കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12 കോടിയുടെ ഭാഗ്യ നമ്പര്‍ ഇതാണ്; തിരുവോണം ബംപര്‍ ഭാഗ്യശാലി നിങ്ങളാണോ? നറുക്കെടുപ്പ് ഫലം അറിയാം

Google Oneindia Malayalam News

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്. 12 കോടിയുടെ രൂപയുടെ ഒന്നാം സമ്മാനം TE 645465 ടിക്കറ്റിനാണ് ലഭിച്ചത്.

300 രൂപ വിലയുള്ള ടിക്കറ്റിന്റെ രണ്ടാം സമ്മാനമായി ആറ് പേര്‍ക്ക് ഓരോ കോടി വീതമാണ് ലഭിക്കുക. ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാവുന്ന പരമാവധി ടിക്കറ്റുകളാണ് ഇത്തവണത്തെ ഓണം ബംപറിന് അച്ചടിച്ചത്. അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ തിരുവോണം ബംപര്‍ 44 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ഇങ്ങനെ

സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ

സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ

TA 645465 TB 645465 TC 645465 TD 645465 TG 645465 എന്നീ നമ്പരുകൾക്കാണ് ലഭിച്ചത്.

രണ്ടാം സമ്മാനം - 1 കോടി

രണ്ടാം സമ്മാനം - 1 കോടി

TA 945778 TB 265947 TC 537460 TD 642007 TE 177852 TG 386392 എന്നീ നമ്പരുകൾക്കാണ് 1 കോടി രൂപ ലഭിച്ചത്.

മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപ

മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപ

TA 218012 TB 548984 TC 165907 TD 922562 TE 793418 TG 156816 TA 960818 TB 713316 TC 136191 TD 888219 TE 437385 TG 846848

 നാലാം സമ്മാനം 5 ലക്ഷം രൂപ

നാലാം സമ്മാനം 5 ലക്ഷം രൂപ

TA 165509 TB 226628 TC 772933 TD 292869 TE 207129 TG 150044 TA 583324 TB 931679 TC 587759 TD 198985 TE 870524 TG 844748

5

രണ്ടാം സമ്മാനമായി ആറ് പേര്‍ക്ക് ഒരു കോടി രൂപ വീതമാണ് ലഭിക്കുക. മൂന്നാം സമ്മാനം 12 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതം ലഭിക്കും. നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 12 പേര്‍ക്ക് ഒരു ലക്ഷം വീതം ലഭിക്കും. അഞ്ചാം സമ്മാനമായ ഒരു ലക്ഷം രൂപ 108 പേര്‍ക്കാണ് ലഭിക്കുക. ആകെ 54 കോടി ഏഴ് ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുന്നത്.

Recommended Video

cmsvideo
ബമ്പർ അടിച്ചില്ലെങ്കിൽ എന്താ 5 ലക്ഷം കൈയിൽ വന്നു | സെക്യൂരിറ്റി ജീവനക്കാരന്റെ പ്രതികരണം കണ്ടോ
6

ആറ് കോടി 48 ലക്ഷം രൂപ ഏജന്റ് പ്രൈസായും വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്ത് ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. 126.57 കോടി രൂപയാണ് ഓണം ബംപര്‍ വില്‍പ്പനയിലൂടെ ഭാഗ്യക്കുറി വകുപ്പിന് ലഭിക്കുന്നത്. ഒന്നാം സമ്മാനം ലഭിച്ച 12 കോടി രൂപയില്‍ പത്ത് ശതമാനം ഏജന്‍സി കമ്മിഷനും 30 ശതമാനം ആദായനികുതിയും കിഴച്ച് 7.56 കോടി രൂപയാണ് ഒന്നാം സമ്മാനം നേടിയ ആള്‍ക്ക് ലഭിക്കുക.

7

അതേസമയം, ഒന്നാം സമ്മാനാര്‍ഹമായ ഈ ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറി ഏജന്‍സീസ് ആണ്. കൗണ്ടറില്‍ നിന്ന് ഒറ്റ ടിക്കറ്റായാണ് ഇത് വിറ്റു പോയതെന്ന് ഏജന്റ് മുരുകന്‍ തേവര്‍ പറഞ്ഞു. ഞങ്ങള്‍ വിറ്റ ടിക്കറ്റില്‍ ഒന്നാം സമ്മാനം ലഭിച്ചതില്‍ വളരെയധികം സന്തോഷത്തിലാണ്. ടിവിയില്‍ ഫലം നോക്കിയിരിക്കെ ഓഫീസില്‍ വിളിച്ചു. അപ്പോഴാണ് നമ്മുടെ റീറ്റേല്‍ കൗണ്ടറില്‍ നിന്നാണ് ടിക്കറ്റ് വിറ്റ് പോയതെന്ന് അറിഞ്ഞത്. കേട്ടപ്പോള്‍ സന്തോഷമായി. സമ്മാനത്തുകയില്‍ നിന്നും പത്ത് ശതമാനം കമ്മീഷനാകും ലഭിക്കുകയെന്ന് മുരുകന്‍ പറഞ്ഞു.

ഹോട്ട് ആന്‍ഡ് ക്യൂട്ട് ഗേള്‍; അമല പോളിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

English summary
Kerala Thiruvonam Bumper 2021 BR-81 Result Today First Prize And Winning Numbers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X