തടിക്കച്ചവടത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുന്നു; പെരുമ്പാവൂരില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്
തടിക്കച്ചവടത്തിന്റെ മറവില്‍ കള്ളപ്പണം നടക്കുന്നുവെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ തടിക്കച്ചവടക്കാരെയും പ്ലൈവുഡ് കമ്പനിക്കാരെയും ചോദ്യം ചെയ്യുന്നത്.
പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനികള്‍ കേന്ദ്രീകരിച്ച് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നു. തടിക്കച്ചവടത്തിന്റെ മറവില്‍ കള്ളപ്പണം വന്‍ തോതില്‍ വെളുപ്പിക്കുന്നതായുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലെ ഒരു തടിക്കച്ചവടക്കാരന്റെ കൈയില്‍ നിന്നും 250000 രൂപയുടെ അസാധുവാക്കിയ 500,1000 രൂപയുടെ നോട്ടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഐടി വകുപ്പ് പരിശോധന നടത്തിയത്. തടിക്കച്ചവട കേന്ദ്രത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
തനിക്ക് ഈ തുക തന്നത് 2 പ്ലൈവുഡ് കമ്പനികളാണെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. കേരളത്തില്‍ തടിക്കച്ചവടം നടക്കുന്ന പ്രധാനപ്പെട്ടതാണ് പെരുമ്പാവൂര്‍. 400 ലധികം പ്ലൈവുഡ് കമ്പനികളാണ് പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്നത്. രാത്രിയിലാണ് തടികള്‍ വരുന്നത്. അപ്പോള്‍ തന്നെ ലേലം ചെയ്ത് ഉറപ്പിച്ച ശേഷം നല്‍കുകയാണ് പതിവ്. ഈ രീതിയില്‍ കച്ചവടം നടക്കുമ്പോള്‍ അസാധുവാക്കിയ നോട്ടുകളും മാറാന്‍ അവസരം ലഭിക്കുന്നതായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ദിവസത്തില്‍ 5 കോടി വരെയുള്ള ഇടപാടുകള്‍ നടക്കുന്നതായാണ് വിവരം.

തടിക്കച്ചവടത്തിന്റെ മറവില്‍ കള്ളപ്പണം നടക്കുന്നുവെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ തടിക്കച്ചവടക്കാരെയും പ്ലൈവുഡ് കമ്പനിക്കാരെയും ചോദ്യം ചെയ്യുന്നത്. തടിക്കച്ചവടക്കാരുടെ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications