Get Updates
Get notified of breaking news, exclusive insights, and must-see stories!

ദക്ഷിണ കേരളത്തില്‍ ഇന്ന് രാത്രി മുതല്‍ അതിശക്തമായ മഴ, പ്രവചനവുമായി വെതര്‍മാന്‍

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം നേരത്തെ തുടങ്ങുമെന്ന സൂചനയായുമായി വെതര്‍മാന്‍. ഈ വര്‍ഷത്തെ അതിശക്തമായ മഴയ്ക്ക് തുടക്കമാവുന്നത് ദക്ഷിണ കേരളത്തിലാണെന്ന് വെസ്റ്റ് കോസ്റ്റ് വെതര്‍മാന്‍ എന്ന റെയിന്‍ ട്രാക്കറാണ് പറഞ്ഞിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തുടങ്ങിയ ജില്ലകളും ഇടുക്കിയുടെ പശ്ചിമ മേഖലയിലും അതിശക്തമായ മഴ ഇന്ന് രാത്രി ലഭിക്കുമെന്നും വെതര്‍മാന്‍ അവകാശപ്പെടുന്നു. അതേസമയം കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇതുവരെ കാലവര്‍ഷം എത്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മുമ്പ് മഴക്കാലം കണക്കാക്കിയിരുന്ന രീതി വെച്ച് നോക്കുമ്പോള്‍ ഇതാണ് കാലവര്‍ഷമെന്ന് വെതര്‍മാന്‍ വ്യക്തമാക്കി.

1

അതേസമയം സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പോലീസിനോട് സജ്ജരായിരിക്കാന്‍ പോലീസ് മേധാവിയുടെ നിര്‍ദേശമുണ്ട്. ജീവന്‍രക്ഷ, ദുരന്തനിവാരണ ഉപകരണങ്ങള്‍ സജ്ജമാക്കാനും, ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്നൊരുക്കങ്ങളുടെ ചുമതല രണ്ട് എഡിജിപിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. സേനാംഗങ്ങളോട് തയ്യാറായിരിക്കാന്‍ അഗ്നിശമാന മേധാവിയുടെ നിര്‍ദേശമുണ്ട്. സിവില്‍ ഡിഫന്‍സ് അംഗങ്ങളെയു രംഗത്തിറക്കണമെന്ന് ബി സന്ധ്യ ആവശ്യപ്പെട്ടു. ജില്ലാ, താലൂക്ക് കണ്‍ട്രോള്‍ റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കും.

വിനോദ സഞ്ചാരികള്‍ താമസ സ്ഥലത്ത് തന്നെ തുടരാനാണ് നിര്‍ദേശം. ശബരിമല തീര്‍ത്ഥാടകരോട് രാത്രി യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ വലിയ പമ്പുകള്‍ പ്രവര്‍ത്തന സജ്ജമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി തല യോഗത്തിലാണ് ഈ തീരുമാനങ്ങളെടുത്തത്. എറണാകുളം, ഇടുക്കി, ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. മത്സ്യബന്ധനത്തിനും വിലക്കുണ്ട്. വരുന്ന രണ്ട് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരദേശ മേഖലകളില്‍ കൂടുതല്‍ മഴ കിട്ടിയേക്കും. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും കാലവര്‍ഷം ഇന്ന് എത്തിയേക്കും. മലയോര മേഖലകളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാന ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്. എല്ലാ ജില്ലകളിലും കരുതല്‍ നടപടി സ്ീകരിക്കും. രാത്രി പത്ത് വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യതയും ശക്തമാണ്. ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ആ സമയം തന്നെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറണമെന്നും, തുറസ്സായ സ്ഥലത്ത് നില്‍ക്കരുതെന്നും നിര്‍ദേശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+