Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ;ശക്തമായ ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസഥാനത്ത് ബുധനാഴാച വരെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് അറിയിപ്പ്. തെക്ക് മധ്യ ജില്ലകളിലാണ് കൂടുതൽ മഴ പെയ്യുന്നത്. ശക്തമായ ഇടിമിന്നലിനും സാധ്യത ഉണ്ട്. മധ്യ കിഴക്കൻ അറബിക്കടലിന് മുകളിൽ ബിപോർജോയ് ചുഴലിക്കാറ്റ് അതിശക്തമായ ചുഴലിക്കാറ്റായി.14 വരെ വടക്ക് ദിശയിൽ സഞ്ചരിക്കും.

ഈ ചുഴലിക്കറ്റ് ദിശ മാറി പാകിസ്ഥാൻ തീരത്തിനും മണ്ഡവി തീരത്തിനുമിടയിൽ 15ന് 150 കിലോമീറ്റർ വേഗത്തിൽ കരയിൽ പ്രവേശിക്കാൻ സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം വടക്ക് കിഴക്കൻ ബം​ഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദം ദുർബലമായിരിക്കുകയാണ്. എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.

rainn

15 വരെ കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വീശയിടിക്കാവുന്ന കാറ്റിന് സാധ്യത ഉണ്ട്. ചില അവസരങ്ങളിൽ ഈ കാറ്റ് മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ വീശിയടിക്കാൻ സാദ്ധ്യതയുണ്ട്. കേരള തീരത്ത് ഞായറാഴ്ച 3 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് അറിയിപ്പുണ്ടായിരുന്നു.

തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. 5 ദിവസം മഴ തുടരും എന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. അതേസമയം മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരള-കർണാടക-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ജൂൺ 11 മുതൽ 15 വരെ മത്സ്യബന്ധനത്തിന് പോകരുത് എന്നാണ് അറിയിപ്പ്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനാണ് സാധ്യതയുള്ളത്.

അതേസമയം, കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതത ഉള്ളതുകൊണ്ട് അധികൃതരുടെ നിർദ്ദേശം അനുസരിച്ച് തീരങ്ങളിൽ നിന്ന് മാറിത്താമസിക്കണം, മത്സ്യബന്ധന ബോട്ടുകൾ, വള്ളം മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടാനും നിർദ്ദേശമുണ്ട്. മത്സ്യബന്ധനായി കാെണ്ടുപോകുന്ന ഉപകരണങ്ങളുടെ സുരക്ഷിതമായി വയ്ക്കണം, കടലിലിറങ്ങിയുള്ള വിനോദങ്ങൾ പൂർണമായി ഒഴിവാക്കാനും നിർദേശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+