കാലവര്‍ഷത്തിന്റെ ഭാവി....കേരളത്തെ കാത്തിരിക്കുന്നത്!! മഴയെക്കുറിച്ചുള്ള പ്രവചനം ഇതാണ്

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന കേരളം കാലവര്‍ഷത്തിനായുള്ള കാത്തിരിപ്പിലണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കടുത്ത ജലക്ഷാമാണ് നേരിടുന്നത്. അതുകൊണ്ടു തന്നെ കാലവര്‍ഷത്തിനു വേണ്ടി കാത്തിരിക്കുകയാണ് കേരളം.

കാലവര്‍ഷം ചതിക്കില്ല

ജൂണില്‍ ആരംഭിക്കുന്ന കാലവര്‍ഷം ഇത്തവണ ചതിക്കില്ലെന്നാണ് പ്രവചനം. കേരളത്തിലും കര്‍ണാടകത്തിലും തെക്കു പടിഞ്ഞാറന്‍ മണ്‍സൂണില്‍ അധിക മഴയും ലഭിക്കും. ദീര്‍ഘകാല ശരാശരിയേക്കാള്‍ നാലു ശതമാനത്തില്‍ അധികമായിരിക്കും ഇത്.

നിഗമനം

ഭൂട്ടാനിലെ തിംപുവില്‍ സമാപിച്ച കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. വടക്കു കിഴക്കന്‍ ഇന്ത്യയയൊഴികെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ സാധാരണ അളവില്‍ത്തന്നെ മഴ ലഭിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

എല്‍ നിനോ ദുര്‍ബലം

എല്‍നിനോ പ്രതിഭാസം ദുര്‍ബലമായിരിക്കുമെന്നാണ് ഫോറത്തിന്റെ വിലയിരുത്തല്‍. അതും ഓഗസ്റ്റിലോ സപ്തംബറിലോ മാത്രമേ ഉണ്ടാവുകയുള്ളൂ. ശക്തമായ മഴ ലഭിക്കാറുള്ള ജൂലൈ, ആഗസ്ത് മാസങ്ങളില്‍ എല്‍നിനോയുടെ പ്രത്യാഘാതമുണ്ടാവില്ല.

കാലവര്‍ഷം നിര്‍ണായകം

ഇന്ത്യന്‍ സമ്പദ്ഘടനയ്ക്കു കൂടി ഏറെ നിര്‍ണായകമാണ് കാലവര്‍ഷം. ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കാലവര്‍ഷ കാലത്താണ് രാജ്യത്തെ മഴയുടെ മൂന്നില്‍ രണ്ടു ഭാഗവും ലഭിക്കുന്നത്.

English summary
Kerala will get more rain in this monsoon
Please Wait while comments are loading...