കനത്ത മഴ; തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി; ഞായറാഴ്ച നടത്താൻ തീരുമാനം
തൃശ്ശൂർ: പൂര പ്രേമികളെ ആശങ്കയിലാക്കി തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന വെടിക്കെട്ടാണ് മാറ്റിയത്. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. വരുന്ന ഞായറാഴ്ച മാറ്റിവെച്ച വെടിക്കെട്ട് നടത്താൻ കഴിഞ്ഞേക്കും. ദേവസ്വം ബോർഡുകളാണ് ഇതുസംബന്ധിച്ച തീരുമാനം വ്യക്തമാക്കിയത്.
തൃശ്ശൂർ ജില്ലയിൽ അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ വെടികെട്ട് നടത്താൻ കഴിയില്ലെന്ന് വിലയിരുത്തലിന് പിന്നാലെയാണ് വെടിക്കെട്ട് മാറ്റാൻ തീരുമാനം ഉണ്ടായത്. ഇന്ന് വൈകിട്ടോടെ തൃശൂരിൽ മഴ ശക്തമായി പെയ്യുകയുകയായിരുന്നു. രാത്രിയിലും ഈ മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് വെടിക്കെട്ട് മാറ്റിയത്.

അതേസമയം, കഴിഞ്ഞ ദിവസം രാത്രി നടത്താൻ നിശ്ചയിച്ചിരുന്ന തൃശൂർ പൂരം വെടിക്കെട്ട് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് നടത്താൻ നിശ്ചയിക്കുകയായിരുന്നു. ഇലഞ്ഞിത്തറ മേളവും കുടമാറ്റവുമെല്ലാം നടക്കുന്നതിന് പിന്നാലെ അന്ന രാത്രിയിൽ തന്നെ വെടിക്കെട്ട് നടത്തുന്നതാണ് പതിവ് രീതി. എന്നാല്‍, സമാന സാഹചര്യം ഇന്നലെ ഉണ്ടായതിനെ തുടർന്ന് ഇന്നത്തേയ്ക്ക് വെടിക്കെട്ട് മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം, പൂരപ്രേമികളെ കാത്തിരിപ്പിലേക്ക് തളളിവിട്ട് ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂര ചടങ്ങുകള്‍ പൂര്‍ത്തിയായിരുന്നു. കൊവിഡ് പിടിയിൽ നിന്നും മുക്തി നേടി ആഘോഷമാക്കാൻ ആയിരക്കണക്കിന് ആളുകൾ ഇന്ന് പൂര നഗരിയിൽ എത്തിയിരുന്നു. ഏറെ ആവേശത്തോടെ കാത്തിരുന്ന പൂരമായിരുന്നു ഇന്ന് ഓരോരുത്തരും കണ്ടത്.












Click it and Unblock the Notifications