ഒരു സമരം ഏറ്റെടുക്കാന്‍ രണ്ടുവര്‍ഷമോ?; മാധ്യമങ്ങള്‍ എവിടെയായിരുന്നു ഇതുവരെ?
തിരുവനന്തപുരം: സഹോദരന്‍ ശ്രീജിവിന്റെ മരണത്തില്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ യുവാവ് നടത്തിയ സമരം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ മാധ്യമ ശ്രദ്ധ നേടിയിരിക്കുകയാണ്. 760 ദിവസത്തിലധികം മാധ്യമങ്ങളും പൊതുസമൂഹവും അവഗണിച്ച ഒറ്റയാള്‍ സമരമാണ് ഒടുവില്‍ മുഖ്യധാരയിലെത്തുന്നത്.
ചീഫ് ജസ്റ്റിസ് ചര്‍ച്ചയ്ക്ക് തയ്യാര്‍; സുപ്രീംകോടതി പ്രതിസന്ധി അയയുന്നു
ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഒരു ചെറുപ്പക്കാരന്‍ ഇത്രയും ദിവസം നിരാഹാരം കിടന്നിട്ടും തിരിഞ്ഞുനോക്കാത്തവരാണ് ഒരു സുപ്രഭാതത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സോഷ്യല്‍മീഡിയ സംഭവം സജീവമാക്കിയതോടെ മുഖ്യധാരാ മാധ്യമങ്ങളും ഇതേക്കുറിച്ചുള്ള വാര്‍ത്ത നല്‍കാന്‍ നിര്‍ബന്ധിതരായി.

സിബിഐ അന്വേഷിക്കണമെന്നും ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശിയായ ശ്രീജിത്ത് ആണ് സമരം നടത്തുന്നത്. സമരം മാധ്യമശ്രദ്ധനേടിയതോടെ രാഷ്ട്രീയ നേതാക്കളും സിനിമാക്കാരും പതിവുപോലെ ചാനലുകളില്‍ മുഖംകാട്ടാനെത്തി.
ശ്രീജിവിന്റെ കസ്റ്റഡി മരണം ഏറ്റെടുക്കാനാകില്ലെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യമില്ലായ്മയാണിതെങ്കിലും സംസ്ഥാന സര്‍ക്കാരിനെതിരായ ആയുധമാക്കാനാണ് ബിജെപിയുടെ ശ്രമം. അതേസമയം, തങ്ങളുടെ സര്‍ക്കാരിന്റെ കാലത്ത് നടന്ന സംഭവത്തെ പിണറായിയുടെ അനാസ്ഥയാക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നത്. എന്തായാലും രണ്ടുവര്‍ഷത്തെ നിരന്തര സമരം ഫലപ്രാപ്തിയിലെത്തുന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇപ്പോള്‍ ശ്രീജിത്ത്.












Click it and Unblock the Notifications