കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീമാകുന്നത് സന്തോഷം; മനുഷ്യ ബോംബാകാന്‍ അനുവദിക്കില്ലെന്ന് ഹാദിയയുടെ പിതാവ്

  • By Anwar Sadath
Google Oneindia Malayalam News

Recommended Video

cmsvideo
'മുസ്ലിമാകുന്നത് സന്തോഷം, ഹാദിയയെ മനുഷ്യബോംബാകാന്‍ അനുവദിക്കില്ല' | Oneindia Malayalam

കൊച്ചി: ഹാദിയാ കേസില്‍ തിങ്കളാഴ്ച നിര്‍ണായക വാദം നടത്താനിരിക്കെ മകളെ മനുഷ്യബോംബാക്കാന്‍ അനുവദിക്കില്ലെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് അശോകന്‍ പറഞ്ഞു. ചില മനുഷ്യാവകാശ സംഘടനകളെന്ന് പറയപ്പെടുന്നവര്‍ കുടുംബത്തിനെതിരെ അപവാദം പ്രചരിപ്പിക്കുന്നുണ്ട്. എന്തൊക്കെയായാലും മകളെ താന്‍ കൈവിടില്ലെന്ന് അശോകന്‍ പറഞ്ഞു.
ഹാദിയയെ മതം മാറ്റാൻ തീവ്രവാദ സംഘടനകൾ ഇടപെട്ടില്ല; മതംമാറ്റം സ്വന്തം ഇഷ്ടപ്രകാരം!!
കുപ്രചരണങ്ങള്‍ നടത്തുന്നവര്‍ മാതാപിതാക്കളുടെ വേദനയറിയുന്നില്ല. ഏതെങ്കിലും മതത്തിനോ വിശ്വാസത്തിനോ താന്‍ എതിരല്ല. എന്നാല്‍, മകളുടെ പേരില്‍ വ്യാപകമായ കുപ്രചരണങ്ങള്‍ നടക്കുന്നതിനെതിരെയും പ്രദേശത്ത് അസ്വസ്ഥതയുണ്ടാക്കുന്നതിനെയും അശോകന്‍ വിമര്‍ശിച്ചു. മകളെ നിര്‍ബന്ധപൂര്‍വം മതംമാറ്റത്തിന് വിധേയമാക്കിയതാണെന്ന് പിതാവ് പറയുന്നു.

hadiya


എനിക്ക് ഒരു മകള്‍ മാത്രമേയുള്ളു. അവള്‍ക്കുവേണ്ടിയാണ് ജീവിതത്തില്‍ താന്‍ കഷ്ടപ്പെട്ടത്. ഗള്‍ഫ് രാജ്യത്ത് ജോലി ചെയ്യുന്ന ഷെഫിന്‍ ജഹാന്‍ അവളെ വിവാഹം ചെയ്യാനായി മാത്രമാണ് നാട്ടിലെത്തിയത്. മകളെ ഉപയോഗിച്ച് പ്രദേശത്ത് സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ചിലര്‍ ലക്ഷ്യമിടുന്നതെന്നും വിമുക്ത ഭടനായ അശോകന്‍ പറഞ്ഞു.

മകളെ സുരക്ഷിതയാക്കുകയാണ് തന്റെ ലക്ഷ്യം. മകള്‍ക്കുവേണ്ടി താന്‍ രംഗത്തെത്തിയിട്ടില്ലായിരുന്നെങ്കില്‍ അവള്‍ മറ്റേതെങ്കിലും രാജ്യത്ത് എത്തിപ്പെട്ടേനെ. അഫ്ഗാനിസ്ഥാനിലോ സിറിയയിലോ മകളെ അയക്കാന്‍ ഒരു പിതാവും ആഗ്രഹിക്കില്ല. താനൊരു നിരീശ്വരവാദിയാണ്. ശരിയായ രീതിയില്‍ മകള്‍ മുസ്ലീം ആവുകയും വിവാഹം കഴിക്കുകയും ചെയ്തിരുന്നെങ്കില്‍ താന്‍ സന്തോഷവാനായേനെ. എന്നാല്‍ മകളെ തീവ്രവാദസംഘത്തിലേക്ക് നയിക്കുന്നത് ഒരിക്കലും ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Kerala ‘love jihad’: Don’t want daughter to be a human bomb, says Hadiya’s father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X