കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ന്യൂനമര്‍ദ്ദം, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും മഴക്ക് സാധ്യത. മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ഇന്ന് ഉച്ചക്ക് ശേഷം പെയ്ത മഴയില്‍ തെക്കന്‍ കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടി പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. 12 - മത്തെ വളവില്‍ റോഡ് പൂര്‍ണമായി തകര്‍ന്നതോടെയാണ് പൊന്‍മുടി ഒറ്റപ്പെട്ടത്.

SD

നേരത്തെ ഇടിഞ്ഞതിന്റെ ബാക്കിയുള്ള റോഡ് ഇന്ന് ഇടിഞ്ഞ് വീഴുകയായിരുന്നു. 12-ാം വളവിന് മുകളിലേക്ക് വാഹനങ്ങള്‍ക്ക് കടന്നു പോകാനാവാത്ത സ്ഥിതിയാണ്. ലയങ്ങളിലെ തൊഴിലാളികളെയും കെ ടി ഡി സി ജീവനക്കാരെയും മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

'വാക്കുകള്‍ മുറിഞ്ഞേക്കാം..'; കോടിയേരി ഓര്‍മയില്‍ കണ്ഠമിടറി പാതിവഴിയില്‍ പ്രസംഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി'വാക്കുകള്‍ മുറിഞ്ഞേക്കാം..'; കോടിയേരി ഓര്‍മയില്‍ കണ്ഠമിടറി പാതിവഴിയില്‍ പ്രസംഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി

പുതിയ സാഹചര്യത്തില്‍ ഇന്ന് നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ആന്ധ്രാ- ഒറീസ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായി മാറിയിരിക്കുന്നത്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി കേരളത്തില്‍ കിഴക്കന്‍ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ആഘോഷത്തിനുള്ള സമയമല്ല... ആ ഒരു വേദനയുണ്ട്; കോടിയേരിയെ അനുസ്മരിച്ച് ലൈവ് അവസാനിപ്പിച്ച് സുരേഷ് ഗോപിആഘോഷത്തിനുള്ള സമയമല്ല... ആ ഒരു വേദനയുണ്ട്; കോടിയേരിയെ അനുസ്മരിച്ച് ലൈവ് അവസാനിപ്പിച്ച് സുരേഷ് ഗോപി

ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിച്ചേക്കും എന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ചിരുന്നു. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ കഴിഞ്ഞ ദിവസം ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു.

'ഞാനതൊക്കെ ഫണ്‍ ആയാണ് കാണുന്നത്, എന്നോടെന്തും ചോദിക്കാം'; ശ്രീനാഥ് ഭാസി വിവാദത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍'ഞാനതൊക്കെ ഫണ്‍ ആയാണ് കാണുന്നത്, എന്നോടെന്തും ചോദിക്കാം'; ശ്രീനാഥ് ഭാസി വിവാദത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍

കോഴിക്കോട്ടെ ഉറുമി പുഴയില്‍ ഇന്നലെ അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. വനത്തിന് ഉള്ളില്‍ ശക്തമായ മഴയുണ്ടായതോടെ കൂടരഞ്ഞി, അരിപ്പാറപ്പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്നലെ തുറന്നിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലും കഴിഞ്ഞ ദിവസം പലയിടത്തും ശക്തമായ മഴ ലഭിച്ചു.

English summary
Kerala Weather: Chance of rain again in Kerala after a break, yellow alert in 4 disticts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X