പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ഡിഐജിമാര്‍ക്കും എസ്പിമാര്‍ക്കും സ്ഥാനക്കയറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് സമഗ്രമായ അഴിച്ചുപണി. ഐ ജി - ഡി ഐ ജി റാങ്കുകളില്‍ വലിയ മാറ്റം പ്രഖ്യാപിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. ഇത് പ്രകാരം ദക്ഷിണ മേഖല ഐ ജിയായി സ്പര്‍ജന്‍ കുമാറിനെ നിയമിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളുടെ ചുമതലയാകും ഇദ്ദേഹത്തിനുണ്ടാകുക. നിലവിലെ ദക്ഷിണ മേഖല ഐ ജി ശ്യാം സുന്ദറിനെ വിജിലന്‍സിലേക്കും മാറ്റിയിട്ടാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
കേരള പൊലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍ട്രക്ഷന്‍ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടറുടെ പൂര്‍ണ ചുമതലയും ശ്യാം സുന്ദറിനായിരിക്കും. അതേസമയം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരായ ആര്‍ നിശാന്തിനി, അജിതാ ബീഗം, സതീഷ് ബിനോ, പുട്ട വിമലാദിത്യ, രാഹുല്‍ ആര്‍ നായര്‍ എന്നിവര്‍ക്ക് ഐ ജിയായി സ്ഥാനക്കയറ്റം നല്‍കി. പൊലീസ് ആസ്ഥാനത്തെ ഐ ജിയായിരിക്കും ആര്‍ നിശാന്തിനി.

അജിത ബീഗത്തെ ക്രൈം ബ്രാഞ്ച് ഐ ജിയായിട്ടാണ് നിയമിച്ചിരിക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഒന്നിന്റെയും സോഷ്യല്‍ പൊലീസിങ് ഡയറക്ടര്‍ ചുമതലയും അജിത ബീഗത്തിനുണ്ടാകും. സതീഷ് ബിനോ ആംഡ് പൊലീസ് ബറ്റാലിയന്‍ ഐ ജിയാകും. കൊച്ചി കമ്മീഷണറായ പുട്ട വിമലാദിത്യയെ ഇന്റലിജന്‍സ് ഐ ജിയായിട്ടാണ് നിയമിച്ചിരിക്കുന്നത്. ആഭ്യന്തര സുരക്ഷയുടെയും തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെയും ചുമതല ഐ ജി പുട്ട വിമലാദിത്യക്കായിരിക്കും.
ജെ ഹിമേന്ദ്രനാഥിനെ തിരുവനന്തപുരം റേഞ്ച് ഐ ജിയായും നിയമിച്ചു. നിലവിലെ തിരുവനന്തപുരം കമ്മീഷണര്‍ തോംസണ്‍ ജോസ് വിജിലന്‍സ് ഡി ഐ ജിയായി മാറും. കൊച്ചി കമ്മീഷണറും എറണാകുളം റെയ്ഞ്ച് ഡി ഐ ജിയുമായി ഹരിശങ്കറിനെയാണ് നിയമിച്ചിരിക്കുന്നത്. തൃശൂര്‍ റെയ്ഞ്ച് ഡി ഐ ജിയായി ഡോ.അരുള്‍ ബി. കൃഷ്ണയേയും നിയമിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ക്കും മാറ്റമുണ്ട്.
കെ കാര്‍ത്തിക് തിരുവനന്തപുരം ജില്ലയിലെ പുതിയ കമ്മീഷണറാകും. എസ് ഹരിശങ്കര്‍ ആയിരിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. ടെലികോം എസ് പിയായി ഉമേഷ് ഗോയലിനെയും സ്‌പെഷല്‍ ഓപറേഷന്‍ ഗ്രൂപ്പ് എസ് പിയായി പി ബി കിരണിനെയും നിയമിച്ചു. രാജേഷ് കുമാര്‍ ആയിരിക്കും കരള ആംഡ് പൊലീസ് നാലാം ബറ്റാലിയന്‍ കമാന്‍ഡര്‍. ആംഡ് പൊലീസ് ബറ്റാലിയന്‍ ആസ്ഥാനം എസ് പിയായി അഞ്ജലി ഭാവനയെയും നിയമിച്ചു.












Click it and Unblock the Notifications