വാക്സിൻ സ്വീകരിച്ചവരിലും കൊവിഡ് വന്നവരിലും വീണ്ടും രോഗം: കേരളത്തിൽ 40000 കേസുകൾ, ആശങ്കയെന്ന് കേന്ദ്രം...
തിരുവനന്തപുരം: കൊവിഡ് വാക്സിനേഷനും നിയന്ത്രണങ്ങളും പ്രാബല്യത്തിലുണ്ടെങ്കിലും കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളത്. ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് കൊവിഡ് കേസുകളുടെ എണ്ണത്തിലും കേരളം ഏറെ മുന്നിലാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സംഘം സംസ്ഥാനത്തേക്ക് എത്തുന്നത്. സംസ്ഥാനത്ത് നേരത്തെ കൊവിഡ് ബാധിക്കുകയോ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുകയോ ചെയ്തിട്ടുള്ള ആളുകളിൽ കൊവിഡ് ബാധിച്ചതാണ് കേന്ദ്ര സംഘത്തയും ആശങ്കയിലാക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള 40000 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കേരളത്തിൽ കേന്ദ്രസംഘം സന്ദർശനം നടത്തിയതിന് പിന്നാലെയാണ് ഈ വിവരങ്ങളും പുറത്തുവരുന്നത്. ഇതിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന്റെ പങ്ക് തള്ളിക്കളയാൻ കഴിയില്ലെന്നാണ് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്ത് പ്രകാരം അനുസരിച്ച്, ഇന്ത്യയിൽ ഇത്തരത്തിലുള്ള ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇതിൽ കേരളത്തിൽ മാത്രം 40,000-ലധികം കേസുകളും കേരളത്തിലാണ്. കൊവിഡ് വ്യാപനം വർധിക്കുന്നതിൽ ജനിതക മാറ്റം സംഭവിച്ചിട്ടുള്ള കൊറോണ വൈറസിന്റെ പങ്ക് തള്ളിക്കളയാൻ കഴിയുന്നതല്ലെന്നാണ് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. ഇത് ഡെൽറ്റാ വകഭേദമോ കൊറോണ വൈറസിന്റെ മറ്റൊരു വകഭേദമോ ആവാനുള്ള സാധ്യതയും വിഗദ്ധർ മുന്നോട്ടുവെക്കുന്നു.

കൊവിഡ് വാക്സിനേഷൻ വഴി കൈവരിച്ചിട്ടുള്ള പ്രതിരോധ ശേഷിയെ മറികടക്കാൻ സാധിക്കുന്ന ഒരു വൈറസിന്റെ സാന്നിധ്യമുണ്ടെന്ന സൂചനകളാണ് ഈ വൈറസുകളെക്കുറിച്ച് പഠിക്കുന്നതോടെ ലഭിക്കുന്നത്. ഇതാണ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് കഴിഞ്ഞവരിലുള്ള രോഗബാധയ്ക്ക് കാരണമാകുന്നതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
ഇതോടെ 40000 പേരുടെ സാമ്പിളുകളും ജീനോം സീക്വൻസിംഗിന് വിധേയമാക്കി പുതിയ വകഭേദത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് മനസ്സിലാക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം. ഇക്കാര്യം സംസ്ഥാന സർക്കാരിനെയും അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലാണ് ഇത്തരത്തിലുള്ള കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പത്തനംതിട്ടയിൽ ആദ്യത്തെ കോവിഡ് ഡോസിന് ശേഷം 14,974 പേർക്ക് രോഗം ബാധിച്ചതായി കണ്ടെത്തി, രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച 5,042 പേർക്കും രോഗം ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആഗസ്റ്റ് 15ന് ശേഷം കേന്ദ്രസംഘം ഒരിക്കൽക്കൂടി കേരളം സന്ദർശിക്കും. "നിലവിലെ പ്രവണത അനുസരിച്ച്, ഓഗസ്റ്റ് 1 മുതൽ 20 വരെയുള്ള കാലയളവിൽ, സംസ്ഥാനം 4.62 ലക്ഷം കേസുകൾ ഏകദേശം 95% കോൺഫിഡൻസ് ഇന്റർവെല്ലിനുള്ളിൽ ഉണ്ടാവുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നണ്ട്.












Click it and Unblock the Notifications