
ക്രിസ്മസ് ന്യൂഇയര്‍ ബംപര്‍ എന്ന് നറുക്കെടുക്കും? സമ്മാന തുക എത്ര; അറിയാം ഇക്കാര്യങ്ങള്‍
തിരുവനന്തപുരം: തിരുവോണം ബംപറും പൂജ ബംപറും വന്‍ ഹിറ്റായി മാറിയ സാഹചര്യത്തിലായിരുന്നു ക്രിസ്മസ് ന്യൂഇയര്‍ ബംപര്‍ പുറത്തിറക്കിയത്. സമ്മാനത്തുക ഇരട്ടിയില്‍ അധികമാണ് വര്‍ധിച്ചത്. ഇനി വരാനിരിക്കുന്ന ലോട്ടറികളില്‍ ഏറ്റവും ഉയര്‍ന്ന മൂല്യവും ഈ ടിക്കറ്റിനാണ് ഉള്ളത്. അതിന് മുമ്പ് ചെറിയ പല ലോട്ടറികളുടെയും നറുക്കെടുപ്പ് ഉണ്ട്.
പക്ഷേ തിരുവോണം ബംപറിനെ പോലെ മലയാളി കാത്തിരിക്കുകയാണ് ക്രിസ്മസ് ബംപര്‍ ആര്‍ക്കാണ് അടിക്കുകയെന്ന്. എന്നാല്‍ ഈ ബംപറിനെ കുറിച്ച് പല വിവരങ്ങളും അറിയേണ്ടതായിട്ടുണ്ട്. എന്നാല്‍ നറുക്കെടുപ്പ് എന്ന് തുടങ്ങിയ വിവരങ്ങള്‍ അടക്കം അതിലുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

ഒറ്റ രാത്രി കൊണ്ട് കോടീശ്വരനാവാം ക്രിസ്മസ് ബംപര്‍ അടിച്ചതിലൂടെ സാധ്യമാകും. ഈ ബംപര്‍ അടിച്ചാല്‍ സമ്മാനത്തുക എത്രയാണെന്ന് അറിയാേേമാ? 16 കോടി രൂപയാണ് ഒന്നാം സമ്മാനം. ഇത്തവണയാണ് ക്രിസ്മസ് ബംപറിന്റെ തുക വര്‍ധിപ്പിച്ചത്. ടിക്കറ്റ് വില 400 രൂപയാണ്. ഓണം ബംപര്‍ കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു ലോട്ടറിക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സമ്മാനങ്ങളിലൊന്നാണിത്. ടിക്കറ്റ് വിലയും ഇത്തവണയാണ് വര്‍ധിപ്പിച്ചത്.

5 ടീമുകള്‍ മുന്നേറും, ലോകകപ്പ് ഫൈനല്‍ ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍; പ്രവചനവുമായി ജ്യോതിഷി
കഴിഞ്ഞ തവണ ക്രിസ്മസ് ബംപറിന്റെ വില 300 രൂപയായിരുന്നു. 100 രൂപ വര്‍ധിച്ചപ്പോഴാണ് സമ്മാനത്തുകയും വര്‍ധിപ്പിച്ചത്. ജനുവരെ 19നാണ് ക്രിസ്മസ് ബംപറിന്റെ നറുക്കെടുപ്പ്, 3,88040 സമ്മാനങ്ങളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. വലിയ ആശയക്കുഴപ്പം ഉയര്‍ന്ന സീരീസ് നമ്പറുകളുടെ കാര്യത്തിലും ഇത്തവണ മാറ്റമുണ്ടായി. പത്ത് സീരീസ് ആയിട്ടാണ് ടിക്കറ്റുകള്‍ അച്ചടിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് ആറ് സീരീസുകളിലായിരുന്നു പുറത്തിറങ്ങിയത്.

ക്രിസ്മസ്-ന്യൂ ഇയര്‍ ബംപര്‍ ലോട്ടറിയുടെ വില്‍പ്പനയിലും ആശയക്കുഴപ്പമുണ്ടായിരുന്നു. ഗസറ്റ് വിജ്ഞാപനത്തില്‍ ആറ് സീരീസ് എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ടിക്കറ്റ് സീരീസിലുണ്ട്. ഓരോ സീരീസിലും രണ്ട് വീതം സമ്മാനമെന്നാണ് വിജ്ഞാപനം. പക്ഷേ ടിക്കറ്റിലെ ഓരോ സീരീസിലും ഓരോ സമ്മാനമാണ്. അവസാന നാല് അക്കത്തിന് അയ്യായിരം രപയായിരുന്നു കഴിഞ്ഞ തവണ. എന്നാല്‍ അഞ്ച് അക്കത്തിനെന്നാണ് ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വില്‍പ്പനക്കാര്‍ക്കും കമ്മീഷനില്‍ മൂന്ന് രൂപയില്‍ അധികം കുറവും വരുത്തി.

മകളുടെ ജനനത്തോടെ മഹാഭാഗ്യം, 243 രൂപയുടെ ടിക്കറ്റിന് യുവതിക്ക് അടിച്ചത് ലക്ഷങ്ങള്‍, വൈറല്‍
ക്രിസ്മസ് ബംപറിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപയാണ്. അത് പത്ത് പേര്‍ക്കാണ് ലഭിക്കു. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. അത് ഇരുപത് പേര്‍ക്ക് ലഭിക്കും. നാലാം സമ്മാനം അയ്യായിരം രൂപയും, അഞ്ചാം സമ്മാനം മൂവായിരം രൂപയും, ആറാം സമ്മാനം രണ്ടായിരം രൂപയും, ഏഴാം സമ്മാനം ആയിരം രൂപയാണ്. രണ്ടാം സമ്മാനം മുതലാണ് ഓരോ സീരീസിനും ഓരോ സമ്മാനമെന്ന് കേരള ലോട്ടറി റിസള്‍ട്ട് വെബ്‌സൈറ്റില്‍ നല്‍കിയ വിവരങ്ങളിലുണ്ട്. മൂന്നാം സമ്മാനം ഓരോ സീരീസിനും രണ്ട് സമ്മാനം എന്ന നിലയിലാണ്.

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും
അവസാന അഞ്ചക്കത്തിനാണ് നാലാം സമ്മാനം. ഇത് 72 പേര്‍ക്ക് വരെ നല്‍കിയേക്കും. അഞ്ചാം സമ്മാനത്തിന് അവസാനത്തെ നാലക്ക നമ്പറിനാണ് ലഭിക്കുക. അതേസമയം ഒന്‍പത് പേര്‍ക്ക് സമാശ്വാസ സമ്മാനമായി മൂന്ന് ലക്ഷം രൂപയും ലഭിക്കും. 90 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അടിച്ചിരിക്കുന്നത്. ജനുവരി 19നാണ് നറുക്കെടുപ്പ് നടക്കുക. നേരത്തെ ഓണം ബംപറിന്റെ ജേതാവിനെ പുറത്തറിഞ്ഞതോടെ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് പൂജാ ബംപര്‍ വിജയി ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ക്രിസ്മസ് ബംപറിലും ആ രീതി തന്നെയാവും.