കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ഭീകരന്‍ എത്തിയത് അറിഞ്ഞിരുന്നു: ചെന്നിത്തല

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പാക് ഭീകരന്‍ കേരളത്തിലെ മൂന്നാറില്‍ എത്തിയ കാര്യം സംസ്ഥാന പോലീസ് അറിഞ്ഞിരുന്നുവെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇക്കാര്യം അപ്പോള്‍ തന്നെ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തെ അറിയിച്ചിരുന്നതായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

എന്നാല്‍ ഇത് സംബന്ധിച്ച് ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലിനില്ലെന്നാണ് ചെന്നിത്തല പറയുന്നത്. തീവ്രവാദി കേരളത്തിലെത്തിയെന്നറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്നത് ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കപ്പെടുമെന്ന് ഉറപ്പാണ്.

Ramesh Chennithala

കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിലെ ജയ്പൂരില്‍ വച്ച് നാല് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. ആയുധങ്ങളും വെടിരുന്നുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കലായിരുന്നു തീവ്രവാദികളുടെ ലക്ഷ്യം എന്നും ദില്ലി പോലീസ് പറയുന്നു.

പിടിക്കപ്പെട്ട ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരില്‍ പ്രധാനിയായ വഖാസ് ആണ് കേരളത്തില്‍ വന്നിരുന്നു എന്ന് പറയപ്പെടുന്നത്. പാകിസ്താന്‍ പൗരനായ വഖാസ് ബോംബ് നിര്‍മാണത്തിന് ആവശ്യമായ ഇലക്ട്രിക്കല്‍ സര്‍ക്യൂട്ട് നിര്‍മ്മാണത്തില്‍ വിദഗ്ധനാണ്.

യാസീന്‍ ഭട്കലുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് കരുതുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് നടന്ന പ്രധാന സ്‌ഫോടനങ്ങളിലെല്ലാം വഖാസിന് പങ്കുണ്ടെന്നാണ് ദില്ലി പോലീസിന്റെ കണ്ടെത്തല്‍.

English summary
Kerala Police was aware about the visit of Pak Terrorist: Chennithala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X