കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം രഹസ്യമാക്കണം... മാധ്യമപ്രവർത്തകരോട് സംസാരിക്കരുത്, വിചിത്ര നിർദേശവുമായി കേരള സർവ്വകലാശാല!

Google Oneindia Malayalam News

തിരുവനന്തപുരം: യുണിവേഴ്സിറ്റി കോളേജിലെ സംഭവ വികാസങ്ങൾക് പിന്നാലെ ജീവനക്കാർക്ക് വിചിത്ര നിർദേശങ്ങൾ നൽകി കേരള സർവ്വകലാശാല. ഓഫീസിലെ രഹസ്യങ്ങൾ പുറത്ത് പോകരുതെന്നും മാധ്യമപ്രവർത്തകർകരോട് സംസാരിക്കരുതെന്നുമാണ് നിർദേശം. രജിസ്ട്രാറാണ് സർക്കുലർ അയച്ചിരിക്കുന്നത്. ഓഫീസിൽ നിന്ന് അറിയാൻ കഴിയുന്ന വിവരങ്ങളെല്ലാം ഔദ്യോഗിക രഹസ്യങ്ങളാണെന്നാണ് രജിസ്ട്രാറുടെ സർ‌ക്കുലറിൽ വ്യക്തമാക്കുന്നത്.

<strong> അമിത് ഷാ അറസ്റ്റിലായപ്പോൾ ചിദംബരം ആഭ്യന്തര മന്ത്രി, ഇന്ന് നേരെ തിരിച്ചും... പിന്നിൽ പ്രതികാരം?</strong> അമിത് ഷാ അറസ്റ്റിലായപ്പോൾ ചിദംബരം ആഭ്യന്തര മന്ത്രി, ഇന്ന് നേരെ തിരിച്ചും... പിന്നിൽ പ്രതികാരം?

രഹസ്യങ്ങൾ ചോരാതിരിക്കാൻ ജീവനക്കാർ ശ്രദ്ധിക്കണം. ജോലിയുടെ ഭാഗമായുള്ള രേഖകൽ മേലധികാരികളുടെ അനുവാദത്തോടുകൂടു മാത്രമേ കൈകാര്യം ചെയ്യാവൂ എന്നും സർക്കുലറിൽ പറയുന്നു. മാധ്യമങ്ങളെ കാണുകയോ മാധ്യമങ്ങൾകക് വിവരങ്ങൾ കൈമാറുകയോ ചെയ്യരുതെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

വിവരങ്ങൾ ചോർന്നാൽ കുടുങ്ങും

വിവരങ്ങൾ ചോർന്നാൽ കുടുങ്ങും


രഹസ്യവിവരങ്ങൾ ചോർന്നാൽ‌ ഫയൽ കൈകാര്യം ചെയ്യുന്ന ഉദ്യോസ്ഥനും സെക്ഷൻ ഓഫീസർക്കുംആയിരിക്കും ഉത്തരവാദിത്തമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. മാധ്യമങ്ങൾക്കും മറ്റും വിവരങ്ങൾ എല്ലാം പബ്ലിക് റിലേഷൻ ഓഫീസർ മുഖേന മാത്രമേ വിവരങ്ങൾ കൈമറാവൂ എന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുതത് കേസിലെ പ്രതികളുടെ ബിരുദ-ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ പുറത്ത് വന്നിരുന്നു. ഇത് സർവ്വകലാശാലയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കുലർ അയച്ചിരിക്കുന്നത്.

ഉത്തരക്കടലാസ് വിദ്യാർത്ഥിയുടെ വീട്ടിൽ

ഉത്തരക്കടലാസ് വിദ്യാർത്ഥിയുടെ വീട്ടിൽ


തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് പ്രതികളുടെ വീട്ടിൽ നിന്ന് സർവ്വകലാശാല ഉത്തര കടലാസുകൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരള സർവ്വകലാശാലയെ കുറിച്ചും അതിനുള്ളിലെ പ്രവർത്തനങ്ങളെ കുറിച്ചും അഭ്യൂങ്ങൾ നിലനിന്നത്. ബ്ലാക്ക് മെയിലിങ്ങിലൂടെയാണ് വധശ്രമകേസ് പ്രതി ശിവരഞ്ജിത്തും കൂട്ടരും ഉത്തര കടലാസുകൾ കൈവശം വെച്ചതെന്നായിരുന്നു പുറത്ത് വന്ന വിവരം.

ഗവർണർ ഇടപെട്ടു

ഗവർണർ ഇടപെട്ടു


എന്നാൽ വിദ്യാർത്ഥിയുടെ വീട്ടിൽ കണ്ടെത്തിയത് സർവ്വകലാശാല ഉത്തര പേപ്പറാണ് എന്നതാണ് സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചത്. യുണിവേഴ്സിറ്റി വൈസ് ചൈൻസിലർ രാജിവെക്കണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധത്തിനിറങ്ങുകയും ചെയ്തിരുന്നു. സംഭവത്തിൽ ഗവർണർ പി സദാശിവം ഇടപെടുകയും കേരള സർവ്വകലാശാല വൈസ് ചാൻസിലറോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.

ഗവർണർക്കും അതൃപ്തി

ഗവർണർക്കും അതൃപ്തി


വൈസ് ചാൻസിലറുടെ റിപ്പോർട്ടിൽ ഗവർ‌ണർ തൃപ്തനായിരുന്നില്ല എന്ന വാർത്തകൾ പുറത്ത് വരികയും ചെയ്തിരുന്നു. യൂണിവേഴിസിറ്റി കോളേജിലെ കത്തിക്കുത്ത് സംഭവത്തിന് പിന്നാലെ നിരവധി ആരോപണങ്ങളാണ് കോളേജിനെതിരെയും യൂണിവേഴ്സിറ്റിക്കുമെതിരെ വന്നത്. ഇതിന് പിന്നാലെയാണ് രഹസ്യങ്ങൾ പുറത്ത് വിടരുതെന്നും, ഓരോ ഫയലും അത് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തതിലായിരിക്കണമെന്നുമുള്ളല സർക്കുലർ കേരള സർവ്വകലാശാല രജിസ്ട്രാർ പുറപ്പെടുവിച്ചിരിക്കുന്നത്.

English summary
Kerala University registras's circular to employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X