Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

വരും ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് - പടിഞ്ഞാറൻ കാലവർഷം ദുർബലമായിരുന്നു. കേരളത്തിന്റെ ലക്ഷദ്വീപിന്റെയും ചില പ്രദേശങ്ങളിൽ മാത്രമാണ് ഒറ്റപ്പെട്ട മഴ ലഭിച്ചത്. വയനാട് ജില്ലയിലെ പടിഞ്ഞാറെത്തറയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്, മൂന്ന് സെന്റിമീറ്റർ. ആലുവ, ആലത്തൂർ, എരിമയൂർ എന്നിവിടങ്ങളിൽ രണ്ട് സെന്റി മീറ്ററും മഴ രേഖപ്പെടുത്തി. സംസ്ഥാനത്ത് പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. വരും ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ട്.

Weather

മിനി സ്ക്രീനിൽ സജീവമായി നവ്യ; വൈറലായി ചിത്രങ്ങൾ

അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ ദിനാന്തരീക്ഷ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ പോലെ അത്ര തീവ്രമാകില്ലെന്നാണ് കരുതുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളിലായിരിക്കും മഴ ലഭിക്കുക. ഈ ദിവസങ്ങളിലൊന്നും യാതൊരുവിധ മുന്നറിയിപ്പുകളും പുറപ്പെടുവിച്ചട്ടില്ല.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദേശം

31-07-2021 മുതൽ 04-08-2021 വരെ : തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ, വടക്കൻ അറബിക്കടൽ എന്നീ സമുദ്രഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെയും ചില അവസരങ്ങളിൽ 70 കി.മീ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

31-07-2021: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് കിഴക്കൻ ശ്രീലങ്കൻ തീരം എന്നീ പ്രദേശങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+