്ങള്‍ ഇങ്ങനെ

ഇനിയും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ തുടങ്ങിയില്ലേ, ഇല്ലെങ്കില്‍ അറിയണം ഇക്കാര്യങ്ങള്‍

തനിക്ക് നല്ലൊരു വീട് വയ്ക്കണമെന്ന് ആഗ്രഹമുണ്ട്. ഇതോടൊപ്പം മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനും ആഗ്രഹമുണ്ട്. പത്ത് വര്‍ഷത്തോളമായി ലോട്ടറി എടുക്കുന്നു. എന്നാല്‍ 5000 ഓളം രൂപ മാത്രമുള്ള സമ്മാനങ്ങള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളു. സമ്മാനം ലഭിച്ചെങ്കിലും കേരളം വിട്ടു പോകില്ലെന്നും ആല്‍ബര്‍ട്ട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+