നിപ രോഗിയുടെ നില ഗുരുതുരം, ഏഴ് പേര്‍ക്ക് രോഗലക്ഷണം... റൂട്ട് മാപ്പ് പുറത്തുവിട്ടു
മലപ്പുറം: നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു എന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിനിക്ക് ഇന്നലെയാണ് നിപ സ്ഥിരീകരിച്ചത്. നിലവില്‍ ഇവര്‍ ഗുരുതരാവസ്ഥയില്‍ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. 49 പേരാണ് യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.
സമ്പര്‍ക്ക പട്ടികയില്‍ ആറ് പേര് രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. 49 പേരില്‍ 45 പേരും ഹൈ റിസ്ക് കാറ്റഗറിയില്‍ ഉള്ളവരാണ് എന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അതേസമയം രോഗം സ്ഥിരീകരിച്ച യുവതി താമസിക്കുന്ന പ്രദേശത്ത് അസ്വഭാവിക മരണങ്ങള് ഉണ്ടായിട്ടില്ല എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെയാണ് ഈ യുവതിക്ക് നിപ രോഗം സ്ഥിരീകരിക്കുന്നത്.

ഏപ്രില്‍ 25 നാണ് കടുത്ത പനിയെ തുടര്‍ന്ന് യുവതി വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടുന്നത്. എന്നാല്‍ പനിയും ശ്വാസതടസവും മൂര്‍ച്ഛിച്ചതോടെ മേയ് ഒന്നിന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. നിപ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഇവരുടെ സ്രവ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കുകയായിരുന്നു.
ഈ പരിശോധനാഫലം പോസിറ്റീവ് ആണ് എന്ന് ഇന്നലെയാണ് അറിയിപ്പ് വന്നത്. യുവതിയുമായി അടുത്തിടപഴകിയ ഭര്‍ത്താവും മക്കളുമടക്കമുള്ളവര്‍ കര്‍ശന നിരീക്ഷണത്തിലാണ്. അതിനിടെ രോഗം സ്ഥിരീകരിച്ച മേഖലയിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. വളാഞ്ചേരി നഗരസഭ, മാറാക്കര, എടയൂര്‍ പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
യുവതിയുടെ അടുത്ത ബന്ധുക്കള്‍ അടക്കം ഏഴ് പേരുടെ സ്രവസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതെല്ലാം നെഗീറ്റാവാണ്. എന്നിരുന്നാലും ഏഴ് പേരോടും 21 ദിവസത്തേക്ക് പ്രോട്ടോക്കോള്‍ പ്രകാരം 21 ദിവസം ക്വാറന്റീനില്‍ കഴിയണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ പ്രദേശത്ത് ഒരു പൂച്ച ചത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ മൃഗ സംരക്ഷണ വകുപ്പു മുഖേന സാമ്പിള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്.
നഗരസഭയിലും സമീപ പഞ്ചായത്തുകളിലും പനി സര്‍വേ നടത്താനും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പ് പരിശോധന നടത്തും. നിപ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ പൊതുവായി ജാഗ്രത നിര്‍ദ്ദേശവും പുറപെടുവിച്ചിട്ടുണ്ട്. പൊതുസ്ഥലത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യുന്നതാണ് അഭികാമ്യമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications