Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയ കൊലപാതകങ്ങൾ: 'യുഡിഎഫ് സർക്കാർ ആയിരുന്നെങ്കിൽ മറ്റൊരു തരത്തിലായേനെ ഫലം' - കോടിയേരി

തിരുവനന്തപുരം: പാലക്കാട്ടും ആലപ്പുഴയിലും നടന്ന കൊലപാതകങ്ങളിൽ പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രണ്ടു ജില്ലകളിലും നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊലീസ് ജാഗ്രത പാലിച്ചു എന്ന് അദ്ദേഹം പറഞ്ഞു.

പൊലീസ് ജാഗ്രത പാലിച്ചില്ല എങ്കിൽ അവിടെ കലാപം ഉണ്ടാകുമായിരുന്നു. യു ഡി എഫ് സർക്കാർ ആണ് ഭരിച്ചിരുന്നത് എങ്കിൽ ഫലം മറ്റൊരു തരത്തിൽ ആയേനെ എന്നും കോടിയേരി കുറ്റപ്പെടുത്തി. കേരളത്തിൽ നടന്ന ഈ കൊലപാതകങ്ങളിൽ അപലപിക്കാൻ പോലും യു ഡി എഫും കോൺഗ്രസും തയ്യാറായിട്ടില്ല.

kodiyero

ഇത്തരത്തിലുള്ള കൊലപാതക സംഭവങ്ങൾ ആവർത്തിക്കട്ടെ എന്നതാണ് കോൺഗ്രസിന്റെയും യു ഡി എഫിന്റെയും നിലപാട്. അതേസമയം, സിൽവർ ലൈൻ വിഷയത്തിലും കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. പദ്ധതിക്ക് എതിരെ ഉണ്ടാകുന്ന എതിർപ്പുകൾ മുന്നിൽ ഉണ്ടെങ്കിലും സർക്കാർ കീഴടങ്ങില്ല എന്ന് അദ്ദേഹം പറഞ്ഞു. നവകേരളം എന്നത് സർക്കാർ ലക്ഷ്യമാണ്. ഈ പദ്ധതിക്ക് എതിരെ ബി ജെ പിയും , എസ്ഡിപിഐയും ചേർന്ന് ഒന്നിച്ചു സമരം ചെയ്യുകയാണ്.

ഇടതുപക്ഷത്തിന് മാത്രമേ ബി ജെ പി സർക്കാറിനെ അധികാരത്തിൽ നിന്നും പുറത്താക്കാൻ സാധിക്കൂ. 2019 - കേരളത്തിൽ 19 സീറ്റും യു ഡി എഫ് നേടി. പക്ഷേ ബിജെപി സർക്കാർ വിജയം ആവർത്തിച്ചു, എന്നാൽ 2004 - ൽ കേരളത്തിലെ 18 ലോക്സഭ സീറ്റും ഇടതുപക്ഷത്തിന് നൽകിയപ്പോൾ വാജ്പേയ് സർക്കാർ താഴെയിറങ്ങി എന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

അതേസമയം, കേരളത്തിന്റെ വികസന പദ്ധതികളിൽ വീണ്ടും പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. വരും തലമുറയെ കണ്ടു കൊണ്ടുള്ള ഒരു വികസനമാണ് കേരളത്തിൽ വേണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ പദ്ധതികൾക്ക് എതിരെ പലരും നിർഭാഗ്യവശാൽ പ്രതിഷേധിച്ച് വരുന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സിൽവർ ലൈൻ വിഷയത്തിലെ എതിർപ്പുകളെ സംബന്ധിച്ചുള്ള യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരത്തായിരുന്നു യോഗം ചേർന്നത്. കെ റെയില്‍ ജനങ്ങളെ വഴിയാധാരമാക്കിയുള്ള വികസനമല്ല.എൽ ഡി എഫിന്റെ പ്രകടന പത്രികയിൽ നാടിന്റെ സമഗ്ര വികസനം ആണ് ചൂണ്ടിക്കാട്ടിയത്. മഹാ ഭൂരിപക്ഷം പലപ്പോഴും വികസനത്തിന് പുറത്തായിരുന്നു.

എല്ലാ പ്രദേശത്തെയും സ്പർശിക്കുന്ന രീതിയിൽ ഉള്ള വികസനം ആണ് എൽ ഡി എഫ് ജനങ്ങൾക്ക് മുന്നിലേക്ക് വയ്ക്കുന്നത്. വിവിധ മേഖലകൾ വികസിച്ചു വരണം. കേരളത്തിൽ പശ്ചാത്തല സൗകര്യ വികസനം പ്രധാന ഘടകമാണ്. കേരളത്തിൽ വിഭവ ശേഷി കുറവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബജറ്റിന് മുഴുവൻ ചെലവും വഹിക്കാൻ സാധിക്കാത്ത സ്ഥിതി നിലവിലുണ്ട്. ഈ സ്ഥിതി തരണം ചെയ്യുന്നതിലേക്ക് വേണ്ടി ആണ് കൊണ്ടു വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാൽ, സിൽവർ ലൈൻ വിഷയവുമായി ബന്ധപ്പെട്ട് വിമർശകർക്ക് മറുപടി നൽകാൻ തയ്യാറാണെന്ന് സർക്കാർ വ്യക്തമാക്കി. വിമർശകരുടെ പദ്ധതിയെ സംബന്ധിച്ച് പറയുന്ന കാര്യങ്ങൾ കേൾക്കുന്നതിനും സർക്കാർ മറുപടി നൽകുന്നതിനും വേണ്ടി വേദി ഒരുങ്ങുകയാണ്. സിൽവർ ലൈൻ പദ്ധതിയിൽ സാങ്കേതിക സംശയം ഉന്നയിക്കുന്ന വ്യക്തികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ വ്യക്തമാക്കി. വരുന്ന ഏപ്രിൽ 28 - ന് തിരുവനന്തപുരത്താണ് സർക്കാറിന്റെ നേതൃത്വത്തിൽ ചർച്ച നടക്കുക.

അലോക് വർമ, ആർവിജി മേനോൻ, ജോസഫ് സി മാത്യു തുടങ്ങിയവരുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തും. പദ്ധതിയെ അനുകൂലിക്കുന്ന വിദഗ്ധരും സർക്കാറിന്റെ ചർച്ചയിൽ പങ്കെടുക്കും എന്നാണ് വിവരം. അതേസമയം, പദ്ധതിയെ എതിർക്കുന്ന സമരക്കാർക്ക് ചർച്ചയിലേക്ക് ക്ഷീണം ഉണ്ടാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+