പ്ലസ് ടു ഫലം ഇന്നറിയാം: പ്രഖ്യാപനം 11 മണിക്ക്, ഫലം കാത്തിരിക്കുന്നത് 4.5 ലക്ഷം വിദ്യാർത്ഥികള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റ് പി.ആര്‍.ഡി ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. 12 മണി മുതല്‍ വിദ്യാർത്ഥികള്‍ക്ക് ഓണ്‍ലൈനായി ഫലം ലഭ്യമായി തുടങ്ങും. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയായിരുന്നു പ്ലസ്ടു പരീക്ഷകള്‍ നടന്നത്. മെയ് മൂന്ന് മുതലായിരുന്നു പ്രാക്ടിക്കല്‍ പരീക്ഷകളും നടന്നു. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് ഇത്തവണയും ഹയര്‍സെക്കന്റി പരീക്ഷകള്‍ നടത്ത്. എല്ലാ സുരക്ഷയും പാലിച്ചുകൊണ്ടായിരുന്നു പരീക്ഷ നടന്നത്.
ഹയർസെക്കന്‍ഡറിയില്‍ 4,22,890 പേരും വിഎച്ച്എസ്ഇയില്‍ 29,711 പേരുമാണ് ഫലം കാത്തിരിക്കുന്നത്. ഇതില്‍ 2,19,545 പേർ ആണ്‍കുട്ടികളും 2,12,891 പെണ്‍കുട്ടികളുമാണ്. 2005 കേന്ദ്രങ്ങളിലയിട്ടായിരുന്നു ഇത്തവണ പരീക്ഷ നടന്നത്. പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കില്ല. കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍സിസി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ല. എസ്എസ്എല്‍സി പരീക്ഷയ്ക്കും ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടില്ല.

ഔദ്യോഗിക പ്ലസ്ടു ഫലപ്രഖ്യാപനത്തിനുശേഷം ഉച്ചയ്ക്ക് 12 മണി മുതല്‍ താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ലഭ്യമാകും:
വെബ്‌സൈറ്റ് ലിങ്കുകള്‍
www.results.kerala.gov.in
www.examresults.kerala.gov.in
www.dhsekerala.gov.in
www.keralaresults.nic.in
www.prd.kerala.gov.in
www.results.kite.kerala.gov.in
പുത്തന്‍ ലുക്കില്‍ ദിലീപെത്തി: വളഞ്ഞിട്ട് ആരാധകർ ദുബൈയില്‍ കണ്ട കാഴ്ച
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പി.ആര്‍.ഡി ലൈവ്' മൊബൈല്‍ ആപ്പിലൂടെയും വേഗത്തിലറിയാം. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിനനുസരിച്ച് ബാന്‍ഡ് വിഡ്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ 'പി.ആര്‍.ഡി ലൈവ്' ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
ഈ വർഷത്തെ എസ് എസ് എല്‍ സി ഫലം കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. 99.26 ശതമാനമാണ് ഇത്തവണത്തെ വിജയ ശതമാനം. 4,23303 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.21 ശതമാനം കുറവുണ്ട്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഇത്തവണ വലിയ കുറവുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയില്‍ ആണ്.












Click it and Unblock the Notifications