കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുഷാറിന്റെ അറസ്റ്റില്‍ ഞെട്ടി ബിജെപി; രാജ്യംമൊത്തം നാണക്കേട്... എന്‍ഡിഎ അധ്യക്ഷനെ കുടുക്കിയ തന്ത്രം

Google Oneindia Malayalam News

അജ്മാന്‍/തിരുവനന്തപുരം: മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയ പി ചിദംബരത്തെ ഐഎന്‍എക്‌സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. രാജ്യം മുഴുവന്‍ ആ വാര്‍ത്ത ആഘോഷിക്കുമ്പോള്‍ ആണ് അജ്മാനില്‍ നിന്ന് മറ്റൊരു വാര്‍ത്ത പുറത്ത് വന്നത്. എന്‍ഡിഎയുടെ കേരള ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ ചെക്ക് കേസില്‍ അറസ്റ്റിലായി എന്നതായിരുന്നു ആ വാര്‍ത്ത.

<strong>കാത്തിരുന്നത് 10 വര്‍ഷം, തുഷാറിനെ നാസില്‍ കുടുക്കിയത് അതിവിദഗ്ധമായി; നേരിടുമെന്ന് വെള്ളാപ്പള്ളി</strong>കാത്തിരുന്നത് 10 വര്‍ഷം, തുഷാറിനെ നാസില്‍ കുടുക്കിയത് അതിവിദഗ്ധമായി; നേരിടുമെന്ന് വെള്ളാപ്പള്ളി

ദേശീയ തലത്തില്‍ ചിദംബരത്തിന്റെ അറസ്റ്റ് വാര്‍ത്ത ബിജെപി ആഘോഷമാക്കുമ്പോള്‍ ആണ് ഇങ്ങനെ ഒരു തിരിച്ചടി വരുന്നത്. തുഷാര്‍ ബിജെപിയല്ലെങ്കിലും, രാജ്യം ഭരിക്കുന്ന മുന്നണിയുടെ കേരളത്തിലെ അധ്യക്ഷനാണ്. ഈ സാഹചര്യത്തില്‍ തുഷാര്‍ അറസ്റ്റിലായത് ബിജെപിയെ ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മത്സരിച്ചതും തുഷാര്‍ വെള്ളാപ്പള്ളി ആയിരുന്നു. അങ്ങനെ ദേശീയ ശ്രദ്ധയും തുഷാര്‍ നേടിയിരുന്നു. അതെല്ലാം ഇപ്പോള്‍ തിരിച്ചടിയായി എന്ന് പറയേണ്ടി വരും.

Recommended Video

cmsvideo
തുഷാര്‍ വെള്ളാപ്പള്ളിയെ UAEയില്‍ അറസ്റ്റില്‍ ചെയ്തു ജയിലിലാക്കി
ബിജെപി അല്ലെങ്കിലും

ബിജെപി അല്ലെങ്കിലും

ബിജെപി നേതാവ് അല്ലെങ്കിലും തുഷാര്‍ അറസ്റ്റ് ചെയ്യപ്പെട്ടത് ബിജെപിയുടെ പ്രതിച്ഛായയെ തന്നെ ആണ് ബാധിക്കുക. എന്‍ഡിഎ മുന്നണിയുടെ കേരളത്തിലെ അധ്യക്ഷന്‍ എന്നത് അത്ര ചെറിയ പദവിയും അല്ല. ഈ സംഭവത്തെ ബിജെപി എങ്ങനെ പ്രതിരോധിക്കും എന്നാണ് ഇനി അറിയേണ്ടത്.

രാജ്യം മുഴുവന്‍ നാണക്കേട്

രാജ്യം മുഴുവന്‍ നാണക്കേട്

തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അറസ്റ്റിലായത് വലിയ തട്ടിപ്പ് കേസില്‍ തന്നെയാണ്. 10 ദശലക്ഷ്യം ദിര്‍ഹത്തിന്റെ ചെക്ക് കേസ്. ഏതാണ്ട് ഇരുപത് കോടിയോളം ഇന്ത്യന്‍ രൂപ. തുഷാറിനെതിരെ പരാതി മാത്രമേ ഉള്ളൂ എങ്കില്‍ ഏത് വിധേനയും ബിജെപിയ്ക്ക് അതിനെ പ്രതിരോധിക്കാമായിരുന്നു. എന്നാല്‍ അറസ്റ്റിലായതോടെ ഇക്കാര്യത്തില്‍ ബിജെപിയും എന്‍ഡിഎയും ദേശീയ തലത്തില്‍ തന്നെ പ്രതിരോധത്തിലായിക്കഴിഞ്ഞു. ഒരു നേതാവും ഇതേ കുറിച്ച് പ്രതികരിക്കാനും തയ്യാറായിട്ടില്ല.

