Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസാനഘട്ട വിധിയെഴുത്ത് അവസാനിച്ചു:സംസ്ഥാനത്ത് 74 ശതമാനം പോളിംഗ്

കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. സംസ്ഥാനത്ത കനത്ത പോളിംഗ് ഇതുവരെ 74 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്നു വോട്ടെടുപ്പ്. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്.

രണ്ടാംഘട്ടം നടക്കുന്ന മിക്ക ജില്ലകളിലും രാവിലെ കനത്ത മഴയാണ്. വോട്ടെണ്ണല്‍ ശനിയാഴ്ചയാണ്. എറണാകുളം കടാരിഭാഗ് ഡിവിഷനില്‍ കനത്ത മഴയെ തുടര്‍ന്ന് പോളിങ് തടസപ്പെട്ടു. ബൂത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് പോളിങ് തടസപ്പെട്ടത്. ബൂത്തിലെ പ്ലാറ്റ്‌ഫോം ഉയര്‍ത്താനുള്ള ശ്രമം പുരോഗമിക്കുന്നു.മലപ്പുറം(74),പാലക്കാട്(77),തൃശ്ശുൂര്ർ(71),എര്ർണാകുളം(73),ആലപ്പുഴ(77),കോട്ടയം(77),പത്തനംതിട്ട(70)

പോളിംഗ് ആരംഭിച്ചു

പോളിംഗ് ആരംഭിച്ചു

ആദ്യ ഒരുമണിക്കൂറില്‍ അഞ്ചു ശതമാനം വോട്ട് രേഖപ്പെടുത്തി. ഏഴുജില്ലകളില്‍ 1.4 കോടിവോട്ടര്‍മാര്‍ വ്യാഴ്യാഴ്ച വിധിഎഴുതുന്നത്. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. മിക്ക ജില്ലകളിലും കനത്ത മഴയാണ്. മലപ്പുറം(74)പാലക്കാട്(77)തൃശ്ശൂര്‍(71) എ ര്‍ണാകുളം(73)കോട്ടയം(77)ആലപ്പുഴ(77)പത്തനംതിട്ട(70) എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.

വോട്ടര്‍മാര്‍

വോട്ടര്‍മാര്‍

നഗരഗ്രാമങ്ങളിലായി 13997529 പേര്‍ക്കാണ് വോട്ടവകാശം. മികച്ച പോളിങ് ഇന്നും ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. 12651 വാര്‍ഡിലായി 44388 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഏഴ് ജില്ലകളിലായി 19328 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. 40000 ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടുള്ളത്.

സ്ത്രീ വോട്ടര്‍മാര്‍

സ്ത്രീ വോട്ടര്‍മാര്‍

രണ്ടാം ഘട്ടത്തില്‍ സ്ത്രീ വോട്ടര്‍മാര്‍ക്കു വന്‍ ഭൂരിപക്ഷമുണ്ട്. 86 ലക്ഷം സ്ത്രീകളും 53.8 ലക്ഷം പുരുഷന്മാരുമാണ് ഏഴു ജില്ലകളിലെ പട്ടികയിലുള്ളത്. ആകെ 44,388 സ്ഥാനാര്‍ഥികളാണ് ഇന്നു ജനവിധി തേടുന്നത്. വോട്ടെടുപ്പ് തീരുന്ന അഞ്ചു മണിക്ക് ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ ലഭിക്കും. ടോക്കണ്‍ ലഭിക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാം.

പഞ്ചായത്ത് മുന്‍സിപ്പാലിറ്റി, കോരപ്പറേഷന്‍

പഞ്ചായത്ത് മുന്‍സിപ്പാലിറ്റി, കോരപ്പറേഷന്‍

കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകള്‍, 55 മുനിസിപ്പാലിറ്റികള്‍, 89 ബ്‌ളോക് പഞ്ചായത്തുകള്‍, 546 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ് ഏഴ് ജില്ലാ പഞ്ചായത്തിന് പുറമെ ഈ ഘട്ടത്തില്‍ വരുന്നത്. പുതുതായി രൂപവത്കരിച്ച 14 മുനിസിപ്പാലിറ്റികളും ഇതില്‍പെടുന്നു.

മലപ്പുറം യു ഡി എഫിന് സാധ്യത

മലപ്പുറം യു ഡി എഫിന് സാധ്യത

മലപ്പുറം യു.ഡി.എഫിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വോട്ട് ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത് വമ്പിച്ച വിജയ സാധ്യതതയാണുള്ളതെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലികുട്ടിയും പ്രതികരിച്ചു. ഭരണ വിരുദ്ധ വികാരമില്ലെന്നും ജനങ്ങള്‍ വികസനത്തിന് വോട്ടു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ തര്‍ക്കങ്ങളൊന്നും ഏശില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എറാണാകുളവും കഴിഞ്ഞ തവണ യു ഡി എഫ് പിടിച്ചടക്കിയിരുന്നു.

എസ് എന്‍ ഡി പി - ബി ജെപി കൂട്ടുക്കെട്ട്

എസ് എന്‍ ഡി പി - ബി ജെപി കൂട്ടുക്കെട്ട്

പത്തനംതിട്ട, ആലപ്പുഴ,കോട്ടയം എസ് എന്‍ ഡി പി - ബി ജെ പി യുടെ ,സജീവ സാന്നിധ്യമുള്ള ജില്ലകളാണ്.
പാലക്കാട് ജില്ലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനായിരുന്നു മേല്‍ക്കൈ.

പ്രചാരണം ആവേശകരം

പ്രചാരണം ആവേശകരം

പ്രചാരണം ആവേശകരവും വീറുറ്റതുമായിരുന്നു. പരസ്യ പ്രചാരണം അവസാനിച്ചതോടെ അവസാനവട്ട വോട്ടുറപ്പിക്കാനുള്ള പരക്കം പാച്ചിലിലായിരുന്നു ബുധനാഴ്ച സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനും സ്‌ളിപ്പുകള്‍ നല്‍കാനും എല്ലാവരും മത്സരിച്ചു. ഒന്നാംഘട്ടത്തില്‍ 77.83 ശതമാനം പേരാണ് വോട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+