കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റലിയില്‍ കുടുങ്ങി മലയാളി സംഘം... ഇടപെട്ട് മുഖ്യമന്ത്രി, കേന്ദ്രത്തിന് കത്തെഴുതി, ആവശ്യം ഇങ്ങനെ

Google Oneindia Malayalam News

റോം/തിരുവനന്തപുരം: കൊറോണ ഭീഷണിയില്‍ ഇറ്റലിയില്‍ കുടുങ്ങിയ മലയാളികള്‍ അടങ്ങിയ ഇന്ത്യന്‍ സംഘം സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇവരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരിക്കുകയാണ് പിണറായി. നേരത്തെ മലയാളി സംഘം ഫേസ്ബുക്ക് വീഡിയോയിലൂടെ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നിരുന്നു. കൊറോണ ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ഇന്ത്യയിലേക്ക് തിരിക്കാനാവില്ലെന്ന വിമാന കമ്പനി അധികൃതരുടെ നിലപാടില്‍ കുടുങ്ങിയിരിക്കുകയാണ് ഇവര്‍.

1

ഇന്ത്യന്‍ സര്‍ക്കാരാണ് തടസ്സം നില്‍ക്കുന്നതെന്നാണ് വിമാനക്കമ്പനി പറയുന്നതെന്ന് ഇവര്‍ വീഡിയോയിലൂടെ അഭിപ്രായപ്പെട്ടു. മടങ്ങിയെത്തിയാല്‍ ഐസൊലേഷനില്‍ കിടക്കാന്‍ ആര്‍ക്കും വിരോധമില്ലെന്നും വിഷയത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. പ്രളയകാലത്ത് മാത്രം പ്രവാസികളുടെ സഹായം മതിയോ എന്നും ഇവര്‍ ചോദിച്ചു. ഇന്ന് നാട്ടിലേക്ക് തിരിക്കാനെത്തിയ നാല്‍പതോളം മലയാളികള്‍ ഉള്‍പ്പെടുന്ന സംഘമാണ് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്.

വിമാനടിക്കറ്റ് എടുത്തിട്ട് ഞങ്ങള്‍ക്ക് കേരളത്തിലേക്ക് കയറാന്‍ പറ്റുന്നില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്നാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ പറയുന്നത്. ഞങ്ങള്‍ പിന്നീട് എവിടേക്കാണ് പോകേണ്ടത്. പ്രവാസികളായ ഞങ്ങള്‍ എവിടേക്കാണ് പോകേണ്ടതെന്ന് നിങ്ങള്‍ ഉത്തരം പറയൂ. എമിറൈറ്റ്‌സിന്റെ വിമാനത്തില്‍ റോമില്‍ നിന്ന് ദുബായിലേക്കും ഇവിടെ നിന്ന് കൊച്ചിയിലേക്കും യാത്ര തിരിക്കാനെത്തിയവരാണ് കൊറോണ ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ഇന്ത്യയിലേക്ക് തിരിക്കാനാവില്ലെന്ന വിമാനക്കമ്പനി അധികൃതരുടെ നിലപാടില്‍ കുടുങ്ങി വിമാനത്താവളത്തില്‍ ഒറ്റപ്പെട്ടത്.

അതേസമയം വിഷയം അറിഞ്ഞ ഉടനെ മുഖ്യമന്തരി ഇടപെടുകയായിരുന്നു. മാര്‍ച്ച അഞ്ചിന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചാലേ ഇറ്റലിയില്‍ കുടുങ്ങിയവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാവൂ എന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാണിച്ചു. ഈ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം. ഇവരെ തിരിച്ചെത്തിച്ചാല്‍ വിമാനത്താവളത്തില്‍ തന്നെ പരിശോധനകള്‍ നടത്തി ചികിത്സിക്കാനുള്ള സംവിധാനം രാജ്യത്തുണ്ടെന്നും പിണറായി പറഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങിവരണമെങ്കില്‍ ഇവര്‍ക്ക് കൊറോണയില്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു, വൈറസ് ബാധിതരുടെ എണ്ണം 14, ജാഗ്രതയിലെന്ന് മന്ത്രി!!സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു, വൈറസ് ബാധിതരുടെ എണ്ണം 14, ജാഗ്രതയിലെന്ന് മന്ത്രി!!

English summary
malayalee team trapped in italy cm pinarayi wrote letter to pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X