സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴ; ഈ ജില്ലക്കാർ സൂക്ഷിക്കുക
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. എന്നാൽ ഇന്ന് ഒരു ജില്ലയിലും നിലവിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ഉച്ചയ്ക്ക് ശേഷം മഴ കനക്കാനാണ് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയായിരിക്കും.
തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി ഉണ്ട്. തെക്ക് - പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഞായർ, തിങ്കൾ ദിവസങ്ങളിൽ മഴ കനക്കാനാണ് സാധ്യത.

ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്ത് ഇന്ന് ( 27 - 10 - 2023) രാത്രി 11.30 വരെ 1.2 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തി സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (I N C O I S) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.
കടലൽക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉള്ളതിനാൽ അപകടമേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ ( ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകടം ഒഴിവാക്കും, മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
അതേസമയം ഒക്ടോബർ മാസത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട, തിരുവനന്തപുരം, ജില്ലകളിലാണ. പത്തനംതിട്ടയിൽ തുലാവർഷത്തിൽ ആകെ ലഭിക്കേണ്ട മഴയുടെ 82 ശതമാനവും തിരുവനന്തപുരം ജില്ലയിൽ 80 ശതമാനവും ലഭിച്ചു.
ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിൽ സാധരണ പെയ്യുന്നതിനെക്കാൾ കൂടുതൽ മഴ ലഭിച്ചു. വയനാടാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. കാലവർഷത്തിവ്‍ 55 ശതമാനം കുറവാണ് ഉണ്ടായത്. എന്നാൽ ഒക്ടോബറിൽ ഇതുവരെ 34 ശതമാനമാണ് മഴയിൽഡ കുറവ് വന്നിരിക്കുന്നത്.












Click it and Unblock the Notifications