സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ അതി തീവ്രന്യൂനമര്‍ദ്ദം ദുര്‍ബലമായി തീവ്ര ന്യൂനമര്‍ദ്ദമായി മാറി ഒഡിഷയിലെ പുരി തീരത്തിനടുത്തു അടുത്ത 6 മണിക്കൂറില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
തുടര്‍ന്ന് തീവ്ര ന്യൂനമര്‍ദ്ദം വടക്ക് - വടക്ക് കിഴക്ക് ദിശയില്‍ ഒഡിഷ തീരത്ത് കൂടി സഞ്ചരിച്ചു ഇന്ന് അര്‍ദ്ധരാത്രി (ഡിസംബര്‍ 5) പശ്ചിമ ബംഗാള്‍ തീരത്തെത്തുകയും വീണ്ടും ശക്തി കുറഞ്ഞു ശക്തിയേറിയ ന്യൂനമര്‍ദ്ദമാകാനാണ് സാധ്യത. ന്യൂന മര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴയുടെയും കാറ്റിന്റെയും പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 05-12-2021 ന് വടക്ക് പടിഞ്ഞാറന്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ , ഒഡിഷ തീരങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേല്‍ പറഞ്ഞ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജെവാദ് ചുഴലിക്കാറ്റ്
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ 'ജെവാദ് ' ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറില്‍ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 3 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചു ഇന്ന് 2.30 ന് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍, വിശാഖപട്ടണത്തിനു 200 കി മി കിഴക്കു - തെക്കു കിഴക്കായും, ഗോപാല്‍പൂരിനു 310 സാ തെക്ക് - തെക്ക് പടിഞ്ഞാറയും പുരിയില്‍ നിന്ന് 380 കിമി തെക്കു- തെക്കു പടിഞ്ഞാറായും , പാരദ്വീപില്‍ നിന്ന് 470 കിമി തെക്കു- തെക്കു പടിഞ്ഞാറായും സ്ഥിതി ചെയ്യുന്നു.
അടുത്ത 6 മണിക്കൂറില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ചു അതി തീവ്ര ന്യുന മര്‍ദ്ദമായി ശക്തി കുറഞ്ഞു തുടര്‍ന്ന് വടക്ക് - വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ഡിസംബര്‍ 5 ഉച്ചയോടെ ഒഡിഷയിലെ പുരി തീരത്ത് എത്തിച്ചേരാന്‍ സാധ്യത. തുടര്‍ന്ന് വീണ്ടും ശക്തി കുറഞ്ഞു ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. കേരളത്തില്‍ നിലവില്‍ ചുഴലിക്കാറ്റ് ഭീഷണിയില്ല.
കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.












Click it and Unblock the Notifications