പിന്തുണയ്ക്കാന്‍ വെള്ളാപ്പള്ളി മാത്രം?

പിന്തുണയ്ക്കാന്‍ വെള്ളാപ്പള്ളി മാത്രം?

തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായ സംഭവത്തില്‍, അദ്ദേഹത്തെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയത് ഒരേഒരാള്‍ മാത്രമാണ്. അത് പിതാവ് വെള്ളാപ്പള്ളി നടേശന്‍ ആണ്. തുഷാറിനെ കുടുക്കിയതാണെന്നാണ് വെള്ളാപ്പള്ളിയുടെ വിശദീകരണം. സംഭവത്തെ നിയമപരമായി നേരിടും എന്നാണ് അദ്ദേഹം പറയുന്നത്.

പത്ത് വര്‍ഷം പഴക്കമുള്ള സംഭവം

പത്ത് വര്‍ഷം പഴക്കമുള്ള സംഭവം

വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയില്‍ അജ്മാനില്‍ ബോയിങ് എന്ന പേരില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി ഉണ്ടായിരുന്നു. ഈ കമ്പനിയുടെ സബ് കോണ്‍ട്രാക്ടര്‍ ആയിരുന്ന നാസില്‍ അബ്ദുള്ളയാണ് പരാതിക്കാരന്‍. പത്ത് വര്‍ഷം മുമ്പ് നല്‍കിയ പത്ത് ദശലക്ഷ്യം ദിര്‍ഹത്തിന്റെ ചെക്ക് വണ്ടിച്ചെക്കായിരുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. തൃശൂര്‍ സ്വദേശിയാണ് നാസില്‍. നാല് ദിവസം മുമ്പായിരുന്നു പരാതിപ്പെട്ടത്.

തന്ത്രപരമായി കുടുക്കി

തന്ത്രപരമായി കുടുക്കി

ഈ ചെക്കുകേസുമായി ബന്ധപ്പെട്ട് നാസിലും തുഷാറും പലതവണ ആശയവിനിമയം നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒത്തുതീര്‍പ്പില്‍ എത്തിയിരുന്നില്ല. ഇതിനിടെയാണ് തുഷാറിനെ ഒത്തുതീര്‍പ്പിനായി അജ്മാനിലേക്ക് വിളിപ്പിച്ചത്. ഇതോടെ തുഷാര്‍ െേന അജ്മാനിലേക്ക് ചെല്ലുകയും ചെയ്തു.

പഞ്ചനക്ഷത്ര ഹോട്ടലിലെ കെണി

പഞ്ചനക്ഷത്ര ഹോട്ടലിലെ കെണി

അജ്മാനില്‍ എത്തിയ തുഷാര്‍ വെള്ളാപ്പള്ളി അവിടത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ആയിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ നാസിലിന്റെ പരാതിയില്‍ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തുഷാറിനെ പിന്നീട് ജയിലിലേക്ക് മാറ്റുകയും ചെയ്തു.

രക്ഷപ്പെടാന്‍ എളുപ്പം

രക്ഷപ്പെടാന്‍ എളുപ്പം

ഈ കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രക്ഷപ്പെടാന്‍ അത്ര ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പണം കൊടുത്ത് തീര്‍ക്കുകയും പരാതിക്കാരന്‍ പരാതി പിന്‍വലിക്കുകയും ചെയ്താല്‍ തുഷാറിന് കേസില്‍ നിന്ന് രക്ഷപ്പെടാം. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ നാസില്‍ തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Kerala NDA Convenor Thushar Vallappally's arrest makes BJP in defensive mood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X