കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു; നഷ്ടപരിഹാരമായി 15.23 ലക്ഷം നല്‍കാന്‍ ഉത്തരവ്

പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് വിമാനം റദ്ദാക്കി. കൃത്യസമയത്ത് ജോലിക്കെത്താന്‍ കഴിഞ്ഞില്ല. നഷ്ടപരിഹാരമായി 15.23 ലക്ഷം നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവ്.

  • By Nihara
Google Oneindia Malayalam News

മലപ്പുറം: പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട യാത്രക്കാരന് നഷ്ടപരിഹാരമായി 15.23 ലക്ഷം രൂപ നല്‍കാന്‍ തീരുമാനമായി. മലപ്പുറം ഉപഭോക്തൃ കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുള്ളത്. നഷ്ടപരിഹാരമായി 10 ലക്ഷം, മാനഹാനി നേരിട്ടതിന് 5 ലക്ഷം, ടിക്കറ്റ് ചാര്‍ജ് ഇനത്തില്‍ 13,200 കോടതി ചെലവിനായി 10,000 എന്നിങ്ങനെ 12 ശതമാനം പലിശ സഹിതം 30 ദിവസത്തിനുള്ളില്‍ നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കാളികാവ് അരിമണല്‍ മണ്ണൂര്‍ക്കര സ്വദേശി മൊയ്തീനാണ് പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്ന് കൃത്യസമയത്ത് ജോലി സ്ഥലത്ത് എത്താന്‍ കഴിയാതിരുന്നത്.

2013 ഡിസംബര്‍ 24 നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ജോലിസ്ഥലമായ സൗദിയിലേക്ക് തിരിച്ചു പോകുന്നതിനായി ഒമാന്‍ എയര്‍ ടിക്കറ്റായിരുന്നു മൊയ്തീന്‍ എടുത്തത്. ബുക്ക് ചെയ്ത പ്രകാരം യാത്ര നടത്തുന്നതിനായി കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തി. യാത്രക്കായി കാത്തിരിക്കുന്നതിനിടയില്‍ വിമാനം രണ്ട് മണിക്കൂര്‍ വൈകുമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് നാല് മണിക്കൂറിന് ശേഷം വിമാനം റദ്ദാക്കിയതായുള്ള അറിയിപ്പ് ലഭിച്ചു. എന്നാല്‍ പകരം യാത്രാ സൗകര്യം ഒരുക്കിയിരുന്നില്ല. വേറെ വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് കൂടുതല്‍ പണം മുടക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് യാത്ര റദ്ദാക്കി.

court

20 വര്‍ഷത്തെ തൊഴില്‍ ആനുകൂല്യങ്ങളും ജോലിയും നഷ്ടപ്പെട്ട മൊയ്തീന്‍ മറ്റൊരു വിസയില്‍ സൗദിയില്‍ ജോലി ചെയ്തു വരികയാണ് ഇപ്പോള്‍.

English summary
Sudden cancelation of flight leads a traveler to lose his job in Saudi Arabia. He gave complaints at consumer court. The court asked to pay compensation for the traveler.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X