പ്ലസ് ടു ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും; ഫലം അറിയാം ഈ സൈറ്റുകളിലൂടെ
തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷാ ഫലം ജൂണ്‍ 21ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് പിആര്‍ഡി ചേംബറിലാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. keralaresults.nic.in, dhsekerala.gov.in. എന്ന സൈറ്റിലൂടെ പരീക്ഷ ഫലം ലഭ്യമാകും. നാല് ലക്ഷം വിദ്യാര്‍ത്ഥികളാണ് പ്ലസ്ടു പരീക്ഷ എഴുതിയത്.
കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് ഹയര്‍സെക്കന്റി പരീക്ഷകള്‍ നടത്ത്. എല്ലാ സുരക്ഷയും പാലിച്ചുകൊണ്ടായിരുന്നു പരീക്ഷ നടന്നത്. പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 30 നാണ് ആരംഭിച്ചത്. പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു.

പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കില്ല. കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍സിസി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ല. എസ്എസ്എല്‍സി പരീക്ഷയ്ക്കും ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടില്ല.
നിങ്ങള് ഇതെന്താ കളര്‍ വെച്ച് കളിക്കുവാണോ! അന്ന് ചുവപ്പ്, വെള്ള, ദാ ഇപ്പോ പച്ച....മൊത്തം കളറായിട്ടുണ്ട് ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം
ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് ഡിഎച്ച്എസ്ഇ പ്ലസ് 2 പരീക്ഷാഫലം ഔദ്യോഗിക വെബ്‌സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in എന്നിവയില്‍ പരിശോധിക്കാം. റോള്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് HSE ഫലങ്ങള്‍ പരിശോധിക്കുക. DHSE പ്ലസ് 2 പരീക്ഷാ ഫലങ്ങള്‍ സ്‌ക്രീനില്‍ ദൃശ്യമാകും, കൂടുതല്‍ റഫറന്‍സുകള്‍ക്കായി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്.
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ പതിനഞ്ചിന് പ്രഖ്യാപിച്ചിരുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ 99.26 ആയിരുന്നു വിജയശതമാനം.വിജയ ശതമാനം കൂടുതല്‍ കണ്ണൂര്‍ ജില്ലയിലും ഏറ്റവും കുറവ് വയനാട് ജില്ലയുമാണ്. 99.7 ശതമാനമാണ് കണ്ണൂര്‍ ജില്ലയില്‍ ലഭിച്ച വിജയ ശതമാനം. 92.07 ആണ് വയനാട് ജില്ലയിലെ വിജയ ശതമാനം.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയ ശതമാനത്തില്‍ നേരിയ കുറവ് ഇത്തവണ ഉണ്ടായി. ഫുള്‍ എ പ്ലസ് നേടിയവര്‍ മൂന്നിലൊന്നായി കുറഞ്ഞു. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയില്‍ ആണ്. ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു. പിആര്‍ ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പ്രഖ്യാപനം നടത്തിയത്.












Click it and Unblock the Notifications