Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി; വടക്കന്‍ കേരളത്തില്‍ വൈകീട്ട് മഴ ശക്തിപ്പെടാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുന്നു. പല ജില്ലകളിലും കനത്ത മഴയാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പ്പൊട്ടി, മുണ്ടക്കയം ഏന്തയാറിലും കൂട്ടിക്കല്‍ ഇളംകോടി ഭാഗത്തുമാണ് ഉരുള്‍പൊട്ടിയത്. പത്തനംതിട്ട മുസ്ല്യാര്‍ കോളജിന് സമീപമാണ് ഉരുള്‍പൊട്ടല്‍. 11 ജില്ലകളില്‍ മഴ കനക്കുമെന്നാണ് പ്രവചനം. കോട്ടയത്ത് മഴ ശക്തമാണ്. എരുമേലി, മുണ്ടക്കയം ഭാഗത്തേക്കുള്ള യാത്ര നിരോധിച്ചു. പത്തനംതിട്ടയില്‍ മലയാലപ്പുഴയിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വ്യാപക കൃഷി നാശമുണ്ടായി. ഏത് ദുരന്തവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. പ്രളയം നേരിട്ട പരിചയമുള്ളതിനാല്‍, മുന്‍കൂട്ടി ഒട്ടേറെ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി രാജന്‍ പറഞ്ഞു.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. അറബിക്കടലിലെ ന്യൂനമര്‍ദ്ദം കാരണം മഴ ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ വൈകുന്നേരത്തോടെ മഴ കനത്തേക്കും. അടുത്ത 24 മണിക്കൂര്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ സാധ്യതയുണ്ട്. മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

r

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ തോടുകള്‍ കരകവിഞ്ഞു. പുഴകളിലെ ജലനിരപ്പ് ഉയരുകയാണ്. പലിയടത്തും വെള്ളം കയറിയിട്ടുണ്ട്. ഇടുക്കിയില്‍ ദേവികുളം ഗ്യാപ് റോഡ് വളിയുള്ള ഗതാഗതം നിരോധിച്ചു. തിരുവനന്തപുരം നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലം ജില്ലയിലെ മലയോര മേഖലയില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ മഴ തുടരുകയാണ്. കൊല്ലം-തിരുമംഗലം ദേശീയ പാതയില്‍ മരം കടപുഴകി വീണതിനെ തുടര്‍ന്ന് ഗതാഗതം അല്‍പ്പനേരം തടസപ്പെട്ടിരുന്നു. ഇടുക്കിയില്‍ രാത്രികാല യാത്ര നിരോധനം 21 വരെ നീട്ടിയിട്ടുണ്ട്. വിനോദസഞ്ചാര മേഖലകളിലെ കയാക്കിങ്, ബോട്ടിങ് എന്നിവയുംനിരോധിച്ചു. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ-

അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കന്‍-മദ്ധ്യ ജില്ലകളില്‍ ഇതിനോടകം ശക്തമായ മഴ വൈകുന്നേരത്തോടെ വടക്കന്‍ ജില്ലകളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ അടുത്ത 24 മണിക്കൂര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. നദികളില്‍ ജലനിരപ്പുയരാനും ചില അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണം. യാതൊരു കാരണവശാലും ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടില്ല. മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചില്‍-ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ അധിവസിക്കുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+