പ്രബന്ധം കോപ്പിയടിച്ചു; കേരള സര്‍വ്വകലാശാല പിവിസിയുടെ പിഎച്ച്ഡി റദ്ദാകും?
തിരുവനന്തപരും: കേരള സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലറുടെ പ്രബന്ധം കോപ്പിയടിച്ചതാണെന്ന ഉപസമിതിയുടെ റിപ്പോര്‍ട്ട് കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. ഡോ. എന്‍ വീരമണികണ്ഠന്റെ പിഎച്ച്ഡി പ്രബന്ധമാണ് കോപ്പിയടി വിവാദത്തില്‍ പെട്ടത്. കോപ്പിയടിച്ചതാണെന്ന് സിന്റിക്കേറ്റ് തലത്തില്‍ അംഗീകരിച്ചെങ്കിലും സെനറ്റ് കമ്മറ്റിയാണ് പിഎച്ച്ഡി റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കൈകൊള്ളുക.
പുതിയ അംഗങ്ങള്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ സിന്‍ഡിക്കേറ്റ് യോഗത്തിലാണ് പ്രബന്ധം കോപ്പിയടിച്ചതാണെന്ന് അംഗീകരിച്ചത്. ആദ്യ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഇരുന്നൂറോളം അജണ്ടകളാണ് ചര്‍ച്ചയ്ക്ക് വന്നത്. ഡോ. എന്‍ വീരമണികണ്ഠന്റെ പ്രബന്ധം കോപ്പിയടിച്ചതാണെന്ന ഉപസമിതി റിപ്പോര്‍ട്ട് അവസാനമാണ് ചര്‍ച്ചയ്ക്ക് വന്നത്.

പ്രബന്ധം കോപ്പിയടിച്ചതാണെന്ന് മുഴുവന്‍ അംഗങ്ങളും വിലയിരുത്തി. സിന്‍ഡിക്കേറ്റിലേക്ക് വന്ന ആറ് അംഗങ്ങള്‍ വിഷയം പഠിച്ചിട്ടില്ലാത്തതിനാല്‍ റിപ്പോര്‍ട്ട് സെനറ്റിന് കൈമാറുന്നത് അടുത്ത സിന്‍ഡിക്കേറ്റിലേക്ക് മാറ്റി.
എന്നാല്‍ താന്‍ കോപ്പിയടിച്ചതല്ലെന്നാണ് വീരമണികണ്ഠന്റെ വിശദീകരണം. ഗവേഷണ പ്രബന്ധത്തില്‍ സാധാരണ നിലയില്‍ റഫറന്‍സുകളും ഉദ്ധരിക്കലും ചേര്‍ക്കുന്നത് പോലെ മാത്രമേ അവ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പറും കെപിസിസി സെക്രട്ടറിയുമായ ജ്യോതി കുമാറാണ് വീരമണികണ്ഠന്റെ പ്രബന്ധം കോപ്പിയടിച്ചതാണെന്ന് കാണിച്ച് പരാതി നല്‍കിയത്.












Click it and Unblock the Notifications