പുതിയ ഡിജിപി; പരിഗണനാ പട്ടികയില്‍ എംആര്‍ അജിത് കുമാറും; കേന്ദ്രത്തിന് അയച്ചു
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള പ്രാഥമിക പട്ടികയില്‍ ആറ് പേര് ഇടംപിടിച്ചു. വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള എംആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെ ആറു പേരുടെ പട്ടിക സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്രത്തിന് അയച്ചു. കേരളം നല്കിയ പട്ടികയില്‍ നിന്ന് മൂന്നു പേരുകള്‍ തിരഞ്ഞെടുത്ത് കേന്ദ്രം തിരിച്ചയയ്ക്കും. ഇതില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ പൊലീസ് മേധാവിയെ നിശ്ചയിക്കുന്നത്. എംആര്‍ അജിത് കുമാര്‍ ഉള്‍പ്പെട്ട പട്ടികയെച്ചൊല്ലി രാഷ്ട്രീയ വിവാദങ്ങള്‍ ഉടലെടുക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
റോഡ് സേഫ്റ്റി കമ്മിഷണര്‍ നിധിന് അഗര്‍വാളാണ് പട്ടികയിലെ ഏറ്റവും സീനിയര്‍. ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടറും കേരള കേഡറില്‍ രണ്ടാമനുമായ റവാഡ ചന്ദ്രശേഖര്‍, വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത, ക്രമസമാധന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, എസ്പിജി അഡീഷ്ണല്‍ ഡയറക്ടര്‍ സുരേഷ് രാജ് പുരോഹിത് എന്നിവരാണ് പട്ടികയിലുള്ളത്. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ നേരിട്ടിട്ടുള്ള അജിത് കുമാറിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവിലെ സംസ്ഥാന പൊലീസ് മേധാവിയായ ഷേഖ് ദര്‍വേസ് സാഹിബ് ജൂണ്‍ അവസാനം വിരമിക്കും. ഈ ഒഴിവിലേക്കാണ് പുതിയ പട്ടിക തയാറാക്കിയിരിക്കുന്നത്. 30 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയത്.
ജൂലൈ ഒന്നിന് എഡിജിപി മനോജ് ഏബ്രഹാം ഡിജിപി തസ്തികയിലെത്തും. ഫയര്‍ഫോഴ്സ് ഡിജിപിയായ കെ. പത്മകുമാര്‍ ഏപ്രിലില്‍ വിരമിക്കുമ്പോള്‍ സുരേഷ് രാജ് പുരോഹിതാണ് സ്വാഭാവികമായും ഡിജിപി തസ്തികയിലെത്തേണ്ടത്. എന്നാല്‍, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയില് രണ്ടാമനായ അദ്ദേഹത്തിന് ഒരു വര്‍ഷം കൂടി അവിടെ സേവനം നീട്ടി നല്‍കിയിരുന്നു. അതിനാല്‍ ഉടനെ കേരളത്തിലേക്ക് ഉണ്ടാകില്ല. ആ ഒഴിവിലാണ് എംആര്‍ അജിത്കുമാര്‍ ഡിജിപി തസ്തികയിലെത്തുന്നത്.
സംസ്ഥാന പൊലീസ് മേധാവിയാണ് പരിഗണനാ പട്ടിക തയാറാക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറുന്ന പട്ടിക തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. യുപിഎസി ചെയര്മാന്, നിലവിലെ സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി തുടങ്ങിയവര്‍ അടങ്ങുന്ന കമ്മിറ്റിയാണ് ഈ ലിസ്റ്റില്‍ നിന്ന് മൂന്ന് പേരെ തിരഞ്ഞെടുത്ത് സംസ്ഥാന സര്‍ക്കാരിന് കൈമാറുക.
തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ നിരവധി വിഷയങ്ങളില്‍ അജിത് കുമാര്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതേതുടര്‍ന്ന് ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ നീക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പൊലീസ് ബറ്റാലിയന്റെ ചുമതലയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications