മഴ കനത്തു; ലോഡ്‌ഷെഡ്ഡിങ് തീരുമാനം നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് ലോഡ്ഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താനുള്ള തീരുമാനം തല്‍ക്കാലം നീട്ടിവെച്ചു. മഴ കനത്തതോടെ പദ്ധതി പ്രദേശത്തേക്കുള്ള നീരൊഴുക്കു വര്‍ദ്ധിച്ചതാണ് തീരുമാനം നീട്ടാന്‍ പ്രധാന കാരണം. മാത്രമല്ല, ലോകകപ്പ് ഫുട്‌ബോള്‍ അവസാനിക്കുന്നതോടെ രാത്രികാലത്തെ വൈദ്യുതി ഉപയോഗം ഗണ്യമായി കുറയുമെന്നും ബോര്‍ഡ് കണക്കു കൂട്ടുന്നു.
പ്രതിദിന ശരാശരി ഉപയോഗം ഇപ്പോള്‍ 530 ലക്ഷം യൂണിറ്റായി കുറഞ്ഞിട്ടുണ്ട്. നേരത്തേ ഇത് 570 ലക്ഷം യൂണിറ്റായിരുന്നു. നീരൊഴുക്കു വര്‍ദ്ധിച്ചതോടെ ഇടുക്കിയിലെ ജലനിരപ്പും 17ല്‍ നിന്ന് 19 ശതമാനമായി. വരും ദിവസങ്ങളിലും മഴ ലഭിക്കുകയാണെങ്കിലും തത്കാലം വൈദ്യുതി പ്രതിസന്ധി ഒഴിവാകുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

150 മെഗാവാട്ട് വീതം ഇപ്പോള്‍ കായംകുളം, കൂടംകുളം എന്നിവിടങ്ങളില്‍ നിന്നു ലഭിക്കുന്നുണ്ട്. കൂടാതെ 1200 മെഗാവാട്ട് കേന്ദ്ര പൂളില്‍ നിന്നും ലഭിക്കുന്നു. നേരത്തെ കരാറുകളില്‍ ഏര്‍പ്പെടാത്തതുമൂലം വൈദ്യതി എത്തിക്കുന്നതില്‍ തടസ്സം നേരിട്ടിരുന്നു. ജൂലൈ 8 വരെ 40 ശതമാനം മഴ കുറവ് അനുഭവപ്പെട്ടതാണ് മുമ്പെങ്ങുമില്ലാത്തവിധം സംസ്ഥാനത്തെ വൈദ്യതി പ്രതിസന്ധിക്ക് കാരണമായതെന്ന് കെഎസ്ഇബി പറയുന്നു.
എന്തായാലും പ്രതിസന്ധി കൂടും മുന്‍പ് പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നത് അധികൃതര്‍ക്ക് ആശ്വാസമായി. മഴ ശമിക്കുകയും വൈദ്യുതി പ്രതിസന്ധി വര്‍ദ്ധിക്കുകകയും ചെയ്താല്‍ ആന്ധ്രപ്രദേശിലെ സിംഹപുരിയില്‍ നിന്നും വൈദ്യുതി എത്തിക്കാന്‍ ഏറക്കുറെ തീരുമാനമായിട്ടുണ്ട്.












Click it and Unblock the Notifications