കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റ് നേതാവ് രൂപേഷും ഭാര്യ ഷൈനയും അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

കോയമ്പത്തൂര്‍: ഏറെക്കാലമായി കേരള പോലീസും തണ്ടര്‍ ബോള്‍ട്ടും അന്വേഷിച്ചുവരികയായിരുന്ന മലയാളി മാവോയിസ്റ്റ് നേതാവ് രൂപേഷ് അറസ്റ്റിലായി. കോയമ്പത്തൂരില്‍ നിന്നും ഏതാണ്ട് 30 കിലോമീറ്റര്‍ അകലെയുള്ള കരുമത്താംപട്ടിയില്‍വെച്ച് രൂപേഷും അഞ്ചുപേരടങ്ങുന്ന സംഘവും പിടിയിലായതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഡിജിപി ബാലസുബ്രഹ്മണ്യവും മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

രൂപേഷിനെ കൂടാതെ ഭാര്യ ഷൈന, മലയാളിയായ അനൂപ്, തമിഴ്‌നാട് സ്വദേശിയായ കണ്ണന്‍, വീരമണി എന്ന ഈശ്വര്‍ എന്നിവരാണ് പിടിയിലായതെന്നാണ് വിവരം. ആന്ധ്രാപോലീസിന്റെയും കേരള പോലീസിന്റെയും സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റ് സംഘം കുടുങ്ങിയതെന്നാണ് സൂചന. ഇവരെ പിന്നീട് തമിഴ്‌നാട് പോലീസിന് കൈമാറി. കൊയമ്പത്തൂരിലെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്ന ഇവരെ അടുത്തദിവസം തന്നെ കേരളത്തിലെത്തിക്കും.

arrest

നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ നേതാവായ രൂപേഷ് ആണ് ഇവിടെ നടക്കുന്ന മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതെന്നാണ് പോലീസ് ഭാഷ്യം. എട്ടുവര്‍ഷത്തോളമായി ഒളിവില്‍ കഴിഞ്ഞാണ് രൂപേഷ് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തുന്നത്. രൂപേഷിന് പിന്നാലെ ഭാര്യ ഷൈനയും ഒളിവില്‍ പോവുകയായിരുന്നു. മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇവര്‍.

തൃശൂര്‍ സ്വദേശിയായ രൂപേഷ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് നക്‌സല്‍ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ആദ്യകാല സി.പി.ഐ(എം.എല്‍) പ്രവര്‍ത്തകനായിരുന്ന രൂപേഷ് ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)ന്റെ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യുറോ മെമ്പറുമാണ്. മുന്‍ കേരള ഹൈക്കോടതി ക്ലാര്‍ക്കായ ഭാര്യ ഷൈനയും ഭര്‍ത്താവിന്റെ പാത പിന്തുടര്‍ന്ന് മാവോയിസ്റ്റ് പ്രവര്‍ത്തനത്തില്‍ എത്തിച്ചേരുകയായിരുന്നു.

English summary
Kerala's Maoist leader Roopesh, 4 others held
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X