കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ പ്രളയമില്ല, കാരണം സര്‍ക്കാര്‍ ഇടപെടല്‍; മുഖ്യമന്ത്രി ദിവസവും ഇടപെട്ടെന്ന് റോഷി അഗസ്റ്റിന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമമായ ഡാം മാനേജ്‌മെന്റിന്റെ ഫലമായാണ് ഇക്കുറി അതിതീവ്രമഴയിലും കേരളത്തില്‍ കാര്യമായ നാശം സംഭവിക്കാതിരുന്നത് എന്ന അവകാശവാദവുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകള്‍ തുറന്നിട്ടും നദികളിലെ ജലം അപകടകരമായി ഉയരാതിരുന്നത് കൃത്യമായ ആസൂത്രണത്തിന്റെ മികവ് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താകുറിപ്പിലൂടെയായിരുന്നു റോഷി അഗസ്റ്റിന്റെ അവകാശവാദം. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിതിഗതികള്‍ ദിവസേന വിലയിരുത്തുന്നുണ്ടായിരുന്നു എന്നും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137 അടി എത്തിയപ്പോള്‍ തന്നെ അധിക ജലം കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'സുധാകരന് മാപ്പല്ല, കോപ്പാണ് കൊടുക്കാന്‍ പോകുന്നത്'; ചര്‍ച്ചക്കിടെ പൊട്ടിത്തെറിച്ച് നികേഷ് കുമാര്‍, വീഡിയോ'സുധാകരന് മാപ്പല്ല, കോപ്പാണ് കൊടുക്കാന്‍ പോകുന്നത്'; ചര്‍ച്ചക്കിടെ പൊട്ടിത്തെറിച്ച് നികേഷ് കുമാര്‍, വീഡിയോ

1

തുടര്‍ന്ന് ഡാം തുറക്കുന്നതിന് തലേന്ന് വൈകിട്ട് തന്നെ ഇതു സംബന്ധിച്ച അറിയിപ്പ് തമിഴ്‌നാട് നല്‍കിയതായും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. അണക്കെട്ടുകള്‍ കൃത്യ സമയത്ത് തുറക്കാന്‍ സാധിച്ചത് കൊണ്ട് ജലം നിയന്ത്രിത അളവില്‍ ഒഴുക്കി വിടാന്‍ സാധിച്ചു എന്നും മന്ത്രി പറഞ്ഞു. അതേസമയം മറിച്ച് തുറക്കാന്‍ വൈകിയിരുന്നു ങ്കെില്‍ കൂടുതല്‍ അളവ് ജലം ഒറ്റയടിക്ക് തുറന്ന് ഒഴുക്കി വിടേണ്ടി വരുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

2

ഇടുക്കി അണക്കെട്ടിലും ഇതേ രീതി തന്നെയാണ് അവലംബിച്ചത് എന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ വിശദീകരിച്ചു. റൂള്‍ ലെവല്‍ എത്തും മുന്‍പ് തന്നെ ഡാം തുറക്കുകയും വെള്ളം കുറഞ്ഞ അളവില്‍ പുറത്തേക്ക് ഒഴുക്കി വിടുകയുമായിരുന്നു ചെയ്തത്. ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും കെ എസ് ഇ ബിയും സ്വീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

3

അങ്ങനെ ചെയ്തതു കൊണ്ടാണ് നദിയിലൂടെ ജലത്തിന് കടലിലേക്ക് ഒഴുകിപ്പോകാന്‍ സാവകാശം ലഭിച്ചത് എന്നും എറണാകുളം ജില്ലയില്‍ പ്രളയം ഒഴിവാക്കുന്നതിന് ഇതു സഹായകമായെന്നും മന്ത്രി വ്യക്തമാക്കി. ഇടുക്കി അണക്കെട്ടില്‍ സംഭരണ ശേഷി ഉണ്ടായിരുന്നു. എങ്കിലും മുന്‍കരുതലെന്ന നിലയിലാണ് നിയന്ത്രിത അളവില്‍ ജലം തുറന്നു വിട്ടത് എന്നും അദ്ദേഹം പറഞ്ഞു.

മരുന്നില്ലാതെ പറ്റില്ല..എത്രകാലം ഉണ്ടാകും എന്നറിയില്ല; ലിജുകൃഷ്ണ കേസിലെ അതിജീവിത പറയുന്നുമരുന്നില്ലാതെ പറ്റില്ല..എത്രകാലം ഉണ്ടാകും എന്നറിയില്ല; ലിജുകൃഷ്ണ കേസിലെ അതിജീവിത പറയുന്നു

4

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 അടിയോളം ജലം ഇടുക്കിയില്‍ ഇപ്പോഴും കൂടുതലായുണ്ട്. 2386.7 അടിയാണ് റൂള്‍ ലെവല്‍. നിലവില്‍ ഒരടിയോളം അധികം ജലമുണ്ട് എന്നും അതുകൊണ്ടുതന്നെ നിയന്ത്രിത അളവില്‍ ജലം ഒഴുക്കി കളയുന്നതു തുടരാനാണ് തീരുമാനം എന്നും മന്ത്രി പറഞ്ഞു. തുലാവര്‍ഷ കാലത്ത് അധിക മഴ ലഭിച്ചാല്‍ പോലും അത് താങ്ങുന്നതിനു വേണ്ടിയാണ് ഇപ്പോള്‍ മുന്‍കരുതല്‍ സ്വീകരിച്ചിരിക്കുന്നതെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

ഒരേ പൊളി...ബാത്ത്ടബ്ബില്‍ നിന്ന് അഡാര്‍ പോസുമായി പ്രിയ, കലക്കിയെന്ന് ആരാധകര്‍

English summary
Kerala not affected by flood in heavy rains due to the governments efficiency says Roshy Augustine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X