കേരളത്തിലെ സ്റ്റേഷനുകള്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകള്‍: എംഎം ഹസന്‍

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: സി പി എമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി കുറ്റാന്വേഷണം നടത്തുന്ന കേരളത്തിലെ പോലീസ് ശൈലിയുടെ ഏറ്റവും ഒടുവിലത്തെ ദുരന്തമാണ് വാരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍. കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ കോസ്‌ട്രേന്റേഷന്‍ ക്യാംപുകളായി മാറിയിരിക്കുകയാണ്. പോലീസിലെ ക്രിമിനലുകളുടെ നടപടിയുടെ ആവര്‍ത്തനമാണ് ശ്രീജിത്തിന്റെ മരണം.

പോലീസ് മേധാവികള്‍ക്ക് കാര്യങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലായിട്ടും തുടര്‍ നടപടികള്‍ വെറും സസ്‌പെന്‍ഷനില്‍ ഒതുക്കിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ്. ഇക്കാര്യത്തില്‍ ജുഡീഷ്വറിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം വേണമെന്നും ഹസന്‍ പറഞ്ഞു. ജനമോചനയാത്രയോട് അനുബന്ധിച്ച് കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

mmhasan


വാരാപ്പുഴ സംഭവത്തില്‍ മുതലെടുപ്പ് നടത്താനാണ് ബി ജെ പി ഹര്‍ത്താല്‍ നടത്തിയത്. രോഗിയായ പിഞ്ചുകുഞ്ഞിനപ്പോലും തടഞ്ഞത് ഭീകരതയാണ്. ആര്‍ എസ് എസും ബി ജെ പിയും അഖിലേന്ത്യാതലത്തില്‍ നടത്തുന്ന അസഹിഷ്ണുതയാണ് വേറൊരു തലത്തില്‍ സി പി എമ്മും കേരളത്തില്‍ നടപ്പിലാക്കുത്. ഒരു അഭിപ്രായം പറഞ്ഞുവെന്നതിന്റെ പേരില്‍ മാത്രം വി ടി ബലറാം എം എല്‍ എയെ മാസങ്ങളായി തന്റെ മണ്ഡലത്തില്‍ പ്രവേശിപ്പിക്കാതിരിക്കുന്ന സമീപനം ഇതിന് നല്ല ഉദാഹരണമാണ്. ടി പി ചന്ദ്രശേഖരന്റെ ഭാര്യ രമയെ സി പി എം സൈബര്‍പോരാളികള്‍ ആക്രമിക്കുന്നതും ഇതിന് തെളിവാണ്.


വ്യക്തിപരമായി പലര്‍ക്കും അഭിപ്രായങ്ങളുണ്ടാകാം. എന്നാല്‍ പാര്‍ട്ടി എടുക്കുന്ന തീരുമാനമാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. ഇതിനെ പരസ്യമായി എതിര്‍ക്കുന്നത് ഒരിക്കലും ശരിയല്ല. ജനമോചനയാത്രക്ക് ശേഷം കൂടുന്ന പാര്‍ലമെന്ററി പാര്‍ട്ടിയോഗം സ്വാശ്രയകോളെജ് വിഷയം അടക്കമുള്ളവ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നും ഹസ്സന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kerala police stations are concentration camp says mm hasan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്