കേരളത്തിലേക്ക് കൂടുതൽ വാക്സിൻ ഉടനെത്തും: കേരള എംപിമാർക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, തീരുമാനം കൂടിക്കാഴ്ചയിൽ..
ദില്ലി: വാക്സിൻ ക്ഷാമം നേരിടുന്നതിനിടെ കേരളത്തിന് ആവശ്യമായ വാക്സിന് ഉടന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. വാക്സിന് ക്ഷാമം അനുഭവപ്പെട്ടതോടെ ഇടത് എംപിമാര്‍ ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയിരുന്നു ഇതിന് പിന്നാലെയാണ് സംസ്ഥാനത്തിന് ആവശ്യമായ വാക്സിൻ എത്തിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുള്ളത്. സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് മന്ദിരത്തിലെ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടന്നത്.
എം പിമാരായ ബിനോയ് വിശ്വം, എം വി ശ്രേയാംസ്കുമാര്‍, സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, എ എം ആരിഫ് എന്നിവരും ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ പല ജില്ലകളിലും വാക്സിൻ സ്റ്റോക്ക് തീർന്നതായി കഴിഞ്ഞതായി കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ചൊവ്വാഴ്ച ഉച്ചയോടെ വാക്സിന് തീരുകയും ചെയ്തിരുന്നു. 13 ജില്ലകളിലെയും സര്‍ക്കാര്‍ വാക്സിനേഷന് സെന്ററുകളും വാക്സിൻ സ്റ്റോക്ക് തീർന്നേതോടെ അടച്ചിട്ടിരുന്നു. സംസ്ഥാനത്തിന് കേന്ദ്രം നല്കിയ 1.66 കോടി ഡോസില്‍ നിന്നും 1.87 കോടിയോളം പേര്‍ക്ക് വാക്സിന് വിതരണം ചെയ്യാൻ കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ളവരിൽ 76 ശതമാനം ആളുകള്‍ക്ക് ആദ്യഡോസ് വാക്സിനും 35 ശതമാനം ആളുകള്‍ക്ക് രണ്ടാം ഡോസും നില്കിക്കഴിഞ്ഞിട്ടുണ്ട്. വാക്സിനേഷൻ പൂർത്തിയാക്കുന്നതിനായി കേരളത്തിന്
കൂടുതല്‍ ഡോസ് വാക്സിന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തന്നെ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു. ആഗസ്റ്റ് മാസത്തിനുള്ളില്‍ കേരളത്തിന് 60 ലക്ഷം ഡോസ് വാക്സിന് അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ഈ മാസം പതിനൊന്നിന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
Recommended Video
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications